വഴി തെറ്റിയ കാമുകൻ – 9 5

എല്ലാരും ചിരിച്ചെങ്കിലും മുത്തിന്റെ മുഖം മാത്രം ഒരു കൊട്ടയുണ്ട് മൂസി വായിൽ നിന്നും അരുതാത്തത് എന്തോ വീണപോലെ അവളെ ഇടയ്ക്കിടെ നോക്കുന്നുണ്ട്

എന്തേലും പ്രേമമോ മറ്റോ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോ സമയമാവുമ്പോ ആലോചിക്കാം… ഒളിച്ചോടാന്നൊന്നും ആരും കരുതണ്ട…എന്താ അൻഷീ…

അൻഷി : ആ… അത് ശെരിയാ അങ്ങനെ എന്തേലും ചിന്ത ആർക്കേലുമുണ്ടെൽ പറഞ്ഞോ…

അനു വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു മാമന്മാരും ഉപ്പയും റാഷിയും കഴിച്ചിരുന്നതിനാൽ ഞങ്ങൾ പിള്ളേരെല്ലാം ഇരുന്നു

കുഞ്ഞ(ചെറിയ മാമി) : അനു ഉണ്ടാക്കിയതാ എങ്ങനെ ഉണ്ട്

ഒരു രക്ഷയുമില്ല അടിപൊളി നീ ഒരു പെണ്ണായിരുന്നേൽ നിനെ ഞാനങ്ങ് കെട്ടിയേനെ…

വാവ : ഞാനും ഫുടൊക്കെ ഉണ്ടാക്കും കേട്ടോ…

മൂസി : അത് തിന്നിട്ട് ആള് ബാക്കിയുണ്ടായാൽ ഭാഗ്യം…

അത് കേട്ടതും എല്ലാരും ചിരിക്കുന്നതിനൊപ്പം മുത്തും ചിരിച്ചു മൂസി അവളെ നോക്കി ആരും കേൾക്കാതെ സോറി എന്ന് പറയുന്നതും അവളതിന് സാരോല്ല എന്ന് പറയുന്നതും കേട്ടു

ഓരോന്ന് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടെ എന്നെ നോക്കി

മാമി(വലിയ മാമി) : എല്ലാം കഴിഞ്ഞിട്ട് കുറേ ആയില്ലേ ഇനി കല്യാണം ഒക്കെ നോക്കണ്ടേ…

മൂസി : ഇവളെ അങ്ങ് കെട്ടിച്ചുകൊടുക്ക്… ഇവളിക്കാന്റെ മുറപെണ്ണല്ലേ… എന്റെ കൂടെ പിറപ്പായൊണ്ട് പൊക്കി പറയുവല്ല ഇവളെ കെട്ടുന്നതിലും വലിയൊരു പണി ഇക്കാക്ക് വേറെ കിട്ടാനില്ല…

കേട്ടതും ഭക്ഷണം മുത്തിന്റെ നെറുകയിൽ കയറി സ്വയം തലയിൽ തട്ടികൊണ്ട് മൂസിയെയും എന്നെയും ചുറ്റുമുള്ളവരെയും നോക്കെ

കുഞ്ഞ : അത് ശെരിയാ ഇങ്ങനൊരു മടിച്ചി ഈ ലോകത്തിവളെ കാണൂ…

മുത്ത് : ഉമ്മാ…

ഉമ്മ : നീ എന്തിനാ ഷെരീഫാ എപ്പോഴും അവളെ കുറ്റം പറയുന്നേ…

കുഞ്ഞ : ഞാനൊരു സത്യം പറഞ്ഞതല്ലേ…

മാമി : മതി നിന്റെ സത്യം പറച്ചില്… തിന്നുമ്പോയെങ്കിലും ഒന്നും പറയാതിരുന്നൂടെ നിനക്ക്…

വാവ : (മൂസിയെ നോക്കി)അതേ…ഞാനാ ഒരുവയസിനു മൂത്തത് ഞാനും മുറപ്പെണ്ണാ…

മുത്ത് വാവയെ ദേഷ്യത്തോടെ നോക്കി

പൊന്നാര അമായിമാരെ എനിക്കിപ്പോ എന്തായാലും കല്യാണം വേണ്ട…ഞാനിനി എന്തായാലും വീടുപണിയൊക്കെ കഴിഞ്ഞേ കെട്ടുന്നുള്ളൂ… അൻഷി അല്ലേ എന്റെ മൂത്തെ അവൻ കെട്ടട്ടെ ആദ്യം…

അൻഷിയൊന്നുഞെട്ടിയപോലെ തോന്നി

മോമി : (അവന്റെ ചെവിയോട് ചുണ്ട് ചേർത്തുസ്വകാര്യമായി) കെട്ടി നോക്ക് ഷാനി നിന്റെ മയ്യത്തെടുക്കുന്നത് കാണാലോ…

