അനുപല്ലവി – 2 2

എന്നോട് എന്തോ പറയാൻ വേണ്ടി പല്ലവി തിരിഞ്ഞു നോക്കി..

ദാ തെറിച്ചു പോകുന്നു മുന്നോട്ടു…സൈഡിൽ കിടന്ന സ്ട്രച്ചറിന്റെ കാലിൽ തട്ടിയതാനു തല്ലി അലച്ചു വീഴുന്നതിനു മുന്നേ ചാടി പിടിച്ചു…

വയറിനു ചുറ്റിയാണ് പിടിച്ചത്…വിരലുകൾ ഇടുപ്പിൽ അമർന്നു…

(തുടർന്നു വായിക്കുക )

?????? ???????

ട്ടെ… കവിലടച്ചാണ്‌ അടി കിട്ടിയത്.. കണ്ണിൽ കൂടെ പൊന്നീച്ച പാറി…

പട്ടാ പകൽ പെൺപിള്ളേരെ കേറി പിടിക്കുന്നോടാ..

ഞാൻ നോക്കി കോറിഡോറിൽ ആരെങ്കിലും ഉണ്ടോന്നു ഭാഗ്യം.. ആരും കണ്ടില്ല…

ഇതെന്തൊരു സാധനം.. പിടിക്കാൻ പോയ എന്നെ പറഞ്ഞ മതീല്ലോ..

ഞാൻ ഒന്നും പറയാതെ… പുറത്തേക് നടന്നു..

നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു… രാവിലെ കുപ്പിച്ചില്ലു… ഇപ്പൊ അടി…

തിരിഞ്ഞു നോക്കി അവളെ അവിടൊന്നും കണ്ടില്ല..

എന്തൊരു പിശാച് ആണത്.. ഇവിടെ ജോയിൻ ചെയ്തിട്ട് വേണം അവളെ മര്യാദ പഠിപ്പിക്കാൻ… തല്ലും കൊണ്ട് വാലും ചുരുട്ടി പോയി എന്നു അവളു വിജാരിച്ചൊട്ടു…

ഹോസ്പിറ്റലീന്നു വണ്ടിയെടുത്തു പുറത്തേക് ഇറങ്ങിയപ്പോൾ ആണ്‌ ഒരു ചായ കുടിച്ചാലോ എന്നു തോന്നിയത്….

“അനുമോൻ എന്താ ഇവിടെ.. “

കടയിൽ കയറി അവിടിരുന്ന പത്രത്തിലേക് മുഖം പൂഴ്ത്തുമ്പോളായിരുന്നു ആ ചോദ്യം…

പൊതുവാൾ എന്നു നാട്ടുകാർ വിളിക്കുന്ന “രാജൻ അങ്കിൾ “ആള് ഭയങ്കര കത്തി ആയ കൊണ്ട് വിളിക്കുന്ന പേരാണെന്ന് അമ്മ പറഞ്ഞത് ഓർത്തു…

അച്ഛന്റെ ആത്മ മിത്രമാണ് … ഞങ്ങൾ ഇവിടുന്നു പോയതിനു ശേഷവും.. തൃശൂർ എന്തെങ്കിലും ആവശ്യത്തിന് വരുമ്പോ ഞങ്ങളുടെ വിവരങ്ങൾ അറിയാൻ ഓടി എത്തിയിരുന്ന ആൾ..

“പൊതുവാൾ അങ്കിൾ ന്റെ അല്ല രാജൻ അങ്കിളിന്റെ കടയാണോ ഇത് ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു…

അവിടിരുന്നവർ ചിരിക്കുന്നുണ്ടാരുന്നു..

അതെ മോനെ.. മോനെന്തായാലും ഇപ്പൊ വന്നതു നന്നായി.. ഞാൻ പുറത്തേക് പോകാൻ ഇറങ്ങുക ആയിരുന്നു…

എവിടെക്കാ അങ്കിൾ ..
വീട്ടിലേക്കാ മോനെ…

എന്നാൽ ഞാൻ ഡ്രോപ്പ് ചെയ്യാം..

