ഇവയെ കൊഞ്ചിച്ചു കൊണ്ട് നിരഞ്ജന മുറി വിട്ട് അകലുന്നതു വരെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.
ആരുടേയും അടുത്ത് പോകാത്ത പെണ്ണാ.. നിരഞ്ജനയെ കണ്ടതിൽ പിന്നെ അവളെ മാത്രം മതി എന്നായി…..
ബിൻസിയുടെ സംസാരമാണ് ഹിരണിനെ യഥാർത്യത്തിലയ്ക്കു കൊണ്ട് വന്നത്..
റിൻസി വിളിക്കുവോ വല്ലതും ചെയ്‌തോ.. ഇന്ന് വരും എന്നാ പോയപ്പോ പറഞ്ഞത്.. ആശംസകൾ എന്നൊരു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു.. എന്തോ എന്നോട് അകൽച്ച കാണിക്കുന്നത് പോലെ തോന്നുന്നു.. തോന്നൽ അല്ല സത്യം ആണ്.. ഈ സംഭവം നടന്നതിനു ശേഷം ആ ഒരു മെസ്സേജ് മാത്രേ ഉണ്ടായിരുന്നുള്ളു……
വിളിച്ചിരുന്നു.. ഒരാഴ്ച കൂടി കഴിഞ്ഞേ ഉള്ളു റിസർചിന്റെ എന്തോ പേപ്പർ വർക്ക് ഉണ്ട് പോലും…..
അത് നുണ പറഞ്ഞതാവും ഇങ്ങോട്ട് വന്നാൽ ഞാനുമായി കാണേണ്ടി വരില്ലേ…. എന്നോട് ഇപ്പൊ ദേഷ്യവും വെറുപ്പും ഒക്കെ ആയിക്കാണും…
ഏയ്.. അവൾക്കു നിന്നോട് അങ്ങനെ പിണങ്ങി ഇരിക്കാനൊന്നും പറ്റില്ല.. പിന്നെ നിന്റെ കല്യാണത്തിന് കാര്യസ്ഥ ആവും എന്ന് പറഞ്ഞു നടന്നിരുന്നവളല്ലേ.. ഏതു സാഹചര്യത്തിൽ നടന്നു എന്ന് പറഞ്ഞാലും അവൾ ഇല്ലാതെ പോയതിന്റെ ദുഃഖം അവൾക്കു കാണാതിരിക്കില്ല .. നിന്നോട് മിണ്ടാൻ ഇപ്പൊ കാണിക്കുന്ന മടി അതിന്റെ ഒക്കെ ആവും…
മ്മ്…
അവൾ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു…
ആരൊക്കെ നിന്നെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും അവൾ നിന്റെ ഒപ്പം നിന്നേനെ.. നിങ്ങളെ പോലെ ഇത്ര ആഴത്തിൽ മനസിലാക്കിയവരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല….
ഇച്ചേയി പറഞ്ഞ ഉപമയിൽ അവന്റെ മനസ്സിൽ അഭിമാനം വാനോളം ഉയർന്നു. പക്ഷെ അധികം വൈകാതെ തന്നെ അവന്റെ മനസ്സ് വീണ്ടും കലങ്ങി മറിഞ്ഞു
പരസ്പരം മനസിലാക്കി പോലും.. ഓർമ വച്ച നാൾ മുതൽ മനസ്സിൽ സ്വന്തം പെണ്ണായി കണ്ടവൾ. സ്വന്തമാക്കണമെന്ന് മറ്റെന്തിനെക്കാളും ആഗ്രഹിച്ചവൾ. പരസ്പരം മനസിലാക്കിയിരുന്നു എങ്കിൽ എന്ത് കൊണ്ട് അവൾ എന്റെ സ്നേഹം തിരിച്ചറിയാതെ പോയി.. എനിക്ക് എന്ത് കൊണ്ട് എന്റെ സ്നേഹം അവൾക്കു മനസിലാക്കി കൊടുക്കാൻ സാധിച്ചില്ല.
ആർത്തലച്ച കടൽ പോലെ കലങ്ങി മറിഞ്ഞ മനസിന്റെ പ്രതിബിബം കണക്കെ കണ്ണിൽ നീർതുള്ളികൾ ഇറ്റാൻ തുടങ്ങുന്നു എന്ന് ബോധ മനസ്സിൽ തിരിച്ചറിഞ്ഞ ഹിരൺ ആ സന്ദർഭം മറ്റൊരു വഴിക്കു തിരിക്കാനായി പരിശ്രമം നടത്തി ബിൻസിയോടായി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി…
ഇച്ചേയി എപ്പോളാ വന്നത്….
ഞാൻ ഒരു 10 മണി ഒക്കെ ആയപ്പോ വന്നു…
നോക്കുമ്പോ നീ നല്ല ഉറക്കം ആയിരുന്നു. അതാ ഞാൻ പിന്നെ വിളിക്കാതിരുന്നത്….
രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം മൊത്തം ഉണ്ടായിരുന്നു…. ഉറങ്ങി പോയി…
ഉറങ്ങുന്നത് കണ്ടപ്പോ വിളിക്കാനും തോന്നിയില്ല.. പിന്നെ നിരഞ്ജനയോടു സംസാരിച്ചു അങ്ങനെ ഇരുന്നു…
ഏഹ്… അവളോട് സംസാരിച്ചോ.. അവൾ എന്താ പറഞ്ഞത്.. എന്തിനാ എന്തിനാ അവൾ ഇങ്ങനെ ….
നിരഞ്ജന പറഞ്ഞത് എന്തെന്ന് അറിയാനുള്ള ത്വരയിൽ ഹിരൺ ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി തൊടുത്തു വിട്ടു….
നമ്മൾ കരുതിയത് പോലെ തന്നെ…
എന്ത്…
വിവാഹത്തിന്റെ തലേ ദിവസം മറ്റൊരു പയ്യന്റെ കൂടെ നാട്ടുകാർ പിടിച്ച പെണ്ണിന് ഇതല്ലാതെ വേറെ എന്ത് ചെയ്യാൻ പറ്റും…..
പയ്യന്റെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിന്മാറി.. കൂടാതെ മറ്റുള്ളവർ ഒരു രാത്രി കൊണ്ട് മെനഞ്ഞെടുത്ത കഥകളും… വീട്ടുകാരുടെ അഭിമാനത്തിന് കൂടുതൽ ക്ഷതം ഏൽക്കാതിരിക്കാൻ നീ ആരെന്നു പോലും അറിയാതെ നിനക്ക് മുന്നിൽ കഴുത്തു നീട്ടി ..
അതാണ് സംഭവിച്ചത്….
ഇച്ചേയി…
അതെ… അമ്മമാർ അപമാനിതർ ആവുന്നത് കണ്ടപ്പോൾ നീ എന്ത് നിലപാടാണോ എടുത്തത് അത് തന്നെ അവളും എടുത്തു….
തെളിഞ്ഞു തുടങ്ങിയ ഹിരണിന്റെ മനസിലെ പ്രതീക്ഷകൾക്ക് മംഗലേൽക്കുന്ന വാക്കുകൾ ആയിരുന്നു ബിൻസിയുടെ മറുപടിയിൽ ഉണ്ടായിരുന്നത്.
പൊതുവെ മൂഡ് ഓഫ് ആയിരുന്ന ഹിരണിന്റെ മുഖ ഭാവം വീണ്ടും ഇരുണ്ടു കൂടുന്നത് കണ്ട ബിൻസി തുടർന്നു.
