കണ്ണടച്ച് കിടന്നിരുന്ന അവളുടെ നെറുകയിൽ അയാൾ തലോടിയതും അവൾ ഞെട്ടി പിടഞ്ഞെണീറ്റു……
ഉപ്പയാണ് എന്ന് തിരിച്ചറിഞ്ഞതും അവളിലെ പിടപ്പു അടങ്ങി…
എന്തെ മോളെ അനക്ക് എന്താ പറ്റിയെ… മുഖം ഒക്കെ വല്ലാണ്ട്..
അറിയില്ല ഉപ്പ.. എന്തോ ഒരു വല്ലായ്മ പോലെ.. ഒട്ടും സുഖം തോന്നണില്ല… തലയൊക്കെ വല്ലാണ്ട് വേദനിക്കുന്നു….
എന്നാ മോളു റെഡിയാവു.. നമക്ക് ആസ്പത്രീല് പോക….
വേണ്ടുപ്പ… എനക്ക് ഒന്ന് ഉറങ്ങിയാ മതി..
ഓൾടെ പീരിയഡ് ഡേറ്റ് ആവാറായിട്ടുണ്ട് ഇക്ക… ചിലപ്പോ അയിന്റെ ആവും…
ഇടയിലേക്ക് കയറി വന്ന ഹസീന പറഞ്ഞു.. കട്ടിലിൽ അവൾക്കരികിൽ വന്നിരുന്നു മുടി കൈകൊണ്ടു കോതി ഒതുക്കുന്ന അവരുടെ പ്രവർത്തികളും സാമീപ്യവും എല്ലാം അവളിൽ അറപ്പുളവാക്കി….
ഇവർ ഈ കാണിക്കുന്നത് മുഴുവൻ അഭിനയം ആണെന്നും ഉപ്പയെയും തന്നെയും ചതിക്കുകയാണ് എന്നും വിളിച്ചു പറയണം എന്ന് അവൾ മനസുകൊണ്ട് ആഗ്രഹിച്ചു. പക്ഷെ നാവിൽ വിലങ്ങു തീർത്തത് പോലെ തോന്നി അവൾക്കു.
ഉപ്പയുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ടവൾ കണ്ണുകൾ പാതി പൂട്ടി കിടന്നു
വീണ്ടും ഒരു വിവാഹത്തിന് ഉപ്പ തയ്യാറായത് ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ സുഖങ്ങൾക്ക് വേണ്ടി ആയിരുന്നില്ല മറിച്ചു അത് തനിക്കു വേണ്ടി മാത്രം ആയിരുന്നു. ഉമ്മയും അനിയനും നഷ്ടപ്പെട്ടതിന്റെ നോവിൽ നിന്നും താൻ കര കയറിയതും പഴയ പ്രസരിപ്പോടെ തിരികെ വന്നതും ഉപ്പയുടെ രണ്ടാം കെട്ടിന് ശേഷം ആയിരുന്നു എന്നുള്ളതും അവൾക്കറിയാമായിരുന്നു.
പ്രായ പൂർത്തിയായ ഒരു പെണ്ണിന് അവളുടെ ശരീര വളർച്ചയിലും ജനിതക പരമായി ഉണ്ടാക്കുന്ന അവസ്ഥകളിലും ഒരച്ഛന് ചെയ്തു കൊടുക്കുവാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതി നിശ്ചയിച്ച സാമൂഹിക അവസ്ഥ ഒന്ന് കൊണ്ട് മാത്രം ആയിരുന്നു അയാൾ രണ്ടാമത് വിവാഹം ചെയ്തത് i. പക്ഷെ ഉമ്മയായി ആ സ്ഥാനത്തു വന്നു കയറിയവൾ മകളെ വെറും ഒരു മാസം മാത്രമായി കണ്ടു വിലയിട്ടതും കെണി ഒരുക്കുന്നതും പക്ഷെ അയാൾ അറിഞ്ഞിരുന്നില്ല.
അറിഞ്ഞതൊന്നും പങ്കു വയ്ക്കാൻ ഫാസിയയും തയ്യാറായില്ല… ഭയം… ഉമ്മയുടെ രഹസ്യകാരൻ പറഞ്ഞത് പോലെ ഉപ്പയെ ഇല്ലാതാക്കുമോ എന്നുള്ള ഭയം…
അതിനാൽ അവളും കഴിവതും സ്വാഭാവികമായി തന്നെ പെരുമാറാൻ ശ്രെമിച്ചു.
