♥️അവിരാമം♥️ – 5 16

അതിൽ നിന്നും സാമൂവലിന്റെ പത്തിൽ കുറയാത്ത ഗുണ്ടകൾ വന്നിറങ്ങിയതും രാജീവ്‌ ഞൊടിയിടയിൽ ബൈക്ക് സ്റ്റാർട്ട്‌ ആക്കി മിന്നൽ വേഗത്തിൽ കിട്ടിയ ഗ്യാപ്പിലൂടെ കുതിച്ചു.

കാരണം എടുത്തു ചാട്ടം അവിടെ വിലപ്പോവില്ല എന്ന് രാജീവിന് നന്നായി മനസിലായിരുന്നു.

ആവേശത്തിൽ അവരുമായി മല്ലിടാൻ നിന്നാൽ ഉറപ്പായും ഫാസിയയെ സംരക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ലായിരുന്നു..

ഏറെ ദൂരം പിന്തുടർന്ന് വന്ന സാമൂവലിനും കൂട്ടർക്കും മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാജീവും ഫാസിയയും ആ പോക്ക് നേരെ ബാംഗ്ളൂർക്കു വച്ചു പിടിച്ചു.

അവിടെ അത്ര വേഗം അവർക്കു കണ്ടെത്താൻ കഴിയില്ല എന്ന് രാജീവിന് ഉറപ്പായിരുന്നു.

തന്റെ ഒപ്പം നില്കുന്നത് രാജീവിന്റെ ജീവന് ആപത്താണ് എന്ന് തിരിച്ചറിവിൽ അവനിൽ നിന്നും ഒഴിഞ്ഞു പോവാനുള്ള വിഭലമായ ഒരു ശ്രെമം ഫാസിയ നടത്തി നോക്കി. മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായാൽ താൻ ഒഴിഞ്ഞു മാറി നിക്കാം എന്ന രാജീവിന്റെ ഒറ്റ ഡയലോഗിൽ അവൾ ആ അദ്ധ്യായം അടച്ചു. രാജീവിനെ മറന്നു ഒരു നിമിഷം പോലും നില്കുന്നത് പോലും അവളുടെ ചിന്തകൾക്ക് അപ്പുറം ആയിരുന്നു…..

കോളേജിൽ കാട്ടു തീ പോലെ വാർത്ത പടർന്നു. രാജീവ് സാറും ഫാസിയ മിസ്സും മിസ്സിംഗ്‌ ആണ്….

കഥകൾ അവിടെ പലതും വന്നു.. ഒളിച്ചോട്ടം അപകടം തിരോധനം അങ്ങനെ പലതും. ഇതിനിടയിൽ ഇരുവരുടെയും കോളേജ് തിരഞ്ഞു കണ്ടു പിടിച്ച അൻവറും ഹസീനയും മകളെ കാണാനില്ല എന്നും പറഞ്ഞു രാജീവിനും കോളേജ് മാനേജ്മെന്റിനും എതിരെ കേസ് കൊടുത്തു.

കേസ് ആയാൽ പിന്നെ എവിടെ ഒളിച്ചാലും പുറത്തു വരേണ്ടി വരും എന്ന കണക്കു കൂട്ടലിൽ ആയിരുന്നു അവർ.

കോളേജ് മാനേജ്മെന്റ് കേസ്സിൽ കക്ഷി ചേർന്നത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

അതോടെ രാജീവിനും ഫാസിയായിക്കും തിരികെ വരേണ്ടി വന്നു.

എസ്പി ഓഫീസിൽ നടന്ന പ്രശ്ന പരിഹാരത്തിൽ ഫാസിയയുടെ തീരുമാനത്തിനൊപ്പം നിയമത്തിനു നിൽക്കേണ്ടി വന്നു. ഫാസിയയുടെ ഭുതകാലത്തിലെ പ്രേശ്നങ്ങൾ രാജീവിൽ നിന്നും അറിഞ്ഞ കോളേജ് മാനേജ്മെന്റിന് നിലപാടുകൾ തിരുത്തേണ്ടി വന്നു. ഇരുവരുടെയും സസ്പെന്ഷൻ അടക്കമുള്ള നടപടികൾ വേണ്ട എന്ന് വച്ചു. പക്ഷെ കോളേജിൽ മുഴുവനും ഒളിച്ചോട്ടം എന്ന തരത്തിലുള്ള കഥകൾ പരന്നതിനാൽ ഇരുവരും വിവാഹിതരായേ തീരു എന്ന അവസ്ഥ എത്തി. കോളേജിലെ അധ്യാപകരും രാജീവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ഒരു രജിസ്റ്റർ മാരേജിലോടെ ഇരുവരും ഒന്നായി.

പുറത്തു കൊലവെറിയുമായി കാത്തു ചെന്നായ്ക്കൽ പതുങ്ങി ഇരിക്കുന്നതിനാലും വീട്ടുകാരുടെ എതിർപ്പിനെ തള്ളി ഫാസിയയെ വിവാഹം ചെയ്തതിനാലും ഇരുവരും കോളേജിൽ തന്നെ കഴിയേണ്ടി വന്നു. ക്യാമ്പസ്സിനുള്ളിൽ തന്നെയുള്ള ബോയ്സ് ഹോസ്റ്റലിൽ രാജീവും ഗേൾസ് ഹോസ്റ്റലിൽ ഫാസിയയും.

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴായി പുറത്തു വച്ചു അൻവർ ഇരുവരെയും പിന്നാലെ നടന്നു ഉപദ്രവിക്കൽ ഒരു പതിവാക്കി. ഒരുമിച്ചു സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്നും അങ്ങനെ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അന്ന് തങ്ങളെ അപമാനിച്ചതിനു പകരമായി ഫാസിയയെ രാജീവ് തന്നെ അവർക്കു ഒരു തവണ കൂട്ടി കൊടുക്കണം എന്ന തരത്തിൽ ഒക്കെയായിരുന്നു അവന്റെ ഭീഷണി എല്ലാം തന്നെ. പക്ഷെ ആ സമയങ്ങളിൽ എല്ലാം തന്നെ അൻവർ ഒറ്റക്കായിരുന്നു വന്നതൊക്കെ. സാമൂവലോ മറ്റു കൂട്ടാളികളോ ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ അപ്പോളും രാജീവിന്റെ കൈ അകലത്തിൽ നിന്നായിരുന്നു അവൻ വെല്ലുവിളിച്ചതും അപമാനിച്ചതും ഒക്കെ തന്നെ. പ്രതികരിക്കാൻ തുടങ്ങുമ്പോഴേക്കും അവൻ ബൈക്കിൽ കയറി പോകാറായിരുന്നു പതിവ്. പ്രതിയോഗിയെ മാനസികമായി തളർത്തുന്ന ഒരു തരം പ്രവണത. അല്ലെങ്കിൽ പിന്തുടർന്ന് ചെല്ലും എന്ന് കരുതി കെണി ഒരുക്കിയുള്ള ഒരു കാത്തിരിപ്പു.

മനസ്സിൽ അങ്ങനെ ഒരു തോന്നൽ ഉണ്ടായതു കൊണ്ടാവും രാജീവ്‌ പിന്നാലെ ചെല്ലാനോ മറ്റു പ്രശ്നങ്ങൾക്കോ ഒന്നും പോകാതെ ഇരുന്നത്.

Updated: July 14, 2026 — 2:11 pm

Leave a Reply

Your email address will not be published. Required fields are marked *