ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

 

ചുരുക്കി പറഞ്ഞാൽ സൂക്ഷ്മമായി നോക്കിയാൽ തുറന്നുകാട്ടുന്ന ഒരു രഹസ്യലോകമാണ് ഈ ബംഗ്ലാവ്…..

 

എല്ലാവരും അകത്ത് കയറി എന്ന് ഉറപ്പാക്കിയതും ചേച്ചി ഞങ്ങൾക്കും നേരെയായി തിരിഞ്ഞു നിന്നു….

 

“ഞാൻ ഈ സ്ഥലം വാങ്ങിയത്, നമ്മൾ എല്ലാവരും ഇവിടേക്ക് വന്നത് എല്ലാതും ആ കാണുന്ന ഒറ്റ സാധനത്തിനു വേണ്ടിയാണ്…..”

 

ചേച്ചി ചുമരിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു

 

ഞങ്ങൾ എല്ലാവരും ചേച്ചി കൈ ചൂണ്ടിക്കാട്ടിയ ദിശയിൽ നോക്കി….

 

അവിടെ, വലിയൊരു പെയിന്റിംഗ് ആയിരുന്നു ഞങ്ങൾ കണ്ടത്….

 

അതിന്റെ ഭംഗിയും ഭീകരതയും ഒരുമിച്ച് കണ്ണുകൾ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു…

 

ആ ചിത്രത്തിൽ മൂന്ന് സുന്ദരികളെയാണ് വരച്ചിരുന്നത്

 

മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം എന്നാൽ നടുവിൽ ഉള്ളവൾ സൗന്ദര്യത്തിന്റെ പൂർണരൂപം തന്നെയായിരുന്നു…

 

കല്ല്യാണി മായ എന്ന് വേണ്ട സൗന്ദര്യത്തിന്റെ കാര്യത്തിൽആരും അവരുടെ അടുത്തുപോലും എത്തില്ല…

 

എന്നാൽ സാധാരണ സ്ത്രീകളുടെ രൂപത്തെയല്ല മറിച്ച് ദേവീ സാന്നിധ്യത്തെയോ നാഗകന്യകളെയോ ഓർമ്മിപ്പിക്കും വിധമായിരുന്നു അവരുടെ രൂപം…. പ്രത്യേകിച്ച് ആ കണ്ണുകൾ…

 

അവർ ഒരുമിച്ച് ഇരിക്കുന്നത് ഒരു ശിവലിംഗത്തിനരികിലാണ്…. ചുറ്റും പൂക്കളുടെയും ദീപങ്ങളുടെയും ഒരു നിര തന്നെ കാണാം….

 

എന്നാൽ ഇവയൊക്കെ ഉണ്ടായിട്ടും ആ ചിത്രത്തിൽ കാണിക്കുന്നത് അല്ലെങ്കിൽ എടുത്തു കാണുന്നത് ഒരൊറ്റ കാര്യം മാത്രമായിരുന്നു….

 

ശിവലിംഗത്തിന് മുൻപിൽ, അത്യന്തം തെളിഞ്ഞു നിന്ന ഒരു നീല നിറത്തിലുള്ള വജ്രം……

 

മൂന്നു സുന്ദരികളും അവരുടെ കൈകൾ നീട്ടി, ഒരുതരം ആരാധനയോടും ഭക്തിയോടും കൂടി ആ വജ്രത്തെ സ്തുതിക്കുന്നുവെന്നോ, അതിൽ നിന്നൊരു ശക്തി സ്വീകരിക്കുന്നുവെന്നോ തോന്നുംവിധംമായിരുന്നു ആ പെയിന്റിംഗ്…

 

വജ്രത്തിന്റെ ചുറ്റും സൂക്ഷ്മമായി വരച്ചിരുന്ന പ്രകാശവലയങ്ങൾ, പെയിന്റിംഗിന് ഒരു ജീവൻ കൊടുത്തതുപോലെ തോന്നി…

 

നമ്മൾ അതിലേക്ക് നോക്കുമ്പോൾ തന്നെ തോന്നും ആ വജ്രത്തിൽ നിന്നും പ്രകാശം പുറപ്പെടുന്നത്…..

 

ആ പെയിന്റിങ്ങിന് എല്ലാവരും വിസ്മയത്തോടെ നോക്കി കണ്ടപ്പോൾ എനിക്കെന്താണെന്ന് അറിയില്ല അത് എന്തിന്റെയോ ഒരു സൂചന പോലെയാണ് തോന്നിയത്……

 

“ആ കാണുന്ന നീലനിറം…അതെന്താ ചേച്ചി…..?”

 

ഞങ്ങളുടെ എല്ലാവരുടെയും മനസ്സിലുള്ള കാര്യം മായ ചോദിച്ചു…..

 

 

അവളുടെ ചോദ്യം കേട്ടതും ചേച്ചി കണ്ണുകൾ അടച്ച് ശ്വാസം വലിച്ചുവിട്ടു ശേഷം പറഞ്ഞു……

 

 

“”നാഗമാണിക്യം…””

 

 

 

 

 

ശരിക്കും അവസാനിച്ചു…

 

 

 

 

 

ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് അതിന്റെ ഉത്തരം..

 

പിന്നേ ഇനി എഴുതുകയാണെങ്കിൽ അത് ഇതിന്റെ ബാക്കിയായിരിക്കും…

 

ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി….

 

എന്നും കമന്റ്‌ ചെയ്യുന്നവരെ പോലേ ബാക്കിയുള്ളവരും കമന്റ്‌ ചെയ്ത് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഞാൻ തുടർന്നും എഴുതുന്നതിനെ പറ്റി ചിന്തിച്ചേനെ…. എന്നാൽ അത് ഇനി നടക്കാൻ ചാൻസ് ഇല്ല…

 

പിന്നേ ഇതിൽ ഉള്ള intimate സീൻ വായിച്ചാൽ നിങ്ങൾക്ക് ഒന്നും തോന്നില്ല എന്ന് എനിക്കറിയാം…കാരണം അത് എഴുതാൻ മാത്രമുള്ള കഴിവ് എനിക്ക് ഇല്ല എന്നതാണ്…എന്നാലും ഞാൻ മാക്സിമം എന്റെ രീതിയിൽ എഴുതാൻ ശ്രമിച്ചിട്ടുണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക..

 

 

 

 

എന്നിരുന്നാലും നിങ്ങൾ കാരണമാണ് ഈ സ്റ്റോറി ഞാൻ കംപ്ലീറ്റ് ആക്കിയത്….

 

 

ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി….

 

 

 

നിങ്ങളുടെ

 

 

🕯️കാവൽക്കാരൻ…. 🕯️✒️

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *