ഞാൻ പുതുതായി പണിത റോഡിലൂടെ വണ്ടി പായിച്ചു….. അവളപ്പോഴേക്കും വിൻഡോയിലൂടെ രാത്രിയിലെ തണുപ്പ് കാറ്റ് ആസ്വദിക്കുവാരുന്നു……
കുറെ നേരം ആ ഹൈവേയിൽ കൂടെ ഞാൻ ഇരുട്ടിനെ കീറിമുറിച്ചു കളിച്ചു……
“……ടി എങ്ങോട്ടാ പോവണ്ടതെന്ന് പറ….. ഇനി നീ പറഞ്ഞില്ലെങ്കി ഞാൻ തിരിച്ചു വീട്ടിലേക്ക് വിടും…….”
ഞാനിത്തിരി സൗണ്ട് കടുപ്പിച്ചാണ് പറഞ്ഞത്……..
“…..എന്റെ വീട്ടിലേക്ക് വണ്ടി വിട്……. ”
“…..അതിനവടെയാരുമില്ലല്ലോ……. ”
“……അതുകൊണ്ടാ അങ്ങോട്ട് പോവാൻ പറഞ്ഞത്……”
അതും പറഞ്ഞവൾ വീണ്ടും ആ തണുപ്പ് കാറ്റ് ആസ്വദിക്കാൻ തുടങ്ങി…………
“……എന്ന പറ്റി മൂഡ് ഔട്ടായിട്ടിരിക്കണേ ????”
ഞാൻ ഗിയറില് നിന്നും കൈയെടുത്ത് അവളെ തലോടിക്കൊണ്ട് ചോദിച്ചു……
“…..അതിനാര് മൂഡോട്ടയിട്ടിരിക്കുന്നു …… ഞാൻ കാറ്റ് പിടിച്ചിരുന്നതാ……”
“….. ആഹാ ഇരിപ്പും ഭാവോം കണ്ടപ്പോ ഞാനോർത്തു സങ്കടപ്പെട്ടിരിക്കുവാന്ന്……..”
“……അയ്യേ ഞാനെന്നതിനാ സങ്കടപ്പെട്ടിരിക്കണേ……
ഞാനിപ്പോ ഭയങ്കര ഹാപ്പിയാ……”
” ……ഭയങ്കര ഹാപ്പിയാവാനുള്ള റീസൺ…… ”
“…..ഒന്ന് ഏട്ടന്റേം ഏട്ടത്തീടേം കല്യാണം ഒരു പ്രശ്നോം ഉണ്ടാവാതെ നടന്ന കൊണ്ട്…… പിന്നെ നിന്റെ കൂടെയിങ്ങനെ നൈറ്റ് ഡ്രൈവ് പോകുന്ന കൊണ്ട്…….”
അവളതും പറഞ്ഞെന്നെ നോക്കി പുഞ്ചിരിച്ചു…..
“….റൊമാന്റിക് മൂടിലാണല്ലേ???….”
“…..മ്മ്…… ഞാനിപ്പോ നല്ല റൊമാന്റിക് മൂടിലാ……”
അവളെന്റെ വലത്തേ കവിളിൽ ഒരുമ്മ തന്നു…….
ഹോ ആ തണുപ്പത്ത് ഒരുമ്മ കൂടി കിട്ടിയപ്പോ എന്റെ ശരീരത്തിലൂടെ ഒരു മിന്നല് പാഞ്ഞു പോയതുപോലെയാണ് തോന്നിയത്…….
“……എടി നമ്മളിപ്പോ എന്തിനാ അങ്ങോട്ട് പോണത്……
നമുക്ക് തിരിച്ച് വീട്ടില് പോയ പോരെ….. ”
“…..പോരാ…… എന്റെ വീട്ടില് പോയിട്ട് തിരിച്ച് പോവാം…..”
“…..ശെരി ….. പക്ഷെ എന്തിനാ പോണെന്നെങ്കിലും പറ…..”
“……പറഞ്ഞെങ്കിലേ നീയെന്നെ കൊണ്ടുപോവു????”