എന്നാൽ മോൻ ചായ കുടിക്കു ഒരുമിച്ചു പോകാം…

പുള്ളി ചായ എടുത്തു കൊണ്ട് വന്നു…

മോൻ തന്നെയാണോ വന്നേ.. അങ്കിൾ വീട്ടിലേക്കുള്ള യാത്രയിൽ വണ്ടിയിൽ ഇരുന്നാണ് ചോദിച്ചതു..

അല്ല .. ഞാനും അമ്മയും ഉണ്ട്‌… ഞാൻ ഈ ഹോസ്പിറ്റലിലേക് മാറി…

എടാ കള്ളാ.. എന്നാൽ ഇത് ആദ്ധ്യേ പറയണ്ടേ….

മോൻ ഡോക്ടർ അല്ലേ..

അതെ.. ഗൈനക്കോളജിസ്റ് ആണ്‌..

അപ്പോ അവിടെ ഉണ്ടായിരുന്ന ധന്യ ഡോക്ടർ പോയോ..

അവർ.. അമേരിക്കയിലേക് പോവുകയാണ്.. ഇനി ഞാനാ ഉംടാവുക അവിടെ…

അതിപ്പോ എന്തായാലും നന്നായി.. എന്റെ മോളെ ആ ഡോക്ടർ ആണ്‌ നോക്കി കൊണ്ടിരിക്കുന്നത്… ഇനി മോനെ കാണിച്ചാൽ മതിയല്ലോ…

അതിനു ശിഖ…? അർദ്ധ വിരാമം ഇട്ടു നിർത്തി.. ഗൈനക്കോളജിസ്റ്റിനെ കാണുന്നത് പ്രെഗ്നന്റ് ആയാൽ മാത്രമല്ലല്ലോ എന്ന ചിന്ത അപ്പോൾ ആണ്‌ മനസ്സിൽ വന്നതു

ഇതിപ്പോ അഞ്ചാമത്തെ മാസമാ മോനെ..

ആഹാ.. ശിഖ പ്രെഗ്നന്റ് ആണോ?

കല്യാണം പോലും ഞങ്ങളോട് പറഞ്ഞില്ലാട്ടോ അങ്കിൾ ..

മോനെ അതെല്ലാം പെട്ടെന്നായിരുന്നു പയ്യൻ ഗൾഫില…ഒരു മാസത്തെ ലീവിന് വന്നപ്പോൾ ആയിരുന്നു കല്യാണം… അത് കൊണ്ട് ആരെയും അറിയിക്കാൻ പറ്റിയില്ല…

“ലീവ് ഒരു മാസമേ ഉണ്ടായിന്നുള്ളുവെങ്കിലും പയ്യൻ ചെയ്യേണ്ട പണി ചെയ്തിട്ട പോയെ… “

എന്താ അങ്കിൾ.. ഞാൻ അങ്കിൾ പറഞ്ഞത് കേട്ടെങ്കിലും ചുമ്മാ ചോദിച്ചു…

ഓഹ് ഞാനൊരു ആത്മ ഗതം പറഞ്ഞതാ മോനെ… അങ്കിൾ ന്റെ ചിരി കണ്ടപ്പോൾ എനിക്കും ചിരി വന്നു..

ശിഖേ… ഉറക്കെ വിളിച്ചു കൊണ്ടാണ്.. രാജൻ അങ്കിൾ വീട്ടിനുള്ളിലേക് കയറിയത്…

മോളെ ഇതാരാ വന്നെന്നു നോക്കിയേ..

ഞാൻ പുറത്തു നിൽക്കുക ആയിരുന്നു..
തൊട്ടു അപ്പുറത്ത് പണ്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഭാഗത്തേക്ക്‌ നോക്കി…ആ സ്ഥാനത്തു ചുറ്റു മതിലോട് കൂടിയ ഒരു രണ്ടു നില വീട്…

പഴയ ഓർമയിൽ അതൊരു ഓടിട്ട രണ്ടു മുറി വീടായിരുന്നു.. പുറം തേക്കാത്ത ചെങ്കല്ല് കൊണ്ട് പണിത വീട്..ചുറ്റു മതിലിന്റെ സ്ഥാനത്തു ഇട വിട്ടു വളർത്തിയ ചെമ്പരത്തി തീർത്ത മതിൽ..

Leave a Reply

Your email address will not be published. Required fields are marked *