അൻഷി : (അതേപോലെ) മിണ്ടാതിരുന്നോ ഇല്ലേൽ നിന്നെ പിടിച്ച് കെട്ടിക്കും അപ്പൊ പിന്നെ അസിനിന്റെ മയ്യത്തെടുത്തോളും…

മാമി : നിങ്ങള് ചെവിതിന്നിട്ടൊന്നും ഒരു കാര്യോമില്ല ഇവന്റെ കല്യാണം കഴിയാതെ നിങ്ങളെ ആരെയും കെട്ടിക്കാൻ പോണില്ല…

കുഞ്ഞ : അതേ… അതിന്റെ ഇടക്ക് വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ ആരായാലും പിന്നെ ഈ പടിക്കേറിപോവരുത്…

എന്റമ്മായിമാരെ ഇവരെ ശാപോം കൂടെ വാങ്ങിത്തരാനുള്ള പരിപാടിയാണോ…

മാമി : ശപിച്ചാലും എന്താക്കിയാലും വേണ്ടില്ല പറയുന്നകേട്ട് അടങ്ങിയൊതുങ്ങി നിന്നില്ലേൽ ഒറ്റൊന്നിനേം ഈ പടി കയറ്റൂല…

(വിഷയം മാറ്റനെന്ന പോലെ ചിരിയോടെ അവരെ നോക്കി) അല്ലേടാ… നിങ്ങൾ ബാംഗ്ലൂർ എവിടെയാ…

അൻഷി : മാർത്തഹള്ളി

ഒറ്റയ്ക്കാണോറൂം

മോമി : ആ…ഞങ്ങളവിടെ ഒരു ടു ബി എച് കെ എടുത്തതാ…

മ്മ്… നിങ്ങള് മാത്രേ ഉള്ളോ…

(പരസ്പരം ഒന്ന് നോക്കി) അതേ…

പിന്നെയും ഓരോന്ന് സംസാരിച്ചു ഭക്ഷണം കഴിച്ചെഴുനേറ്റു കൈ കഴുകി വീണ്ടും മുറിയിൽ ഒത്തുകൂടി ഉറങ്ങിയ ആമിയെതായെ കിടത്തിയതിനു പിറകെ അഭിക്കും പാത്തൂന്നും കൊച്ചു ടീവി വെച്ചുകൊടുത്ത് ഒരു ബോട്ടിലും ആയി വന്ന

മൂസി : നമുക്ക് ട്രൂത് ഓർ ഡയർ കളിക്കാം എല്ലാരും വന്നേ…

എല്ലാരും വട്ടത്തിൽ നിലത്തിരുന്നു

മൂസി : ആദ്യം ഞാൻ കറക്കാം…

അവൻ കറക്കിയ ബോട്ടിൽ ചുറ്റി നിന്നത് അനുവിന് നേരെ

മൂസി : ട്രൂത് ഓർ ഡെയർ

അനു : ട്രൂത്…

മൂസി : ആദ്യ പ്രേമം ആരോടായിരുന്നു

അനു : ടീച്ചറോഡ്…

മൂസി : പേരും ക്ലാസും പറയണം…

ഒൻപതിൽ ഇംഗ്ളീഷിന്റെ ഷൈജ മിസ്സ്‌…

അനു : ട്രൂത് ഓർ ഡെയർ

ഷെബിത്ത : ഡെയർ

അനു : ഒരു ഐസ് ക്യൂബ് അലിയും വരെ അത് കൈയിൽ പിടിച്ചിരിക്കണം

ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ് എടുത്തുവന്ന് കൈയിൽ പിടിച്ച് ഇരുന്നു…

വാവ : ട്രൂത് ഓർ ഡെയർ

ട്രൂത്

വാവ : ഞങ്ങളിലൊരാളെ കല്യാണം കഴിക്കുകയാണേൽ ആരെയായിരിക്കും

പോ കുരിപ്പേ… പെങ്ങളെ ആരേലും കെട്ടുമോ…

മുത്ത് : അതിന് ഞങ്ങള് മുറപെണ്ണുങ്ങളല്ലേ…

വാവ : അതേ… ഞങ്ങളിലാരെ കേട്ടും…

കല്യാണം കഴിക്കാൻ ഞാൻ വേറെ ആളെ കണ്ടുവെച്ചിട്ടുണ്ട്…

വാവ : അഞ്ചാൾക്ക് ചാൻസുണ്ടല്ലോ…

വല്ലിത്ത : ഡി… (അവളെ തുറിച്ചു നോക്കി) നാവടക്കിയിരുന്നൂടെ നിനക്ക്…

ഇത്തമാരുടെയും വാവയുടേം മുത്തിന്റേം മുഖത്ത് ഒരു ഞെട്ടലുണ്ട്

(അഫിയുടെ കാര്യമല്ലാതെ റിയയുടെയോ ലെച്ചുവിന്റെയോ കാര്യം മറ്റാർക്കുമറിയില്ല പിന്നിവളെന്ത് അഞ്ചിന്റെ കാര്യമാ പറയുന്നേ) അതെന്താടീ അഞ്ചിന്റെ കണക്ക്

