♥️അവിരാമം♥️ – 5 16

ഫോണിൽ സമയം നോക്കിയപ്പോൾ 6 മണി കഴിഞ്ഞു. 8 മണിക്ക് മുന്നേ എത്താൻ പറ്റുമോ. എത്താൻ കഴിഞ്ഞില്ല എങ്കിൽ അനീറ്റയോട് ഹോസ്റ്റലിൽ നിന്നു ഇറങ്ങാൻ പറഞ്ഞാലോ.

വേണ്ട രാത്രിയാണ് സേഫ് അല്ല. ഞാൻ രാത്രി വഴിയിൽ നിക്കുന്ന പോലെ ആവില്ല ഒരു പെൺകുട്ടി നില്കുന്നത്. ഒരു ഏഴര ഒക്കെ ആകുമ്പോ വിളിക്കാം അപ്പോഴത്തെ സ്ഥിതി നോക്കി പറയാം. എന്തായാലും അവളെ കാണാനായി ഇറങ്ങി തിരിച്ചതല്ലേ. ഒരു സൺ‌ഡേ മാത്രം ആണ് അവൾ ചോദിച്ചോള്ളൂ. ഇന്ന് വെള്ളി. ഇനി സൺ‌ഡേ വരെ ഹിരണിന്റെ സമയവും സാമീപ്യവുമെല്ലാം അനീറ്റയ്ക്ക് വേണ്ടി മാറ്റി വയ്ക്കുകയാണ്.

അങ്ങനൊന്ന് ചിന്തിച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവന്റെ മനസ്സിൽ ഒരു മഞ്ഞു പെയ്തിറങ്ങുന്ന പോലെ തോന്നി. ഒപ്പം ഒരു പുഞ്ചിരിയും.

ഇപ്പോളും പക്ഷെ അവനു മനസിലായില്ല അനീറ്റ തനിക്കു ആരാണെന്നുള്ളത്. റിൻസിയോട് തനിക്കു അങ്ങനെ ഒരു മോഹം ഇല്ലായിരുന്നെങ്കിൽ ….

റിൻസി… അനീറ്റ… നിരഞ്ജന…

മൂന്ന് സ്ത്രീകൾ തന്റെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന മൂന്നു പേര് ഇന്നവരാണ്.

അതിൽ നിരഞ്ജനയെ പൂർണ്ണമായും ഒഴിവാക്കാൻ തനിക്കു ഒരു പ്രയാസവും ഇല്ല. അല്ല ഒഴിവാക്കേണ്ട ആവശ്യവേ ഇല്ല കാരണം അവൾ തന്നെ സംബന്ധിച്ചിടത്തോളം ആരും അല്ല. നിബന്ധനകളുടെ പേരിൽ ഒന്ന് ചേരേണ്ടി വന്ന രണ്ടു വ്യക്തികൾ മാത്രം. പക്ഷെ മറ്റു രണ്ടു പേരും തനിക്കു അങ്ങനെ അല്ല. ഒരാൾ താൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ആൾ. മറ്റൊരാൾ തന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവളും

അനീറ്റയോടൊപ്പം ചിലവഴിക്കാൻ പോകുന്ന സമയം അത് ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി തേടാനാണ്. ചില ഉറച്ച തീരുമാനങ്ങൾക്ക് കൂടി വേണ്ടി…..

ബ്ലോക്ക്‌ തീർന്നു കിട്ടാൻ വീണ്ടും എടുത്തു ഒരു മണിക്കൂർ. എന്തായാലും ഇനി 8 മണിക്ക് മുന്നേ എത്താൻ കഴിയില്ല എന്ന് അവനു ബോധ്യം ആയി ..

അനീറ്റയെ വിളിച്ചു എത്താൻ കഴിയില്ല നാളെ തമ്മിൽ കാണാം എന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ ഹിരൺ നന്നേ പ്രയാസപ്പെട്ടു.

കൊച്ചു കുട്ടികൾ വാശി പിടിക്കുന്ന പോലെ വാശി ആയിരുന്നു അവൾക്കു. ഹോസ്റ്റലിൽ നിന്നും ഇറങ്ങാൻ ഭവിച്ച അവളുടെ തീരുമാനത്തെ മാറ്റാൻ ദേശ്യപെടുകയല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു ഹിരണിനു.

മനസില്ല മനസോടെ ഹിരണിനെ അനുസരിക്കുന്നതിനൊപ്പം ഉറക്കമില്ലാത്ത ഒരു രാത്രിയെ കൂടി അവൾ സ്വയം വരിച്ചു

9.30 കഴിഞ്ഞിരുന്നു ഹിരൺ കോട്ടയത്ത്‌ വന്നിറങ്ങിയപ്പോൾ. തമ്മിൽ കാണാൻ കഴിയില്ല എന്ന് പറയാൻ വേണ്ടി വിളിച്ച സമയം മുതൽ അവൻ കോട്ടയത്ത്‌ വന്നിറങ്ങുന്ന സമയം അത്രയും അവൾ വീഡിയോ കോളിലൂടെ അവനുമായി സംസാരിച്ചിരുന്നു.

രാത്രി ഫുഡ്‌ കഴിക്കാൻ പോകാൻ പോലും കൂട്ടാകാതിരുന്ന അനീറ്റയെ അതിനും അവൻ

വഴക്ക് പറയേണ്ടി വന്നു. കഴിച്ചില്ല എങ്കിൽ കാണാൻ വരില്ല തിരിച്ചു പോകും എന്നുള്ള ഭീഷണിയിൽ വഴങ്ങി ഫുഡ്‌ കഴിക്കാൻ താഴെ കാന്റീനിലേക്ക് പോയ അനീറ്റ പോയ സമയം താൻ ഉത്തരവാദിത്വം ഉള്ള ഒരു കാമുകനായോ എന്ന ചോദ്യവും മനസ്സിൽ ചോദിച്ചു പുഞ്ചിരിയും തൂകി കോളേജ് ക്യാമ്പസ്‌ ലക്ഷ്യമാക്കി നടന്നു.

കോളേജിനുള്ളിൽ തന്നെയാണ് ബോയ്സ് ഹോസ്റ്റലും. വാർഡൻ ഇപ്പോളും രാജീവ് സർ തന്നെയാണ്. അത് കൊണ്ട് റൂം എപ്പോ ചെന്നാലും കിട്ടും. ഉപകാര സ്മരണ..

ഡിഗ്രിക്ക് പഠിയ്ക്കുമ്പോളായിരുന്നു രാജീവ് സാറും ഫാസിയ മിസ്സും തമ്മിലുള്ള കല്യാണം . അതിന്റെ പേരിൽ ഉണ്ടായ പ്രേശ്നങ്ങൾ. പിന്നെ പ്രായ പൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത് കൊണ്ട് ആ കേസ് ഒക്കെ അങ്ങനെ ഒതുങ്ങി.

പക്ഷെ മിസ്സിന്റെ വീട്ടുകാർ ഒരിക്കൽ ക്യാമ്പസ്സിൽ വന്നു സാറുമായി വാക്ക് തർക്കം ഉണ്ടായി. സാറിനെ അവര് തല്ലുന്നത് കണ്ടപ്പോൾ ഇതെല്ലാം കണ്ടു നിന്നവരുടെ കൂട്ടത്തിൽ നിന്നും തോമ കയറി ആദ്യത്തെ അടി പൊട്ടിച്ചു. അതും സാറിന്റെ അളിയന്നിട്ടു . പിന്നെ പറയണോ പൂരം. സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു കൂട്ട ഇടി. കളരിയും കരാട്ടെയും പഠിച്ചത് പ്രയോഗിക്കാൻ കിട്ടിയ അവസരത്തിൽ അല്പം ആവേശം കൂടി പോയി. കയ്യിൽ കിട്ടിയ മൂന്ന് പേരുടെ കൈ കപ്പ തണ്ട് ഓടിക്കും പോലെ ഓടിച്ചു വിട്ടു. അതിൽ മിസ്സിന്റെ അനിയന്റെയും.

Updated: July 14, 2026 — 2:11 pm

Leave a Reply

Your email address will not be published. Required fields are marked *