“…..അഹ് പറഞ്ഞെങ്കിലേ കൊണ്ടുപോവു!!!!!”
ഞാൻ തീർത്ത് പറഞ്ഞു വണ്ടി യൂ ടേൺ എടുക്കാൻ പോയതും അവളെന്റെ കൈയിൽ കേറി പിടിച്ചു……
“…..എടാ നാളെ കല്യാണത്തിനിടാൻ മേടിച്ചൊരു സ്വർണ മാല വീട്ടില് വെച്ച് മറന്ന് പോയി അതെടുക്കാനാ…….”
“……അഹ് ഇതങ്ങാ പറഞ്ഞാ പോരെ……
ഞാൻ കൊണ്ടുപോവുലെ……”
ഞാൻ വണ്ടി നേരെ മുന്നോട്ടെടുത്തു……..
“…..പൊന്നുവേ ….”
“…..ഹ്മ്….”
അവള് പതിയുറക്കത്തിൽ കിടന്നവൾ വിളി കേട്ടു…..
“…..ടി പൊന്നുവേ എഴുന്നേറ്റെ…… വീട്ടില് തിന്നാൻ എന്തേലും ഉണ്ടാവുവോ????……”
“…..ഇല്ല എന്നടാ……”
അവളൊരു കൊട്ടുവാ ഇട്ടോണ്ട് പറഞ്ഞു……
“….നല്ല വെശപ്പാടി……. വൈകുന്നേരം മരിയാദക്കൊന്നും
കഴിച്ചില്ല……… നീ അവടെ ചെല്ലുമ്പോ കഴിക്കാനെന്തേലും ഉണ്ടാക്കി തരുവോ???”
“..,…പിന്നെ എനിക്കൊന്നും വയ്യ…… വേണേ തന്നെയോണ്ടാക്കി തിന്നോണം……..
അല്ലെ വേണ്ട പോണ വഴിക്കാ മലബാർ ഹോട്ടല് അവടന്ന് രണ്ട് ബിരിയാണി മേടിക്ക്……”
അവളതും പറഞ്ഞു വീണ്ടും കെടന്നു……..
ഒരു മുപ്പത് കിലോമീറ്ററോളം കഴിഞ്ഞപ്പോ കണ്ട ഹോട്ടലിൽ നിന്നു എട്ട് പൊറോട്ടേയും രണ്ട് ചിക്കൻ ഫ്രയും മേടിച്ച് ഞാൻ വീണ്ടും മുന്നോട്ടെടുത്തു…… ഇനി മലബാർ ഹോട്ടലിൽ കേറിട്ട് തിന്നാനൊന്നും കിട്ടിയില്ലെങ്കി മൂഞ്ചി അതോണ്ട് ഞാൻ റിസ്ക്കെടുത്തില്ല……. വണ്ടിയൊരു നൂറ് മീറ്ററൂടി പോയപ്പോഴാണ് ഞാനൊരു ബാർ കാണുന്നത് എനിക്കൊരു ബീയർ മേടിക്കാൻ തോന്നി വിട്ടിൽ അച്ഛനും ചേട്ടനും ഞാനുമൊഴികെ ബാക്കിയെല്ലാരും നല്ല വെള്ളാണ് അപ്പൊ ഞാനായിട്ടെന്തിനാ കൊറക്കുന്നത് വണ്ടി ബാറിന്റെ സൈഡിൽ പാർക്ക് ചെയ്യുന്നതിന് മുൻപ് ഞാൻ പൊന്നുനെയൊന്ന് നോക്കി നല്ല ഉറക്കം…..
ഞാൻ വണ്ടി പാർക്കും ചെയ്ത് ബാറിൽ നിന്നും രണ്ട് ബീയറും മേടിച്ചു തിരിച്ചു വന്നപ്പോഴും അവള് നല്ല ഉറക്കമായിരുന്നു
ഞാൻ വണ്ടീല് കേറിയതും എന്റെ പുറത്തിട്ടോരടി കിട്ടി……
“….. എന്തിനാടി പേപിടിച്ചവളെ എന്നെ തല്ലിത്????”
