♥️അവിരാമം♥️ – 5 16

ഇതൊക്കെ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടികൾ മാത്രം ആണ്. സത്യം ആകാം ചിലപ്പോൾ കള്ളം ആകാം. അത് അറിയണമെങ്കിൽ കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരും. അവൾ പറഞ്ഞത് കള്ളം ആണ് നിന്നെ എല്ലാം അറിഞ്ഞു വച്ചു കൊണ്ട് ചതിച്ചത് ആണെങ്കിൽ അവളെ നിന്റെ ജീവിതത്തിൽ നിന്നും പുറത്താക്കാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങും..

അപ്പൊ അവൾ പറഞ്ഞത് സത്യം ആണെങ്കിൽ…

അത് തീരുമാനിക്കേണ്ടത് നീയാണ് നീയും നിരഞ്ജനയും ചേർന്നാണ്..

ഒന്നുവില്ല എന്റെ തീരുമാനം എനിക്ക് ഇതുമായി മുന്നോട്ടു പോകാൻ പറ്റില്ല എന്ന് തന്നെയാണ്…അവളുടെ തീരുമാനം എന്ത് തന്നെ ആയാലും എനിക്ക് അത് ഒരു വിഷയം അല്ല..

അവൾ പോകാൻ തയ്യാറായില്ല എങ്കിൽ …

എടുത്തു ഞാൻ പുറത്തേയ്ക്ക് ഏറിയും ഈ വീട്ടിന്നു.. അത്രേ ഉള്ളു…

അത് പട്ടിയും പൂച്ചയും ഒന്നുവല്ല നീ താലി കെട്ടിയ പെണ്ണാണ്.. ഇനി ഡിവോഴ്സിന് മൂവ് ചെയ്താലും നമ്മുടെ നാട്ടിലെ നിയമവും കോടതിയും ഒക്കെ അവൾക്കു അനുകൂലമായെ നില്ക്കു. ഇനി ഡിവോഴ്സ് കിട്ടിയാൽ തന്നെ ജീവിതകാലം നീ ചിലവിനു കൊടുക്കേണ്ടിയും വരും അത് നിന്റെ ജീവിതത്തിൽ മറ്റൊരു ബാധ്യത ആവും. അതാ ഞാൻ പറഞ്ഞത് ഇത് രമ്യതയിലൂടെ പരിഹരിക്കണം എന്ന്…

ഞാൻ അവളെ ജീവിതത്തിൽ കൂടെ കൂട്ടണം എന്നാണോ ഇച്ചേയി പറഞ്ഞു വരുന്നത്…

എന്റെ മോനൂ നീ ആദ്യം ഒന്ന് സമാധാനപ്പെടു.

ആകെ രണ്ടു ദിവസം ആയെ ഉള്ളു ആദ്യം ഇതിന്റെ നിജസ്ഥിതി ഒക്കെ അറിയട്ടെ. അതുവരെ നീ ഒന്ന് ക്ഷെമിക്കു. എന്തായാലും ഇങ്ങനൊക്കെ സംഭവിച്ചു പോയില്ലേ. ഇതൊന്നും ആരുടേം തെറ്റാവില്ല.

ഹിരൺ പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല. ബാൽകണിയിൽ നിന്നും വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു…

നിനക്ക് വിശക്കുന്നില്ലേ വാ കഴിക്കാം…

എനിക്ക് വേണ്ട…

ഇവിടെ ആരും ഒന്നും കഴിച്ചിട്ടില്ല അമ്മയും ആ പെണ്ണും ഒന്നും….

അവർക്കു വിശക്കുമ്പോ കഴിച്ചോളും..