എന്നും രാത്രി കുടിക്കാൻ കൊടുത്തിരുന്ന പോലെ അവൾക്കും ഉപ്പയ്ക്കും അന്നും കിട്ടി ഓരോ ഗ്ലാസ് പാല്. തന്ത്രപരമായി പാല് കളഞ്ഞ ഫാസിയ പക്ഷെ ഉപ്പ അത് കുടിക്കുന്നതിനു മൗനനുവാദം കൊടുത്തു.
പതിവിന് വിപരീതമായി അന്ന് മുതൽ അവൾ കിടന്നതു പക്ഷെ ഉപ്പായ്‌ക്കൊപ്പം ആയിരുന്നു.
തന്റെ കാമ കേളികൾക്കും മറ്റും അത് ഉപകാരം ആയതിനാൽ ഹസീന അതിനെ പറ്റി കൂടുതൽ ഒന്നും ചോദിചില്ല.
ഉപ്പയുടെ എതിർപ്പിനെ തന്റെ വാശി കൊണ്ട് അവൾ വരുതിയിൽ വരുത്തി..
ഒട്ടുമിക്ക എല്ലാ രാത്രികളിലും രഹസ്യകാരോടൊപ്പം കാമ കേളികളിൽ മുഴുകിയ അവരുടെ രതി മേളം അവരുടെ വീടുകളിൽ മുഴുകുമ്പോഴും ഫാസിയായിക്ക് തെല്ലും ഭയം തോന്നിയില്ല… അടച്ചുറപ്പുള്ള മുറിയിൽ ഉപ്പയുടെ നെഞ്ചിലെ വാത്സല്യത്തിന്റെ ചൂടേറ്റു ലോകത്തിലെ ഏറ്റവും സുരക്ഷിതമായ തന്റെ ഉപ്പയുടെ കരങ്ങളിൽ ആണ് താൻ എന്നുള്ള വിശ്വാസം..
വീട്ടിൽ പ്രകടമായില്ല എങ്കിലും കോളേജിൽ അവളുടെ മാറ്റം പ്രകടമായിരുന്നു. കോളേജ് അദ്ധ്യാപകൻ ആയിരുന്ന രാജീവ് ആയിരുന്നു അവളിലെ മാറ്റം ആദ്യം തിരിച്ചറിഞ്ഞത്. കൂടെ കൂടെ അവളോട് സംസാരിച്ചതിലൂടെ അമ്മയുടെയും അനിയന്റെയും വേർപാടിനെക്കുറിച്ചും അത് മൂലം അവൾക്കുണ്ടായ മാനസിക പ്രശ്നങ്ങളെ കുറിച്ചും ഒക്കെ രാജീവ് മനസിലാക്കി. പക്ഷെ രണ്ടാനമ്മയുടെ സ്വഭാവ ദൂഷ്യത്തെ പറ്റി ഒന്നും തന്നെ അവൾ പറഞ്ഞിരുന്നില്ല.
നിരന്തരം ഉള്ള സംസാരത്തിലും സമ്പർകത്തിലൂടെയുമെല്ലാം അദ്ധ്യാപകൻ വിദ്യാർത്ഥി ബന്ധത്തിനുമപ്പുറം അവർ നല്ല ആത്മ സുഹൃത്തുക്കൾ ആയി മാറി.
വീണ്ടുമൊരു ഞായറാഴ്ച ദിവസം എന്നും രാത്രി പതിവ് പോലെ കുടിക്കാൻ കൊടുത്തിരുന്ന പാല് അവൾ ഒഴിച്ചു കളയുന്നത് ഹസീന കാണാൻ ഇടയായി. അപ്പോൾ തോന്നിയ സംശയങ്ങൾ തന്റെ രഹസ്യങ്ങൾ എല്ലാം ഇവൾ അറിയുന്നുണ്ടോ എന്നുള്ള കാര്യങ്ങളിൽ ഉറപ്പു വരുത്തുന്നതിനു വേണ്ടി കാത്തിരുന്ന ഹസീനയിക്കു നിരാശപെടേണ്ടി വന്നില്ല.
