♥️അവിരാമം♥️ – 5 16

ഹായ് ഹിരൺ……

ഹലോ…..

ഹിരൺ….

ഒരു വശത്തു നിന്നു അനീറ്റ സംസാരിച്ചു തുടങ്ങിയിടട്ടും ഹിരൺ മൗനം തുടർന്നു

ഹലോ… കേൾക്കുന്നില്ലേ… ഹിരൺ… നീ എന്താ ഒന്നും മിണ്ടാത്തത്….

ഒരു വേള ഫോൺ ഡിസ്കണക്ടഡ് ആയോ എന്ന് പോലും അനീറ്റ ചിന്തിച്ചു..

പക്ഷെ അങ്ങനെ അല്ല എന്നറിഞ്ഞതോടെ അവൾ ഒരിക്കൽ കൂടി അവനെ വിളിച്ചു…

ഹിരൺ നീ എന്നെ കളിപ്പിക്കാൻ വിളിച്ചതാണോ.. എന്തെങ്കിലും ഒന്ന് പറയൂ.. ഞാൻ പറയുന്നത് കേൾക്കാഞ്ഞിട്ടാണോ…

കേൾക്കുന്നുണ്ട് അനീറ്റ….

മൗനം വെടിഞ്ഞു ഹിരൺ കാതരയായി അവളോട് സംസാരിച്ചു

മ്മ്……

പക്ഷെ പിന്നീട് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ഹിരൺ പതറി നിന്നു. ഒട്ടും തന്നെ വ്യത്യാസം ഇല്ലാതെ അനീറ്റയും. മിനിട്ടുകൾ നീണ്ട മൗനത്തിനു വിരാമമിട്ടുകൊണ്ട് അനീറ്റ സംസാരിച്ചു തുടങ്ങി…

ഒന്നുവില്ല… വെറുതെ അങ്ങനെ ഇരുന്നപ്പോ നിന്റെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി… അത് കൊണ്ട് ഒന്ന് വിളിച്ചതാണ്. സൺ‌ഡേ വരുന്ന കാര്യം ഒന്നുകൂടി ഓര്മിപ്പിക്കാമെന്നു കരുതി….

അനീറ്റ സംസാരിച്ചു തുടങ്ങിയിട്ടും അതിനു എന്ത് മറുപടി പറയും എന്നാലോചിച്ചു ഹിരൺ കുഴങ്ങി. ഒരു ദീർഘ നിശാസം എടുത്തുകൊണ്ടു ഹിരൺ പറഞ്ഞു….

അനീറ്റ എനിക്ക്… എനിക്ക് തന്നോടൊരു കാര്യം പറയാൻ ….

ഹിരൺ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അനീറ്റ ഇടയിൽ കയറി..

നീ സൺ‌ഡേ വരില്ല എന്നതൊഴിച്ചു എന്ത് വേണേലും പറഞ്ഞോ.. വരില്ല എന്ന് മാത്രം പറയരുത്…..

അത്… അതല്ല… എനിക്ക് തന്നെ തന്നോട് … ഒരു.. കാര്യം . ഒന്ന്… സംസാരിക്കാൻ…

പറഞ്ഞോ എന്താ….

അല്ല ഇങ്ങനെയല്ല…..

വീഡിയോ കാൾ ചെയ്യട്ടെ എന്നാൽ….

വേണ്ട… എനിക്ക് നേരിൽ കണ്ടു സംസാരിച്ചാൽ മതി….

അത് സൺ‌ഡേ അല്ലെ നീ വരൂ …….

അന്നല്ല ഇന്ന് നിനക്ക് ഓക്കേ ആണേൽ ഇപ്പൊ ഞാൻ ഇവിടുന്നു തിരിക്കും….

ഡാ… നീ എന്നെ ചുമ്മാ പറ്റിക്കുവാനോ.. നീ ഇല്ലാത്ത പ്രതീക്ഷ തരുവാണോ…

ഇല്ല അനീറ്റ.. എനിക്ക് നിന്നെ കാണണം നിന്നോട് ഒന്ന് മനസ് തുറന്നു സംസാരിക്കണം.. ഞാൻ ഇവിടുന്നു ഇപ്പോൾ തന്നെ പോരുവാ…

അനീറ്റയ്ക്ക് മറുത്തു എന്തേലും പറയാൻ സമയം കിട്ടുന്നതിന് മുന്നേ അവൻ കാൾ കട്ട് ആക്കി.

കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ്‌ ധരിച്ചു ഫോണും പേഴ്സും ഒക്കെ എടുത്തു ഹിരൺ താഴേക്കു ചെന്നു.

ആ നേരമത്രയും അവന്റെ ഫോണിൽ ഇടവിട്ട് ഇടവിട്ട് അനീറ്റയുടെ കാൾ വന്നുകൊണ്ടിരുന്നു.

കാൾ അറ്റന്റ് ചെയ്യാൻ അവൻ നിന്നില്ല. ഇനി അനീറ്റയും എന്തേലും പറഞ്ഞു തന്നെ ഒഴിവാക്കിയാലോ എന്ന് പോലും അവൻ ചിന്തിച്ചു എന്നതായിരുന്നു സത്യം.

താഴെ ഹാളിൽ തന്നെ ബിൻസിയും അമ്മയും നിരഞ്ജനയും ഉണ്ടായിരുന്നു. മൂന്ന് പേരും ചിരിയും കളിയും ഒക്കെ ആയി ഇരിക്കുന്നതിനിടയിലൂടെ ഹിരൺ പുറത്തേയ്ക്ക് നടന്നു..

ഡാ… നീ എങ്ങോട്ട് പോകുവാ…

ബിൻസിയുടെ ചോദ്യത്തെ പാടെ അവഗണിച്ചു കൊണ്ട് അവൻ പുറത്തേയ്ക്ക് നടന്നകന്നു.

പിന്നാലെ ഓടി എത്തിയ ബിൻസി അവന്റെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് വീണ്ടും ചോദിച്ചു..

ഡാ നിന്നോടാ ഞാൻ ചോദിച്ചേ എങ്ങോട്ടാണ്….

ഞാൻ ഹോസ്റ്റലിലേക്ക്…..

എന്തിനാ ഇപ്പൊ അങ്ങോട്ട്‌.. വേണ്ട പോകണ്ട.. അല്ലേലെ നിന്റെ മൂഡ് ശെരിയല്ല… ഇനി ഇപ്പൊ എങ്ങോട്ടും പോകണ്ട…

വിട് ഇച്ചേയി.. ഞാൻ പോട്ടെ ഇവിടെ നിന്ന എനിക്ക് വട്ടു പിടിക്കും.. രണ്ടു ദിവസം കഴിഞ്ഞു ഞാൻ വന്നോളാം…

പറ്റില്ല.. ഞാൻ നിന്നെ ഈ അവസ്ഥയിൽ എങ്ങോട്ടും വിടില്ല.. ഹോസ്റ്റലിൽ പോകാൻ നിന്റെ കോഴ്സ് ഒക്കെ കഴിഞ്ഞതല്ലേ.. പിന്നെ എന്തിനാ അങ്ങോട്ട്‌ പോകുന്നത്…

ഹോസ്റ്റലിലും ക്യാമ്പസിലും കുറച്ചു സമയം ചിലവഴിച്ച എന്റെ മനസൊക്കെ ഒന്ന് ശാന്തമാകും..

വേണ്ട മോനു.. നീ ഈ അവസ്ഥയിൽ മാറി നിന്ന നിന്റെ കാര്യം ഓർത്തു എനിക്ക് ഒരു മനഃസമാധാനവും കിട്ടില്ല. മാത്രമല്ല ഹോസ്റ്റലിൽ നിന്ന നീ ഈ അവസ്ഥയിൽ നിന്നു പുറത്തു വരാൻ വീണ്ടും കുടിക്കും…

ഇല്ല… ഇച്ചിയമ്മയാണേ സത്യം ഞാൻ ഇനി കുടിക്കില്ല ഇനി അങ്ങോട്ട്‌ ഹിരൺ മദ്യം കൈകൊണ്ടു പോലും തൊടില്ല. രണ്ടു ദിവസം ഞാൻ ഒന്ന് മാറി നിക്കട്ടെ അമ്മേ..

Updated: July 14, 2026 — 2:11 pm

Leave a Reply

Your email address will not be published. Required fields are marked *