നീ കഴിക്കാതെ കഴിക്കില്ല എന്ന വാശിയില അമ്മ. ആരും ഒന്നും കഴിക്കാതെ എത്ര ദിവസം ഇങ്ങനെ നടക്കും…

എനിക്ക് എന്തായാലും വേണ്ട…

വാടാ ഇവിടെ… നിന്നെ കൊണ്ട് കഴിപ്പിക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ…

ബിനിസി ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താഴേക്കു ചെന്നു. കൈ വിടുവിച്ചു പോകാനുള്ള ശ്രെമം നടത്തി നോക്കി എങ്കിലും അവൻ വിജയിച്ചില്ല.

ഡെയിനിങ് ടേബിളിൽ വിളമ്പി വച്ച ആഹാരത്തിനു മുന്നിൽ ബിൻസി അവനെ കൊണ്ടിരുത്തി.

തനിക്കു എതിരെ ഉള്ള കസേരയിൽ അമ്മയും മറ്റൊന്നിൽ നീരഞ്ജനയും ഇരിക്കുന്നുണ്ടായിരുന്നു.

നിരഞ്ജനയുടെ മുന്നിലെ പാത്രത്തിൽ വിളമ്പിയിരുന്ന ആഹാരത്തിൽ നിന്നും അല്പം നുള്ളി ഇവയ്ക്കു കൊടുക്കുന്നത് ഒഴിച്ചാൽ ആരും തന്നെ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.

ഇതെന്താ ആരും ഒന്നും കഴിക്കാത്തത് ഇവിടെ എല്ലാവരും നിരാഹാര സമരത്തിൽ ആണോ…

ബിൻസിയുടെ ചോദ്യം കേട്ടു അമ്മ തല ഉയർത്തി നോക്കി വീണ്ടും തല താഴ്ത്തി ഇരുന്നു

മോനൂട്ടൻ കഴിക്കാത്തതിന്റെ പേരിൽ ആരും പട്ടിണി കിടക്കേണ്ട. അവൻ കഴിച്ചോളും…

ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ബിൻസി ഹിരണിന്റെ പാത്രത്തിലേക്കു കറികൾ വിളമ്പി.

കഴിക്ക്…..

ബിൻസി അല്പം കടുപ്പിച്ചു….

ഹിരൺ തല ഉയർത്തി ഒന്ന് നോക്കി.. അമ്മ അപ്പോളും തല കുനിച്ചു തന്നെ ഇരിക്കുന്നു. ഈ സംഭവത്തിന്‌ ശേഷം അമ്മ തന്നോട് ഒന്നും മിണ്ടിയിട്ടില്ല. അതിന്റെയാണോ മുഖത്തു സങ്കടം നിഴലിച്ചു നില്കുന്നുണ്ട്.. നിരഞ്ജനയുടെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കിയപ്പോൾ ഒരു പരിഹാസം ഉണ്ടോ എന്ന് ഒരു വേള അവൻ ചിന്തിച്ചു പോയി…

എനിക്ക് ഒന്നും വേണ്ട….

പറഞ്ഞു കൊണ്ട് ഹിരൺ എഴുന്നേൽക്കാൻ ഭാവിച്ചതും ബിൻസി ഒച്ചയെടുത്തു..

ഹിരാ… ഇരിക്കെടാ അവിടെ… മരിയാദയ്ക്ക് അവിടിരുന്നു കഴിച്ചോ.. ഇല്ലേ.. ആ…..

പേരെടുത്തു ബിൻസി വിളിച്ചതോടെ ഹിരൺ അവിടെ തന്നെ ഇരുന്നു.. ആള് കലിപ്പിൽ ആണ് വെറുതെ പണി വാങ്ങേണ്ട എന്നവൻ കരുതി..

ഇരുന്നു എങ്കിലും കഴിക്കാൻ അവനു തോന്നിയില്ല. വയറു കത്തുന്ന വിശപ്പുണ്ട് പക്ഷെ അതിനേക്കാൾ എന്തോ ഒന്ന് പിന്നോട്ട് വലിക്കുന്ന പോലെ അവനു തോന്നി..

Updated: July 14, 2026 — 2:11 pm

Leave a Reply

Your email address will not be published. Required fields are marked *