എന്റെ ഡോക്ടറൂട്ടി 22
Ente Docterootty Part 22 |
Author : Arjun Dev | Previous Parts
ജീപ്പിന്റെ ഇടിയൊച്ചയും ആരുടെയൊക്കെയോ നിലവിളികളും കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി കണ്ണുതുറന്നുപോയി…
“”…ബ്രേക്ക് ചവിട്ടടീ… എടീ മൈരേ… ബ്രേക്ക്ചവിട്ടാൻ..!!”””_ ഞാൻ ബോധമില്ലാണ്ടിരുന്ന് നിലവിളിച്ചു…
ഉടനെ മീനാക്ഷി സഡൻബ്രേക്കിട്ട് വണ്ടിനിർത്തി…
“”…എന്താടാ..??”””_ കണ്ണുംമിഴിച്ച് കിടുകിടുപ്പോടെ ചുറ്റുംനോക്കുന്ന എന്നെക്കണ്ടതും പരിഭ്രാന്തിയോടെ അവൾതിരക്കി…
“”…തേങ്ങ… തേങ്ങ..!!”””_ ഞെട്ടലടങ്ങാതെ തിരിഞ്ഞുംമറിഞ്ഞും നോക്കുന്നതിനിടയിൽ ഞാനപ്പോഴും പുലമ്പുകയായ്രുന്നു…
“”…തേങ്ങയോ..??”””_ എന്താണ് സംഭവമെന്നു മനസ്സിലാകാതെ എന്നെത്തന്നെ നോക്കിയിരുന്ന പെണ്ണിന്റെ കണ്ണുമിഴിഞ്ഞു…
“”…ആം.! വണ്ടീടെ ബോണറ്റില്‍.. ബോണറ്റില്‍ രണ്ട് തേങ്ങ..!!”””
“”…തേങ്ങയല്ല… നിന്റച്ഛന്റെ മാങ്ങ.! ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ലും… ഇപ്പൊത്തന്നെ ആ പിന്നീന്നുവന്ന അയാള്‍ തെറിവിളിയ്ക്കാഞ്ഞത് ഭാഗ്യം..!!”””_ തെറി വിളിയ്ക്കുമ്പോലെ ഹോണടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയൊരു സ്വിഫ്റ്റിനെനോക്കി വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ അവളെന്റോടെ ചിലുത്തു…
ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു വെളിവുവീണത്…
അതോടെ ഞാൻ മീനാക്ഷിയെയൊന്നു ചികഞ്ഞുനോക്കി…
മഞ്ഞ സ്ലീവ്ലെസ്സ് കുർത്തിയ്ക്കുപകരം ഓറഞ്ചുംമഞ്ഞയും ഇടകലർന്ന സാരിയിലാണ് കക്ഷി…
അവളോടിയ്ക്കുന്നതോ ജീപ്പുമല്ല, കാറാണ്.!
…ഓഹ്.! ഓർമ്മയായ്രുന്നല്ലേ… പേടിച്ചുപോയി.!
ആ ഭാവത്തിൽ പൊട്ടനെപ്പോലിരുന്നുകൊണ്ട് ഞാനവളെനോക്കി ഇളിച്ചുകാട്ടി…
“”…എടാ… നീ ഓക്കേയല്ലേ..?? കുഴപ്പമെന്തേലുമുണ്ടോ..??”””_ അപ്പോഴും കാര്യം വ്യക്തമാകാതിരുന്ന മീനാക്ഷി എന്റെ ചുമലിൽത്തട്ടി…
“”…ഏയ്.! ഞാഞ്ചുമ്മാ എന്തൊക്കെയോ ഓർത്തപ്പൊ… കുഴപ്പോന്നുവില്ല…”””_ ഒരു വെകിളിച്ചിരിയോടെ അത്രയുമ്പറഞ്ഞ ഞാൻ,
“”…എടീ… വണ്ടി… വണ്ടി ഞാനോടിയ്ക്കണോ..??”””_ ന്നു കൂടി കൂട്ടിച്ചേർത്തു…
“”…ഓ.! ഇപ്പഴെങ്കിലും ചോദിയ്ക്കാന്തോന്നീലോ… ഇനീപ്പൊ വേണ്ട… ഇത്രേന്നേരം ഓടിയ്ക്കാങ്കിലേ ഇനിയോടിയ്ക്കാനും എനിയ്ക്കറിയാം..!!”””_ ഗിയർ ഷിഫ്റ്റ്ചെയ്യുന്നതിനിടെ അവളെന്നെയൊന്നാക്കി…
“”…അതുപിന്നെ നീയെന്നെ വിളിയ്ക്കാഞ്ഞിട്ടല്ലേ..?? വേണേ വിളിയ്ക്കണായ്രുന്നു… നീ ഒതുക്കിനിർത്ത്… ബാക്കി ഞാനോടിയ്ക്കാം..!!”””
