കണ്ടവന്മാരുടെ ഒപ്പം അഴിഞ്ഞാടി നടക്കുന്നത്
ഞാനല്ല…….നിന്റെ തള്ളയാ………
കണ്ടു നിന്നവർക്കൊക്കെ നടുക്കം സമ്മാനിച്ച നിമിഷം ആയിരുന്നു അത്.
ആദ്യം ഒന്ന് പതറി പോയ അൻവർ വീണ്ടും അവളുടെ നേരെ പാഞ്ഞടുത്തു.
കഴുവേറിടാ മോളെ.. തോന്ന്യവാസം പറയുന്നോ…
തൊട്ടുപോകരുത് എന്നെ……
കൈ ചൂണ്ടി വിറഞ്ഞു തുള്ളി നിന്ന ഫാസിയയെ കണ്ടു അവൻ ഭയന്ന് പിന്മാറി
ഉമ്മയെയും അനിയനെയും നോക്കി കൈ ചൂണ്ടി വിറഞ്ഞു തുള്ളി നിന്ന അവൾ തിരിഞ്ഞു രാജീവിനോടായി പറഞ്ഞു.
എന്നെ കൂടെ കൊണ്ട് പോകുവോ സാറേ… ഇവിടെ നിന്ന ഇവർ എന്നെ ചിലപ്പോ…….
പറഞ്ഞത് പൂർത്തിയാക്കാതെ അവൾ അല്പം മാറി നിന്ന ഉമ്മയുടെ രഹസ്യകാരനെ നോക്കി..
അറപ്പോടും വെറുപ്പോടും ദേഷ്യത്തോടെയും അയാളെ നോക്കി നിന്ന ഫാസിയയുടെ കണ്ണുകൾ വീണ്ടും രാജീവിലേക്കു തിരിഞ്ഞപ്പോൾ യാചനയുടെയും നിസ്സഹായതയുടെയും ഭാവ വ്യതിയാനങ്ങൾ മിന്നി മറഞ്ഞു.
കാര്യങ്ങളുടെ ഏകദേശ രൂപം മനസിലായ രാജീവ് അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കയ്യിൽ കൈ ചേർത്ത് പിടിച്ചു.
വാ…….
രാജീവിനോപ്പം കരഞ്ഞു കലങ്ങിയ മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി വരുത്തി അവൾ നടന്നു തുടങ്ങി….
തിരിഞ്ഞു നോക്കാൻ പോലും അവൾ ഇഷ്ടപ്പെട്ടില്ല…
ചുണ്ടിൽ ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് ഹസീനയുടെ രഹസ്യ കാമുകൻ രാജേവിനും കൂട്ടർക്കും മുന്നിൽ വട്ടം കയറി നിന്നു. പോക മുകളിലേക്കു ഊതി വിട്ടു കൊണ്ട് അയാൾ പറഞ്ഞു…
ഇത് ഇവരുടെ കുടുംബ കാര്യവ സാറേ… സാറ് ആ കൊച്ചിനെ അങ്ങ് വിട്ടേക്ക്… എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾക്കു തലയിടുന്നത്…….
സാറിനെ കണ്ടിട്ട് ഇവരുടെ കുടുംബക്കാരൻ ആണെന്ന് തോന്നുന്നില്ലല്ലോ… ഫാസി പ്രായപൂർത്തിയായ ഒരു പെണ്ണല്ലേ… ഇത് അവളുടെ തീരുമാനവും.. അപ്പൊ പിന്നെ സാറും ആവശ്യമില്ലാതായിടത്തു തലയിടണ്ട………
രാജീവും വിട്ടു കൊടുത്തില്ല.
രാജീവിന്റെ ഒപ്പം നിന്നിരുന്ന മിസ്സ് മാരുടെ ശരീര ആകാര വടിവിലേക്കും നിറഞ്ഞ മാറിലേക്കും നോക്കി ചുണ്ട് നനച്ചു കൊണ്ട് അയാൾ രാജീവിനെ നോക്കി പറഞ്ഞു.
സാറിനു തല്കാലത്തേയ്ക്ക് കയ്യിൽ രണ്ടെണ്ണം ഇല്ലേ… അവളെ ഇങ്ങു തന്നേക്കു സാറേ……
അയാളുടെ സംസാരത്തിൽ മൂന്ന് പെണ്ണുങ്ങളും അറപ്പോടെ മുഖം വെട്ടിച്ചു…
ഞാൻ അവളെ അത്രകണ്ടു മോഹിച്ചു പോയതാ… അതിനു വേണ്ടി കുറെ കാശും ചിലവാക്കിയതാ…..ഇതിപ്പോ എന്റെ ഒരു വാശിയ സാറേ….
ആഗ്രഹിച്ചതും മോഹിച്ചതും സാമൂവൽ എന്നും സ്വന്തമാക്കിയിട്ടേ ഉള്ളു….. അതിനു വേണ്ടി ഞാൻ ഏതു അറ്റം വരെയും പോകും…അതുകൊണ്ട് സാറ് അവളെ അങ്ങ് വിട്ടേക്ക്.. ഇല്ലെങ്കിൽ……
ഇല്ലെങ്കിൽ…..
സാമൂവൽ രാജീവിന് ഒന്നുകൂടി ചേർന്ന് നിന്നു….
ഇല്ലെങ്കിൽ ഇവളുടെ തന്തയെ തീർത്തത് പോലെ നിന്നെയും അങ്ങ് തീർക്കും…..
ഒരു ചെറിയ സംശയം ഉണ്ടായിരുന്നു എങ്കിലും അയാളുടെ വായിൽ നിന്നും ഉപ്പയുടെ മരണത്തിന്റെ നിജസ്ഥിതി അറിഞ്ഞ ഫാസിയ ഒരു ഞെട്ടലോടെ രാജീവിന്റെ കൈവിട്ടു പിന്നോട്ട് മാറി…
അതെ നിൽപ്പിൽ രാജീവ് പിന്നിലേക്ക് കൈ എത്തിച്ചു അവളെ വീണ്ടും ചേർത്ത് പിടിച്ചു സാമൂവലിനെ നോക്കി നീ എന്താന്ന് വച്ച ചെയ്‌തോ ഞാൻ ഉണ്ടാകും ഇവൾക്ക് തുണയായി എന്ന് പറയാതെ പറഞ്ഞു…
സാമൂവൽ ഒരു കൈ എടുത്തു രാജീവിന്റെ തോളിൽ വച്ചു.
എടാ കൊച്ചനെ… ഉള്ളത് പറയാല്ലോ… കൊന്നു കൊന്ന് മതിയായി… എല്ലാം പെണ്ണിന് വേണ്ടി മാത്രം…ഇനി അതിലൊരാൾ നീ ആയാലും എനിക്ക് ഒരു പോലെയാ….
സാമൂവലിന്റെ സംസാരത്തിൽ കലി കയറിയ രാജീവ് വലതു കയ്യിലെ മുഷ്ടി ചുരുട്ടി പല്ലുകടിച്ചു ദേഷ്യം അടക്കാൻ ശ്രെമിച്ചു.
വേണ്ട… അതൊന്നും വേണ്ട… നിനക്ക് എത്രയാ വേണ്ടത് എന്ന് വച്ചാൽ പറഞ്ഞോ.. നീ പറയുന്നതാണ് ഇവളുടെ വില.. അത് എത്ര ആയാലും… ഒരു തവണ മാത്രം.. അത് കഴിഞ്ഞു നീ എവിടേക്ക് എന്ന് വച്ചാൽ കൊണ്ട് പൊയ്ക്കോ…. ഇവൾക്ക് മാത്രം അല്ല നിന്റെ ഈ ചരക്കുകളുടെ വിലയും പറഞ്ഞോ… കണ്ടപ്പോ ഒരു മോഹം രണ്ടിനെയും കൂടെ കിടത്താൻ….
അപമാന ഭാരത്താൽ മൂന്നു പെണ്ണുങ്ങളുടെ തല താഴ്ന്നു പോയി. സ്വന്തം ശരീരത്തിനും മാനത്തിനും കണ്മുന്നിൽ വില പറയുമ്പോളും പ്രതികരിക്കാൻ കഴിയാതെ ശീല കണക്കെ നിന്നു വിതുമ്പിയ മൂന്നു പേരെയും ഒരു മാത്ര തിരിഞ്ഞു നോക്കിയ രാജീവിന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു
