ഞൊടിയിടയിൽ തന്റെ തോളിൽ ഇരുന്ന സാമൂവലിന്റെ കൈ രാജീവ് പിടിച്ചങ്ങു തിരിച്ചു.
അപ്രതീക്ഷിതമായി ഉണ്ടായ നീക്കത്തിലും കൈ കുഴ തിരിഞ്ഞ വേദനയിലും അയാൾ കരഞ്ഞു പോയി..
അആഹ്…….
അയാളുടെ കരച്ചിൽ കേട്ട് തല കുനിച്ചിരുന്ന മൂന്നു പെണ്ണുങ്ങളും നിറ കണ്ണുകളോടെ തല ഉയർത്തി നോക്കിയ നിമിഷം രാജീവിന്റെ വലതു കൈ മുഷ്ടി അയാളുടെ മൂക്കിന്റെ പാലം തകർത്തിരുന്നു..
ആആആആ…….
ഒന്നിന് പിറകെ മൂക്കിന്റെ പാലവും മേൽചുണ്ടും ചതച്ചു കൊണ്ട് രാജീവിന്റെ മൂന്നു കിണ്ണം കാച്ചിയ പഞ്ച്….
കരയാൻ പോലും പറ്റാതെ രണ്ടു കയ്യും കൊണ്ടും മുഖം പൊത്തിപിടിച്ചു നിലത്തിരുന്നു പിടഞ്ഞു പോയി അയാൾ….
പണത്തിനും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ പലതും ചെയ്തിരുന്നു അയാളുടെ ജീവിതത്തിൽ ഏറ്റ ആദ്യത്തെ അനുഭവം…. അതാവട്ടെ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്ക വണ്ണത്തിൽ ഒരെണ്ണം..
ഇതെല്ലാം കണ്ടു നിന്ന അൻവർ രാജീവിനെ അടിക്കുവാനായി ഓടി വന്നതും രാജീവിന്റെ ചവിട്ടു കൊണ്ട് അടിവയർ താങ്ങി നിലത്തു കുത്തിയിരുന്നതുമൊക്കെ സെക്കന്റ്‌കൾക്കുളിൽ സംഭവിച്ചു കഴിഞ്ഞിരുന്നു..
അടിവയറിനു താങ്ങി നിലത്തു കിടന്നു അൻവറും ചോരയോലിപ്പിച്ചു സാമൂവലും കിടക്കുന്നതു നോക്കി അൽപ സമയം നിന്ന രാജീവ് സാമൂവലിനു മുന്നിൽ കുനിഞ്ഞിരുന്നു..
ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ തോന്നുമ്പോ ആളും തരവും ഒക്കെ നോക്കണ്ടേ സാറേ…. സാറിന്റെ പണത്തിനു മുന്നിൽ എല്ലാവരും ഒരുപോലെ വീഴും എന്ന് കരുതിയോ…..
കയ്യിൽ പറ്റിയിരുന്ന ചോര അയാളുടെ ഷർട്ടിൽ തുടച്ച രാജീവ് തുടർന്നു…..
ഈ ആത്മഭിമാനം എന്ന് പറയുന്നത് ആരുടേയും മുന്നിൽ അടിയറവു വച്ചിട്ടില്ല സാറേ… അത് നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയാകുമ്പോ പിന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല… ഒന്നും മനസ്സിൽ വയ്ക്കണ്ട….. വച്ചാൽ ദോഷം സാറിനു തന്നെയാ…..പോട്ടെ…
രാജീവിന് പിന്നാലെ നടക്കുമ്പോൾ ഫാസിയയുടെ തല പതിവിലും ഉയർന്നിരുന്നു. താഴെ വീണു കിടന്നിരുന്നവരെയും ഉമ്മറപ്പടിയിൽ ഇതെല്ലാം കണ്ടു നിന്ന ഉമ്മ എന്ന് പറയുന്ന ഹസീനയെയും നോക്കി പുച്ഛം കലർന്ന ഒരു ചിരി അവൾ സമ്മാനിച്ചു. തന്നോട് ചെയ്തതിനും ചെയ്യാനിരുന്നതിനും ഒക്കെ പ്രതികാരം ചെയ്തു കഴിഞ്ഞു എന്നുള്ള ഭാവത്തിൽ
രാജീവിനോപ്പം കാറിൽ കയറി ഫാസിയയും മറ്റു രണ്ടു മിസ്സ് മാരും പോകുന്നതു സാമൂവലും അൻവറും പ്രതികാര ഭാവത്തിൽ നോക്കി നിന്നു. അതിനേക്കാൾ പതിന്മടങ്ങു ദേഷ്യം വിരിഞ്ഞു നിന്നത് ഹസീനയുടെ മുഖത്തായിരുന്നു… കണ്മുന്നിൽ നിന്നും അവർ മാഞ്ഞു പോകുന്ന സമയം അവർ നിലത്തു കിടന്നിരുന്ന മകനെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു….
വിടില്ല ഞാൻ…. എന്നെ അപമാനിച്ചതിനു.. എന്റെ മകനെ തല്ലിയതിന്…. നിന്നെ ഞാൻ സമാധാനത്തോടെ ജീവിക്കാൻ വിടില്ല….
ആരോടെന്നില്ലാതെ അവർ പറഞ്ഞു കൊണ്ടിരുന്നു….
അവിടുന്നങ്ങോട്ട് ഫാസിയയുടെ പൂർണ്ണ സംരക്ഷണം രാജീവ് ഏറ്റെടുത്തു.
അവളുടെ പഠിപ്പ്.. വസ്ത്രം ഭക്ഷണം മറ്റു ചിലവുകൾ അങ്ങനെ എല്ലാം തന്നെ രാജീവിന്റെ ചുമതല ആയി മാറി.
രാജീവിന് ഒരു ബാധ്യത ആവരുത് എന്ന ചിന്തായിൽ പഠിപ്പു നിർത്തി ജോലിക്ക് പോകാൻ തുനിഞ്ഞ ഫാസിയയെ രാജീവ് നിർബന്ധിച്ചു പഠിപ്പിച്ചു.
വീട്ടിൽ നിന്നുള്ള എതിർപ്പുകൾ എല്ലാം തന്നെ അവൻ കാറ്റിൽ പറത്തി.
അവരുടെ സൗഹൃദം പതിയെ പ്രണയത്തിലെയ്ക്ക് വഴി മാറി. പക്ഷെ ഇരുവരും അത് തുറന്നു പറഞ്ഞില്ല. തെറ്റായി പോയാലോ എന്നുള്ള തോന്നലുകൾ ഇരുവരെയും പിന്നോട്ട് വലിച്ചു..
രാജീവിന്റെ പ്രഹരത്തിൽ നിന്നും പുറത്തു വരാൻ അൻവറിനും സാമൂവലിനും വർഷങ്ങൾ തന്നെ വേണ്ടി വന്നു.
മൂക്കിന്റെ പാലം തർന്നതിനാലും മേൽച്ചുണ്ടു കീറി മുറിഞ്ഞതിനാലും മുഖത്തിന്റെ വൈകൃതം എടുത്തു കാണിക്കുന്ന സ്ഥിതിയിൽ ആയി പോയി അയാൾ. മാത്രമല്ല അധിക സമയം തല താഴേക്കു കുനിച്ചു പിടിക്കുവാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തന്നെ അയാളുടെ ഏറ്റവും വീക്നെസ്സ് ആയ സ്ത്രീ വിഷയങ്ങളിൽ അയാൾ അമ്പേ പരാജയപ്പെട്ടു.