മുത്ത് : (അവളെ നോക്കി) അവക്ക് വട്ടാ…

വാവ : അല്ല… അത് പിന്നെ… അല്ല സംരക്ഷിക്കാൻ കഴിയുമെങ്കിൽ ഒന്നിൽ കൂടുതൽ കേട്ടാലോ…

(അവളുടെ വാക്കിലെ വിക്കൽ മനസിലാവാത്തപോലെ)ഒന്ന് കഴിഞ്ഞാൽ പിന്നെ അഞ്ചാണോ…

മുത്ത് : അത്… അതവളൊരു റൗണ്ട് ഫിഗർ പറഞ്ഞതാ…

എന്നാ പിന്നെ പത്തായിരുന്നു നല്ലേ റൗണ്ട് ഫിഗറേ…

അൻഷി : നിങ്ങളത് വിട് കളിക്കാൻ നോക്ക്…

വാവ : എന്നാ പറ…

കെട്ടാൻ ഞാൻ വേറെ ആളെ കണ്ടുവെച്ചിട്ടുണ്ട്… സമയമാവുമ്പോ കാണിക്കാം…

മുത്ത് : ഒരു കല്യാണം കൂടെ കഴിക്കുവാണേൽ ഞങ്ങളിലാരെ കെട്ടുമെന്ന് പറ…

രണ്ടാളേം കെട്ടില്ല…

വാവ : അത് പറ്റില്ല ഒരാളെ പറ…

എനിക്ക് രണ്ടാളേം ഇഷ്ടമല്ല…

മുത്ത് ഞെട്ടലോടെ എന്നെ നോക്കി പതിയെ എഴുനേൽക്കാൻ പോയതും മൂസി അവളെ കൈയിൽ പിടിച്ചിരുത്തി അവളവന്റെ കൈയിൽ മുറുക്കി പിടിച്ചു അവളുടെ ഇരിപ്പ് കണ്ടപ്പോ പാവം തോന്നി

വാവ : എന്നാലും പറ

എന്ത് പറയണമെന്നറിയാതെ കുഴങ്ങി ഇരുന്നു

വാവ : പറ…

എന്തായാലും നിന്നെ കെട്ടില്ല…പോരെ…

വലിത്ത : ട്രൂത് ഓർ ഡെയർ…

അൻഷി : ഡെയർ…

വല്ലിത്ത : മാമൻ മാർക്ക് ഉമ്മ കൊടുത്തിട്ട് വാ…

അൻഷി : വേറെ… താ…

അതൊന്നും പറ്റില്ല ഡെയർ സെലക്റ്റ് ചെയ്താൽ എന്തായാലും ചെയ്യണം…

അൻഷി മാമൻ മാർക്ക് ഉമ്മകൊടുക്കാൻ പോയതിനു പിറകെ ഞങ്ങളും ചെന്നു പോവും വഴി ഒരു കാര്യം കാണിക്കാൻ എന്നും പറഞ്ഞ് മാമിമാരെയും ഉമ്മാനെയും കൂട്ടി കോലയിൽ സംസാരിച്ചിരിക്കുന്ന മാമന്മാരെ നോക്കികൊണ്ട് അവൻ വാതിൽ പടിയിൽ തന്നെ നിൽപ്പുണ്ട് മോമി അവനെ തള്ളിയതും അവൻ കോലയിലേക്ക് എത്തി ഞങ്ങളെ എല്ലാം ഒന്ന് നോക്കി അടുത്ത നിമിഷങ്ങളിൽ അവൻ മാമൻ മാർക്ക് ഉമ്മ നൽകി സംഭവിച്ചത് മനസിലാവാത്ത പോലെ കവിളിൽ കൈവെച്ചിരിക്കുന്ന മാമൻ മാരെ നോക്കാതെ ധൈര്യത്തോടെ അകത്തേക്ക് കയറി ശ്വാസം വിട്ടുകൊണ്ട് നാണം പുറത്തുകാണിക്കാതെ നടക്കുന്ന അവന് പുറകെ മുകളിലേക്ക് നടക്കേ

Leave a Reply

Your email address will not be published. Required fields are marked *