കഴിവതും അവൻ ഫാസിയയെ തനിച്ചാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തി.
വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു വിവാഹം കഴിച്ചതിനാൽ രാജീവിന് സ്വന്തം വീട്ടിൽ പോകാൻ പോലും കഴിയാത്ത സാഹചര്യവും ആയി.
പിന്നാലെ നടന്നും വഴിയിൽ തടഞ്ഞും ഒക്കെ പ്രകോപിപ്പിക്കുകയും അസഭ്യം പറയുന്നത് പതിവായത്തോടും കൂടി ഫാസിയ ക്യാമ്പസ് വിട്ടു പുറത്തേക്കു പോലും ഇറങ്ങാതായി.
ആരെങ്കിലും കൂടെ ഇല്ലാതെ രാജീവും തനിച്ചു പോകുന്നതും നിർത്തി.
തന്നെ വിശ്വസിച്ചു ഫാസിയ കൂടെ കൂടിയതോടെ ഒരു ഉൾ ഭയം അവനെ കീഴ്പ്പെടുത്തിയിരുന്നു.
പിന്നാലെ നടന്നും അല്ലാതെയും ഉള്ള ഭേഷണികൾ മുറതെറ്റാതെ വന്നു കൊണ്ടിരുന്നതിനാൽ ഫാസിയ രാജീവിനെ പിടിച്ചു വലിച്ചു ലൈബ്രറിക്കുളിൽ കയറി ഒരു ആളൊഴിഞ്ഞ കോണിൽ ചെന്നു..
എന്തെ…. എന്തു പറ്റി…..
അവളുടെ അങ്കലാപ്പു കണ്ട് രാജീവ് ചോദിച്ചു.
അവര് നമ്മളെ ജീവിക്കാൻ അനുവദിക്കില്ല.. എന്നെ കിട്ടാൻ ഒരു പക്ഷെ സാറിനെ അവർ….
പറഞ്ഞത് മുഴുവിയ്ക്കാൻ സമ്മതിക്കാതെ രാജീവ് അവളുടെ വായ പൊത്തി..
രാജീവിന്റെ കൈ എടുത്തു പിടിച്ചു അവൾ നിറകണ്ണുകളോടെ തുടർന്നു….
സാറല്ലാതെ എന്റെ ശവത്തിലെ മറ്റൊരാൾ തൊടൂ…… മരിക്കാൻ എനിക്ക് പേടി ഒന്നുവില്ല.. പക്ഷെ അതിനു മുന്നേ എനിക്ക് രാജീവിന്റെ മാത്രം പെണ്ണാവണം…. മനസുകൊണ്ട് ഞാൻ എന്നെ ആയതാണ്…. എന്റെ പ്രണയം പൂർണ്ണമാകണമെങ്കിൽ ഈ ശരീരം കൂടി രാജീവേട്ടൻ…… ഇപ്പൊ ഇവിടെ വച്ചാണെങ്കിൽ പോലും എനിക്ക് സമ്മതം ആണ്…
രാജീവ് അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു അങ്ങനെ നിന്നു…
ദിവസങ്ങൾ പതിയിരുന്നിട്ടും ഇരകളെ പുറത്തു കാണാതായതോടെയാണ് അൻവറും കൂടെ കുറെ ആളുകളും അന്ന് ക്യാമ്പസിനുള്ളിൽ കയറിയത്.
വാക്ക് തർക്കത്തിൽ തുടങ്ങി പിടി വലിയും അവസാനം അതൊരു സംഘർഷത്തിലേക്കും എത്തി.
ഫാസിയയെ ബലം പിടിച്ചു വലിച്ചിഴക്കുകയും രാജീവിനെ തല്ലുന്നതും കണ്ടതോടെയാണ് തോസാൻ കയറി ആദ്യ അടി പൊട്ടിക്കുന്നത്. പിന്നെ അതൊരു കൂട്ടായിടിയിൽ കലാശിക്കുകയും ഇപ്പോളത്തെ കാര്യങ്ങളിൽ എത്തി നിന്നതും.
ഫാസിയയുടെ ഭൂതകാലത്തെ ദുരനുഭവത്തെ പറ്റിയും ഇത് വരെ നടന്ന സംഭവങ്ങളെ പറ്റിയും രാജീവ് വിവരിക്കുമ്പോൾ ഹിരണിനും കൂട്ടുകാർക്കും അതൊന്നും വിശ്വസനീയം ആയിരുന്നില്ല.
അല്പം മാറിയുള്ള വാഗമരത്തിന്റെ ചുവട്ടിൽ തങ്ങൾക്കു എതിർ ദിശയിൽ കൈ കെട്ടി നിന്ന ഫാസിയായിലേക്ക് നോട്ടമെറിഞ്ഞു എല്ലാവരും നിൽകുമ്പോൾ പിന്നിൽ നിന്നും അവരുടെ തോളിൽ കൈ ചേർത്ത് കൊണ്ട് രാജീവ് തുടർന്നു.
അവളിന്ന് ഏറ്റവും സന്തോഷവതിയാട…. ജീവിതത്തിൽ അവൾ അനുഭവിച്ച ദുരനുഭവങ്ങൾ ഒരു പക്ഷെ ഇനിയും തുടർന്നേക്കാം…. പക്ഷെ അവളുടെ തന്നെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ഒന്നിനെ പടച്ചോൻ എടുത്തതിനു പകരം അവൾക്കിന്ന് എന്തിനും പോന്ന കൂടപ്പിറപ്പുകൾ നാലെണ്ണം ഉണ്ട്……
രാജീവ് അത് പറഞ്ഞു നിർത്തിയപ്പോൾ കണ്ണിൽ നിന്നും കവിളിലേക്ക് ഇറ്റി വീണ നീർതുള്ളി തുടച്ചു തോളിൽ നിന്നും രാജീവിന്റെ കൈ എടുത്തു മാറ്റി തോംസൺ ഫാസിയയുടെ അടുത്തേക്ക് പാഞ്ഞു.
വന്ന അതെ വേഗതയിൽ തന്നെ അവൻ അവളെ പിന്നിൽ നിന്നും വട്ടം ചേർത്ത് പിടിച്ചു അവളുടെ തോളിലേയ്ക്ക് തല ചായ്ച്ചു.
പിന്നിലേക്ക് ഒന്ന് തല ചെരിച്ചു പുഞ്ചിരി തൂകി അവൾ ആ നിൽപ് തുടർന്നു. അവൾ അത് പ്രതീക്ഷിച്ചിരുന്നു.
ഹിരണും മനുവും വിവേകും രാജീവിലേക്കു ഒന്ന് നോക്കി. രാജീവിൽ നിന്നും ഒരു പുഞ്ചിരിയുടെ അനുവാദം കിട്ടിയ മാത്രയിൽ അവർ മൂന്ന് പേരും വാഗമരത്തനാലേയ്ക്ക് ഓടി അടുത്തു.
നാല് ഭാഗത്തു നിന്നും അവർ ഫാസിയയെ പൊതിഞ്ഞു പിടിച്ചു. അവൾ പറഞ്ഞത് പോലെ നാല് പേരുടെയും കൂടെ പിറന്നവളെ പോലെ തന്നെ…
കോളേജിലെ കുട്ടികളും അധ്യാപകരും മറ്റുള്ളവരും ആ കാഴ്ച്ച നോക്കി നിന്നു.
ചിലർ പുഞ്ചിരി തൂകി. ചിലർ ആർപ്പു വിളിച്ചു. കയ്യടികളും ഹർഷാരവങ്ങളും അവിടെ നിറഞ്ഞു…..
ക്യാമ്പ്‌സ് കെട്ടിടത്തിന്റെ ഏതോ കോണിൽ നിന്നും ആരോ പകർത്തിയ ഒരു ചിത്രം അതായിരുന്നു ആ വർഷത്തെ കോളേജ് മാഗസിന്റെ മുഖചിത്രം… ഒരു അടിക്കുറിപ്പും അതിനു ഇല്ലായിരുന്നു… അതിനു ചേരുന്ന ഒരു അടിക്കുറിപ്പ് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. അത് അവരവരുടെ യുക്തിക്കു ചേർത്ത് വായിക്കാൻ ആ ഭാഗം ഒഴിവാക്കി വിട്ടു…….
