ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

ജാതകം ചേരുമ്പോൾ 21

Jaathakam Cherumbol Part 21 | Author : Kaavalkkaran

[ Previous Part ] [ www.kambi.pw ]


 

https://i.imghippo.com/files/ArwK2768VSM.png­

https://www.imghippo.com/i/ArwK2768VSM.png

 

“അവനും അവന്റെ കുടുംബവും എല്ലാവരും മരിച്ചു… അല്ല കൊന്നു എന്ന് വേണം പറയാൻ…. ഇനി അവരുടെ കുടുംബത്തിൽ മായ മാത്രമേ ബാക്കിയുള്ള…”

 

😳

 

“കൊന്നു എന്നോ….?ആര്….?”

 

“മായ….., അവളാ നിങ്ങളേ രണ്ടു പേരെയും രക്ഷിച്ചേ….”

 

“മായയോ…..എങ്ങനെ…?”

 

എന്റെ അമ്പരപ്പ് അപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല….

 

“അതറിയാതോണ്ടല്ലോ നിന്നോട് ഞാൻ ചോദിച്ചത്….”

 

ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നേ…. ബോധം പോയ എന്നോട് ഇത് വല്ലോം ചോദിച്ചിട്ട് കാര്യമുണ്ടോ…

 

മായയുടെ അമ്മയുടെ നിലവിളി വീണ്ടും എന്റെ കാതിൽ വീണ്ടും മുഴങ്ങാൻ തുടങ്ങി…

 

അന്നവിടെ എന്താണ് സംഭവിച്ചത്…. ഹോ ബോധം പോവാൻ കണ്ടൊരു നേരം…. 😐

 

ഞാൻ എനിക്കറിയില്ല എന്ന ഭാവത്തിൽ അരുണിനേ നോക്കി തലയാട്ടി….

 

“അപ്പോ കല്ലുവിന് മാത്രമേ അന്നവിടെ സംഭവിച്ചത് എന്നറിയൂ….”

 

അവൻ ആരോടെന്നില്ലാതെ പറഞ്ഞു….

 

ശേഷം വീണ്ടും തുടർന്നു…

 

“””””””അന്ന് രാവിലെ നീ ദേവുവിനോട് പറഞ്ഞ കാര്യം അവൾ എന്നോട് വന്ന് പറഞ്ഞായിരുന്നു…. അവൾ ഒറ്റ കാര്യമാണ് അന്ന് എന്നോട് ആവശ്യപ്പെട്ടത്… അത് എന്ത് തന്നെയായാലും രാജീവനേ കണ്ടുപിടിക്കണമെന്നായിരുന്നു…… കല്ലുവിന്റെ കാര്യത്തിൽ എനിക്കും റിസ്ക് എടുക്കാൻ കഴിയുമായിരുന്നില്ല….

അതിനാൽ തന്നെ ഡിപ്പാർട്മെന്റിൽ തന്നെ ഉള്ള സഹായം വച്ച് ഞാൻ അവനേ കണ്ടുപിടിക്കാൻ ശ്രമിച്ചു….

ഓരോ ക്യാമറയും അരിച്ചു പെറുക്കി ഒടുവിൽ അവൻ തമിഴ്നാടുണ്ട് എന്ന വിവരം എനിക്ക് ലഭിച്ചു വിവരം ഞാൻ ദേവുവിനോട് പറഞ്ഞു… അവൾ കേട്ടപാതി കേൾക്കാത്ത പാതി കാറിനടുത്തേക്ക് ഓടി…കുറേ ദൂരമുണ്ട് എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അവൾ പിന്മാറാൻ തയാറായില്ല…

പിന്നേയും അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ ഞാൻ കൂടേ പോവുക എന്നല്ലാതെ വേറേ ഒരു വഴിയും അപ്പോൾ എന്റെ മുമ്പിൽ തെളിഞ്ഞില്ല….ഏകദേശം നാലു മണിക്കൂർ യാത്ര അത് കഴിഞ്ഞ് വീണ്ടും ഒരു മണിക്കൂർ എടുത്തു അവനേ ഒന്ന് കണ്ടുപിടിക്കാൻ. അവനേ കണ്ടതും ദേവു അവന്റെ മുഖത്തിനിട്ട് ആഞ്ഞൊരു അടി കൊടുത്തു…..

അതു മതിയായിരുന്നു അവന്റെ വായിൽ നിന്നും സത്യങ്ങൾ എല്ലാം കേൾക്കാൻ…. എല്ലാത്തിന്റേ പിന്നിലും മഹാദേവനും അവന്റെ കുടുംബവുമാണ് എന്ന് ഞങ്ങൾ മനസ്സിലാക്കി… എന്നാൽ അതിൽ ആദിയും മായയും ഉൾപ്പെട്ടത് ശരിക്കും പറഞ്ഞാൽ വിശ്വസിക്കാനായില്ല…..

മായക്ക് ഉള്ളത് നിന്നോടുള്ള പ്രാന്തമായ പ്രണയമായിരുന്നെങ്കിൽ ബാക്കി ഉള്ളവർക്ക് ആ ആത്മാവിനോടുള്ള ഭയമായിരുന്നു…..പിന്നേ അവനേ ഭീഷണി പെടുത്തിയ കഥ കൂടേ കേട്ടപ്പോൾ തിരിച്ചു എന്ത് പറയും എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല….. ശേഷം രാജീവനോട് ഞങ്ങളോടൊപ്പം വരാൻ ദേവു കുറേ നിർബന്ധിച്ചു പക്ഷേ ഭയം അപ്പോഴേക്കും അയാളെ കീഴ്പ്പെടുത്തിയിരുന്നു….

അവിടേ ഇനിയും നിന്നിട്ട് കാര്യമില്ല എന്ന് ഞങ്ങൾ മനസ്സിലാക്കി…അങ്ങനെ തിരിച്ചു പോവാൻ നിൽക്കുമ്പോഴാണ് രാജീവൻ അന്ന് രാത്രിയിൽ പരമേശ്വരൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പറയുന്നത്….എല്ലാം കേട്ട് കഴിഞ്ഞ അപ്പോൾ തന്നെ ഞാനും ദേവുവും പല നമ്പറിലേക്കും മാറി മാറി വിളിച്ചു പക്ഷേ ആരും ഫോൺ എടുത്തില്ല….

എന്തോ അരുതാത്തത് നടക്കാൻ പോവുന്ന എന്ന ഭയം ഞങ്ങളിൽ ഉടലെടുത്തു…. ദേവു ഒരിക്കൽ കൂടേ രാജീവനോട് കൂടേ വരാൻ ആവശ്യപെട്ടു അപ്പോഴും അതേ മറുപടി തന്നെയാണ് അയാളിൽ നിന്നും കിട്ടിയത്… എന്നാൽ അതു കേട്ടതും ദേവു കൈ വീശി ഒരടികൂടി ആഞ്ഞടിച്ചു…..

ശേഷം ഞങ്ങൾ മൂന്നു പേരും കൂടേ യാത്ര തിരിച്ചു…. അപ്പോഴും എല്ലാവരെയും വീണ്ടും കുറേ നേരം വിളിക്കാൻ ശ്രമിച്ചു… അവസാനം ചെയ്തതിൽ ആണ് നീ ഫോൺ എടുത്തത്…. എന്നാൽ വീണ്ടും കാര്യങ്ങൾ എല്ലാം പറഞ്ഞു തീരുന്നതിനു മുന്പേ ഫോൺ കട്ട്‌ ആയി. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നിരാശയായിരുന്നു ഫലം….

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *