♥️അവിരാമം 5♥️
Aviramam Part 5 | Author : Karnnan
[ Previous Part ] [ www.kambi.pw ]
…വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു……..
സാഹചര്യങ്ങൾ വളരെ മോശം ആയിരുന്നു… അങ്ങനെ ഉള്ള ഒരവസ്ഥയിൽ എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നോ നിങ്ങള്ക്ക് ഇഷ്ടപ്പെടുമെന്നോ അറിയില്ല. അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് എഴുതി അറിയിക്കുക…. കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം
കർണ്ണൻ……. 🙏
💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ… ഇത് അവരുടെ പ്രണയമാണ് 💕
…ഏറെ നേരത്തെ ഉറക്കത്തിനു ശേഷം ഹിരൺ മയക്കം വിട്ടു എഴുന്നേറ്റു..കട്ടിലിൽ എഴുന്നേറ്റു ഇരുന്നു രണ്ടു കയ്യും മുകളിൽ കോർത്തു പിടിച്ചു അവൻ ഒന്ന് മൂരി നിവർന്നു.. കൂടെ ഒരു കോട്ടുവായും
ആാാാ ഹ്ഹഹ്ഹ ആ ഹ്ഹഹ്ഹ….
അതെ അവസ്ഥയിൽ കണ്ണ് മലർക്കേ തുറന്ന ഹിരൺ തന്റെ മുന്നിൽ ദേഷ്യത്തിൽ ചുവന്നു കലങ്ങിയ കണ്ണുമായി തന്നെ തന്നെ തുറിച്ചു നോക്കുന്ന നിരഞ്ജനയെയാണ് കണ്ടത്..
തന്റെ തോന്നലാണോ എന്നറിയാൻ കണ്ണ് രണ്ടും കൂട്ടി തിരുമി അവൻ ഒന്ന് കൂടെ വ്യക്തത വരുത്തി.
അതെ തന്നെ തന്നെയാണ് നോക്കുന്നത്. വെറും നോട്ടം മാത്രം അല്ല കൈ രണ്ടും ചുരുട്ടി പിടിച്ചു നല്ല ദേഷ്യത്തിൽ തന്നെയാണ്.
മനസ്സിൽ ഇല്ലാത്തതു മുഖത്തു വർത്താൻ ശ്രമിച്ചു കൊണ്ട് അവൻ അവൾക്കു നേരെ ഒരു പുഞ്ചിരി എറിഞ്ഞു നോക്കി. പക്ഷെ മുഖത്തു വിരിഞ്ഞത് ഒരു പുച്ഛം കലർന്ന ചിരി ആയിരുന്നു. എന്നാൽ അതിന്റെ പതിന്മടങ്ങു ബലത്തിൽ കനത്തിൽ ഒരു പുച്ഛം ആയിരുന്നു നിരഞ്ജന തിരിച്ചു കൊടുത്തത്.
ദേഷ്യത്തിൽ എന്തോ പിറു പിറുത്തു കൊണ്ട് നിരഞ്ജന മുഖം അവനിൽ നിന്നും വെട്ടിച്ചു.
ശെടാ.. ഇവളുടെ അഹങ്കാരം കണ്ടാൽ തോന്നും ഞാൻ ഇവളുടെ വീട്ടിൽ പോയി കിടക്കുവാണെന്നു….
പറഞ്ഞത് പതിയെ ആയിരുന്നെങ്കിലും അത് അവൾ കേട്ടിട്ടുണ്ട് എന്ന് അവനു ഉറപ്പായിരുന്നു. പക്ഷെ അതിനവൾ കേട്ട ഭാവം പോലും കാണിക്കാതെ മുഖത്തെ പുച്ഛത്തിന്റെയും ദേഷ്യത്തിന്റെയും അളവ് വർധിപ്പിക്കുകയാണ് ചെയ്തത്..
എന്റെ ജീവിതം തുലച്ചിട്ടു അവളുടെ അഹങ്കാരം കണ്ടില്ലേ.. മനസ്സിൽ പറഞ്ഞു കൊണ്ട് അവളിലേക്ക് വീണ്ടും നോക്കിയപ്പോളാണ് അവളുടെ ഡ്രസ്സ് അവൻ ശ്രദ്ധിച്ചത്…
അതെ തന്റെ ഡ്രസ്സ്.. എന്റെ പാന്റും ടി ഷർട്ടും. എടുത്തു ഇട്ടതും പോരാഞ്ഞിട്ടു എന്നെ പുച്ഛിക്കുന്നോ.. ചോദിച്ചിട്ട് തന്നെ കാര്യം.
നിരഞ്ജനയോടു ഏണി വയ്ക്കാൻ തന്നെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച ഹിരൺ കട്ടിലിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടക്കാനാഞ്ഞതും അവൾ മുന്നോട്ടു നടന്നു വന്നു. മുഖത്തോട് മുഖം വന്നപ്പോൾ കലങ്ങി ചുവന്ന കണ്ണുരുട്ടി അവനെ നോക്കി ദഹിപ്പിച്ച നിരഞ്ജന കട്ടിലിൽ കിടന്ന തന്റെ ഡ്രസ്സ് എല്ലാം വാരി പെറുക്കി എടുത്തു അവനെ ഒന്നുകൂടി നോക്കി ദഹിപ്പിച്ചു ബാത്ത് റൂമിലേക്ക് നടന്നു.
അപ്പോളാണ് ഹിരണിനു അവളുടെ ദേഷ്യത്തിന്റെ കാരണം മനസിലായത്. ഇത്രയും സമയം താൻ കിടന്നുറങ്ങിയത് അവളുടെ സാരിക്കും പാവാടയ്ക്കും ബ്ലൗസിനും മുകളിൽ ആയിരുന്നു.
മാത്രമല്ല ഈ സമയമത്രയും താൻ മുഖം ചേർത്ത് വച്ചു കിടന്നിരുന്നത് അവളുടെ പാന്റിയുടെ പുറത്തായിരുന്നു എന്നതോർത്തപ്പോൾ അവനു ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ എന്ന് തോന്നി പോയി.
ഉറക്കത്തിന്റെ ക്ഷീണത്തിൽ കട്ടിലിൽ കിടന്നിരുന്ന ഡ്രസ്സ് ഒന്നും കണ്ണിൽ കണ്ടില്ല എന്നതാണ് സത്യം..
ഛേ നാണക്കേട് ആയല്ലോ.. സാരിയും പാവാടയും ഒക്കെ പോട്ടെന്നു വയ്ക്കാം. പക്ഷെ ഇന്നേഴ്സിന്റെ പുറത്താണല്ലോ ഇത്രയും സമയം കിടന്നതു.. ശെ എന്ത് വിചാരിച്ചു കാണും. താനൊരു കാമപ്രാന്തൻ ആണെന്ന് കരുതി കാണും..
ബാത്ത് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട ഹിരൺ ചിന്തകൾ വെടിഞ്ഞു അങ്ങോട്ടേയ്ക്ക് നോക്കി.
ഡ്രസ്സ് എല്ലാം അതെ പടി കയ്യിൽ പിടിച്ചിട്ടുണ്ട്. ഇവള് പിന്നെ എന്തിനാ ഇതും കൊണ്ട് ബാത്‌റൂമിൽ പോയത്. ഡ്രസ്സ് കിടക്കുന്നതു അറിയാതെ അല്ലെ ഞാൻ അതിന്റെ പുറത്തു കിടന്നു ഉറങ്ങിയത്. സ്വന്തം ഡ്രസ്സ് കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ ഇവൾക്ക് ബാത്ത് റൂമിൽ കാര്യം സാധിക്കാൻ പറ്റുവൊള്ളോ
