♥️അവിരാമം♥️ – 6 19അടിപൊളി 

♥️അവിരാമം 6♥️

Aviramam Part 6 | Author : Karnnan

[ Previous Part ] [ www.kambi.pw ]


 

സൈറ്റിലെ വായനക്കാർക്ക് കർണ്ണന്റെ വിനീതമായ നമസ്കാരം….

ഈ പാർട്ട് അധികം വൈകാതെ തന്നെ പൂർത്തിയാക്കാൻ സാധിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം… തുടർന്നും അങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നും അതിയായ ആഗ്രഹം ഉണ്ട്… എഴുതുന്നതിനുള്ള നല്ല അന്തരീക്ഷം കിട്ടിയാൽ ആ സമയങ്ങളിൽ മുഴുവനും അവിരാമത്തിന്റെ പണി പുരയിൽ തന്നെയാണ്….

അതിനിടയിൽ ഒരു ഏട്ടത്തി കഥയുടെയും മറ്റൊരു അവിഹിത പ്രണയത്തിന്റെയും ത്രെഡ് മനസ്സിൽ കിട്ടിയിട്ടുണ്ട്…… നല്ല അന്തരീക്ഷം…ഫ്രഷ് മൈൻഡ് ഇത് രണ്ടും ഒത്തു വന്നാൽ അടുത്ത പാർട്ട് കഴിഞ്ഞാൽ അവയിൽ ഏതെങ്കിലും ഒന്ന് എഴുതി തുടങ്ങാം എന്ന് വിചാരിക്കുന്നു…..

ഒന്നുകൂടി….

നിങ്ങളുടെ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമന്റ്‌ ബോക്സിൽ എഴുതി അറിയിക്കാൻ മടിക്കരുത്…… അഭിപ്രായങ്ങൾ എഴുതുന്നതിനുള്ള മുതൽ കൂട്ടാണ്… തെറ്റുകൾ തിരുത്തുന്നതിനും നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്…

കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ.

നിങ്ങളുടെ സ്വന്തം..

കർണ്ണൻ 🙏…..

മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്നു വായിക്കുക…

 

♥️അവിരാമം♥️

💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ…ഇത് അവരുടെ പ്രണയമാണ് 💕

 

…………….കോളേജിനു അടുത്ത് എത്തിയ ഹിരൺ നേരെ പോയത് തന്റെ സ്ഥിരം തട്ടകം ആയ ബൈജുവിന്റെ തട്ടുകടയിലേയ്ക്ക് ആണ്.

ഇന്നെന്താ നേരത്തെ ഒതുക്കിയോ……

ഹിരണിന്റെ ചോദ്യം കേട്ട ബൈജു തിരിഞ്ഞു നോക്കി…..

ആഹ് നീയോ…. നീയെന്താ ഇപ്പൊ ഇവിടെ… എങ്ങോട്ടാടാ ഈ സമയത്തു…..

വേറെ എങ്ങോട്ട്… ഇവിടേയ്ക്ക് തന്നെ വന്നതാ……..

എന്താടെ പതിവില്ലാത്ത ഒരു കറക്കം… അതും ഈ സമയത്തു….

ഒന്നുവില്ലെന്റെ പള്ളി… അങ്ങനെ ഇരുന്നപ്പോ കോളേജ് ഒക്കെ ഒന്ന് കാണാൻ മോഹം.. കൂടെ നിങ്ങളേം ലത അക്കനേം ഒന്ന് കാണാല്ലോ…

പറഞ്ഞ പോലെ അക്കൻ എവിടെ……

അവള് ഇന്ന് വന്നില്ലെടാ…. അവളുടെ അനിയന്റെ കുട്ടീടെ നൂലുകെട്ട നാളെ.. അവള് എവിടെയാ……

ആഹാ ആകെ ഉള്ള ഒരേ ഒരു അളിയന്റെ കുട്ടീടെ നൂല് കെട്ടായിട്ടു നിങ്ങള്ക്ക് ഇന്നെങ്കിലും അവധി ആക്കാരുന്നില്ലേ മനുഷ്യ….ഈ കാശൊക്കെ നിങ്ങള് എവിടാ കൊണ്ട് പൂട്ടി വയ്ക്കുന്നത്… പറയുമ്പോ അപ്പിടി ദാരിദ്രവും…