“”…ഏയ്.! അതുകുഴപ്പോല്ലടാ… വേണേ നീകുറച്ചുകൂടി മയങ്ങിയ്ക്കോ… ഇനി ഒത്തിരിദൂരമില്ലല്ലോ..!!”””_ ഒരു പുഞ്ചിരിയോടെ അതുപറയുന്നതിനൊപ്പം അവളെന്റെ കവിളിലൊരു കുത്തുകൂടി വെച്ചുതന്നു…
“”…മിന്നൂസേ..!!”””_ അവൾവീണ്ടും വണ്ടി സ്പീഡിലാക്കിയതും ഞാൻ ശബ്ദംതാഴ്ത്തി അവളെവിളിച്ചു…
“”…മ്മ്മ്..??”””
“”…നമുക്കങ്ങ് തിരിച്ചുപോയാലോടീ..??”””_ ശ്രെദ്ധയോടെ വണ്ടിയോടിയ്ക്കുന്ന മീനാക്ഷിയുടെ മുഖത്തേയ്ക്കുനോക്കി ഞാൻചോദിച്ചു…
“”…കുറച്ചുങ്കൂടി ചെന്നിട്ട് പോയാപ്പോരേ..??”””_ അവൾ ചുണ്ടുകൾ കടിച്ചമർത്തി…
“”…എടീ… നീ തമാശകള… എന്തോ എനിയ്ക്കാകെയൊരു മടുപ്പ്… പഴയതൊക്കാലോയ്ക്കുമ്പോ ഒരുവല്ലായ്ക.. നമുക്ക് തിരിച്ചുപോവാം..??”””_ അവൾടെ സാരിയ്ക്കുമുകളിലൂടെ തുടയിൽ ചുരണ്ടിക്കൊണ്ട് കുഞ്ഞുപിള്ളേരെപ്പോലെ ഞാൻകൊഞ്ചി…
“”…കൂടെ ഞാനുള്ളപ്പോഴോ ബാലാ..??”””_ അങ്ങനേംചോദിച്ച് എന്നെനോക്കി ഒരിയ്ക്കൽക്കൂടിയവൾ പുഞ്ചിരിയ്ക്കുമ്പോൾ, അവളുടെയാ ചിരിയിൽ, ആ കണ്ണുകളിൽ വല്ലാത്തൊരു മാന്ത്രികതയുണ്ടായ്രുന്നു…
…നിന്നെ ഞാൻ ആർക്കെങ്കിലും വിട്ടുകൊടുക്കോടാന്നൊരു ഭാവം.!
“”…അതേ… ഏതേലും നല്ലൊരു ബേക്കറികണ്ടാൽ വണ്ടിനിർത്തണേ..!!”””_ അവളുടെ ഉണ്ടക്കണ്ണുകളിലെ വശ്യതയിൽനിന്നും രക്ഷപ്പെടാനെന്നോണം ഞാൻ വിഷയം മാറ്റുകയായ്രുന്നു…
…അല്ലേച്ചിലപ്പോൾ എനിയ്ക്കവളെ ഈ ഇരുപ്പിലുമ്മവെയ്ക്കാൻ തോന്നിപ്പോകും.!
അതെവിടെച്ചെന്നു നിൽക്കോന്ന് ഊഹിയ്ക്കാനും കഴിയൂല.!
