♥️അവിരാമം♥️ – 5 16

അങ്ങനെ ആവശ്യമുള്ളതും ഇല്ലാത്തതും ആയ ചിന്തകളിലൂടെ അവന്റെ മനസ് സഞ്ചരിച്ചു.

കയ്യിലിരിക്കുന്ന ഡ്രസ്സിലേക്ക് വീണ്ടും നോക്കിയപ്പോളാണ് ഹിരണിനു നിജസ്ഥിതി മനസിലായത്. ബ്രായും പാന്റീയും കയ്യിൽ ഇല്ല. അത് ഇടനാണ് അവൾ ബാത്ത് റൂമിൽ പോയത്. അത് അറിയാനും ഉണ്ട്. ബാത്ത് റൂമിലേക്ക് പോയപ്പോളുണ്ടായിരുന്ന അവളുടെ മുന്നഴകിന്റെയും പിന്നഴകിന്റെയും അനാവശ്യമായ തെറിച്ചു ചാട്ടം എല്ലാം അടങ്ങിയിട്ടുണ്ട്.

ഹിരൺ നിരഞ്ജനയുടെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കി.

ദേഷ്യഭാവത്തിന് ഒരല്പം മയം വന്നത് പോലെ അവനു തോന്നി.

അറിയാതെ ആയാലും ഡ്രെസ്സിനു മുകളിൽ കിടന്നതു ഒരു തെറ്റായ പോലെ അവനു തോന്നി. മാറിയിടാൻ മറ്റൊന്നും ഇല്ലാതിരുന്നത് കൊണ്ടാവും. പിന്നെ അടിവസ്ത്രത്തിൽ കിടന്നതും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടാവും. എന്തായാലും ഒരു സോറി പറഞ്ഞേക്കാം..

സോ………

പറയാൻ വാ തുറന്നെങ്കിലും അവനു അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല..

പട്ടി പുച്ഛം മുഖത്തു കാണിച്ചു കൊണ്ട് നിരഞ്ജന റൂമിൽ നിന്നും ഇറങ്ങി പോയി….

ഓരോ നിമിഷവും അവളുടെ മുന്നിൽ ചെറുതാവുന്നത് പോലെ അവനു തോന്നി..

താൻ അറിഞ്ഞു കൊണ്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല പിന്നെ എന്താണാവോ ഇങ്ങനെ…

മാപ്പ് പറയാൻ ചെന്നപ്പോളും കിട്ടുന്നത് അവഗണയും അപമാനവും മാത്രം.

പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താൻ അനുഭവിച്ചിട്ടുള്ള അപമാനം വച്ചു നോക്കിയാൽ ഇപ്പോളുണ്ടാകുന്നതൊന്നും ഒന്നുവല്ല എന്നത് അവനും തോന്നി

ഹിരൺ ചാർജിലിട്ട ഫോൺ എടുത്തു സമയം നോക്കി ഉച്ചയ്ക്ക് 1.30

രണ്ടു ദിവസത്തെ ക്ഷീണത്തിന്റെ ആവും സമയം പോയതൊന്നും അറിഞ്ഞില്ല. ഇച്ചേയി വന്നു കാണുവോ.. 10 മണി ഒക്കെ ആവുമ്പൊ എത്തേണ്ടതാണ്.. ഇച്ചേയി കൂടെ ഇല്ലേ വട്ടായി പോകും ഈ അവസ്ഥയിൽ..

ഉറക്കച്ചടവ് പൂർണ്ണമായും വിട്ട് മാറാത്തതിനാൽ അവൻ ഒരു കുളിയും കൂടെ പാസാക്കി. കുളിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങി ബാൽകണിയിൽ ചെന്ന് ഹിരൺ വെറുതെ പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു. പപ്പയുടെ വീടിനുള്ളിൽ ഇച്ചേയിയുടെ കാർ കണ്ടതോടെ ഹിരണിനു മനസ്സിൽ ഒരു ആശ്വാസം തോന്നി തുടങ്ങി..

വയറു കത്തുന്നുണ്ടല്ലോ ദൈവമേ രണ്ടു ദിവസമായി എന്തേലും ഒന്ന് കഴിച്ചിട്ട്

വയറിൽ തടവികൊണ്ട് നിന്നപ്പോളാണ് പിന്നിൽ ഒരു കൊലുസിന്റെ ശബ്ദം കേട്ടത്…

ആഹാ വന്നോ അപ്പു മാമന്റെ കുറുമ്പി…

ഹിരൺ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുഞ്ഞുടുപ്പും ഇട്ടു കയ്യും കെട്ടി ചുണ്ടും കൂർപ്പിച്ചുനിക്കുവാണ് ഇവ…..

എസ്തർ ഇവ മരിയ. ബിൻസിയുടെയും സിബിയുടെയും 5 വയസുള്ള ഏക മകൾ..

പോ.. ഞാൻ അപ്പുമാമനോട് പിണങ്ങി…

ഹിരൺ ചെന്ന് ഇവയുടെ മുന്നിൽ മുട്ട് കുത്തി നിന്നു അവളെ രണ്ടു കൈ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു.

അയ്യോ.. അതെന്തിനാ കുറുമ്പി മാമനോട് പിണങ്ങിയത്….

മാമന്റെ കല്യാണത്തിന് എന്നെ കൊണ്ട് പോയില്ലല്ലോ…

അയ്യേ അതിനു കുറുമ്പിയോട് ആരാ പറഞ്ഞത് മാമന്റെ കല്യാണം ആയിരുന്നു എന്ന്…

അമ്മമ്മേം അമ്മേം ഒക്കെ പറഞ്ഞല്ലോ….

അത് കുറുമ്പിയെ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതാട്ടോ…കുറുമ്പിയെ കൂട്ടാതെ മാമൻ അങ്ങനെ പോകുവോ…

ഹിരൺ അവളെ വാരിയെടുത്തു അവളുടെ രണ്ടു കവിളിലും മുത്തം കൊടുത്തു…

തിരിച്ചു അവളും അവനെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു..

ആ സമയം ബിൻസി ഇരുവർക്കും ഇടയിലേക്ക് കയറി വന്നു. പിന്നാലെ നിരഞ്ജനയും..

നിരഞ്ജനയെ കണ്ടതോടെ ഇവ ഹിരണിന്റെ കയ്യിൽ നിന്നും കുതറി ഇറങ്ങി നിരഞ്ജനയുടെ അടുത്തേക്ക് പാഞ്ഞു. എങ്ങനെയാണോ ഹിരണിന്റെ കൈകളിൽ ഇരുന്നത് ഒട്ടും വ്യത്യാസം ഇല്ലാതെ തന്നെ ഇവ നിരഞ്ജനയുടെ നെഞ്ചോടു ചേർന്ന് കിടന്നു.

ഇത്ര പെട്ടെന്ന് ഇവയെ കയ്യിൽ എടുത്തോ.. പരിചയം ഇല്ലാത്തവരോട് അങ്ങനെ അത്ര അറ്റാച്ച്മെന്റ്റ് ഒന്നും ഇവ കാണിക്കാറില്ല. മാത്രമല്ല താനുണ്ടെങ്കിൽ അവൾ ആരുടേയും കയ്യിൽ പോകാറും ഇല്ല. ഹിരണിനു അത് ഒരു അത്ഭുതം തന്നെ ആയിരുന്നു.ഒപ്പം നിരഞ്ജനയോടു ഒരല്പം ഈഗോയും തോന്നാതിരുന്നില്ല.

Updated: July 14, 2026 — 2:11 pm

Leave a Reply

Your email address will not be published. Required fields are marked *