നമ്മള് പണിയെടുത്താലേ നമുക്ക് ജീവിക്കാൻ പറ്റുവൊള്ളൂ മോനെ… അല്ലാതെ വായില് വെള്ളി കരണ്ടിയുമായി ജനിച്ച നിന്നെ പോലെ ആകാൻ പറ്റുവോ….

ഉവ്വ….. ഇൻകം ടാക്സ് വർഷത്തിൽ നാല് തവണ വീട്ടിൽ വന്നു കാണുന്നത് മംഗലത്തു ബൈജുവിനെ മാത്രവാണെന്നാണ് കരകമ്പി….

അല്ലടാ നീ ഈ പാതിരായ്ക്ക് ഇടുക്കിയിൽ നിന്നും വണ്ടിയും പിടിച്ചു വന്നത് എന്നെ താളിയ്ക്കാനാ……

ഹ ഹാ ഹാ……

നമ്മളെ പ്രതീക്ഷിച്ചു ഈ ഹോസ്റ്റലിൽ കുറെ പിള്ളേരില്ലെടാ… ആകെ പത്തും നൂറും നുള്ളി പെറുക്കി ഹോസ്റ്റൽ ഫീസും കൊടുത്തു പഠിക്കുന്നവര്…ഞാൻ ഒരു ദിവസം അടച്ചിട്ട അതുങ്ങള് പട്ടിണി കിടക്കേണ്ടെടാ… എന്തൊക്കെ പറഞ്ഞാലും അതുങ്ങളുടെ അപ്പന്റേം അമ്മേടേം ഒക്കെ വിയർപ്പിന്റെ ഒരംശം തന്നെയല്ലേടാ എന്റെ വീട്ടിലെ അടുപ്പ് എരിക്കുന്നത് അത് കൊണ്ട ഇന്ന് കുറച്ചു സമയം എങ്കിലും തുറന്നത്….

നിങ്ങളെ എനിക്ക് അറിയില്ലേ ബൈജു അണ്ണാ.. ഞാൻ നിങ്ങളെ ചുമ്മാ ചൊറിയാൻ പറഞ്ഞതല്ലേ… ഒന്നുവല്ലെങ്കിലും കഴിഞ്ഞ 5 കൊല്ലം ഞാനും ഉണ്ടത് നിങ്ങടെ ചോറല്ലേ..

പിന്നെ നീ കാര്യവായിട്ടു പറഞ്ഞ എനിക്ക് ആന മയിൽ ഒട്ടകം ആണല്ലോ…ഒന്ന് പോടാ ചെറുക്കാ…അല്ല നീ വല്ലതും കഴിച്ചായിരുന്നോ…

ആം ഞാൻ വരുന്ന വഴി കഴിച്ചു……

എവിടുന്നു… നീ ബസിൽ അല്ലെ വന്നത് അല്ലാതെ ഫ്ലൈറ്റിലും ട്രെയിനിലും ഒന്നും അല്ലല്ലോ…വരുന്ന വഴി കഴിക്കാൻ…

നിങ്ങള്ക്ക് എങ്ങനെ മനസിലായി ഞാൻ ബസിൽ ആ വന്നത് എന്ന്..

സാധാരണ ആ ബൈക്കിൽ നിന്നും ഭൂമിയിൽ കാല് കുത്താത്തവനല്ലേ നീ…നടന്നല്ലേ ഇപ്പൊ ഇങ്ങോട്ട് വന്നത്. പിന്നെ നിന്റെ മോറ് കണ്ടാൽ അറിയാം ബസിൽ കിടന്നു ഉറങ്ങിയതിന്റെ…ദോശയ്ക്ക് മുളക് ചമ്മന്തി മാത്രേ ഉള്ളു.. നീ ഇരിക്ക്….

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *