“ദേ… എല്ലാവരോടും കൂടി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ആരെങ്കിലും ഇത് വല്ലോം കൊണ്ടുപോയി കളഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ ഈ ദേവൂന്റെ ശരിക്കുമുള്ള സ്വഭാവം നിങ്ങളെല്ലാം അറിയും…”
ഞൊടിയിടയിൽ ചേച്ചി ചേച്ചിയുടെ ടെറർ സ്വഭാവമെടുത്തു…
“എല്ലാരും എടുത്തു കഴിഞ്ഞില്ലേ എന്നാൽ പോയാലോ….”
ചേച്ചി എല്ലാവരോടുമായി പറഞ്ഞു….
അങ്ങനെ ആ വാൾട്ടിനുള്ളിൽ നിന്നും പോവാൻ നിൽക്കുമ്പോഴാണ് ഒരു മരം കൊണ്ടുണ്ടാക്കിയ പെട്ടി എന്റെ ശ്രദ്ധയിൽ പെട്ടത്… പെട്ടെന്ന് ശ്രദ്ധിക്കാൻ കാരണം അതിന് അത്യാവശ്യം പാഴക്കമുണ്ടായിരുന്നു…… ഞാൻ അതിനടുത്തേക്ക് നടന്നു…
“ഇതിനുള്ളിൽ എന്താ ചേച്ചി…. ”
വാൾട്ടിന് വെളിയിലേക്ക് പോവാൻ നിൽക്കുന്ന ചേച്ചിയോടായി ഞാൻ ചോദിച്ചു….
അപ്പോഴേക്കും പാറുവും എന്റെ അടുത്തേക്ക് വന്നിരുന്നു….
“അത് തുറന്ന് നോക്കിയാലല്ലേ അറിയൂ…. ”
എന്നും പറഞ്ഞവൾ ആ ബോക്സ് ഒറ്റ തുറക്കൽ…
ആ ബോക്സ്സ് തുറന്നതും എന്റെ കണ്ണടിച്ചു പോയതുപോലെ എനിക്ക് തോന്നി… ഒരു ചുവന്ന പ്രകാശം മുറിയാകെ പരന്നു….
മൈര് കാഴ്ച്ച പോയി എന്നാ തോന്നണേ….
കുറച്ചു നേരം ആ ചുവന്ന വെളിച്ചം അവിടം ആകെ പരന്നു അതിന്റെ തീവ്രത കുറഞ്ഞപ്പോഴാണ് കണ്ണൊന്നു തുറക്കാൻ പറ്റിയത്…
കണ്ണു തുറന്നപ്പോൾ കാണുന്നത് പാറുവിനേ നോക്കി ദഹിപ്പിക്കുന്ന ദേവു ചേച്ചിയെയാണ്…
എന്നാൽ ബാക്കിയുള്ളവർ അപ്പോഴേക്കും ഞങളുടെ അടുത്തേക്ക് എത്തിയിരുന്നു…
അതിനുള്ളിൽ എന്താണ് എന്നിരിയുവാനുള്ള ആകാംഷ കാരണം ഞങ്ങൾ എല്ലാവരും ഒരുമിച്ച് ആ ബോക്സിനുള്ളിലേക്ക് നോക്കി…
ഒരു ചുവന്ന കളർ രത്‌നമായിരുന്നു അതിനുള്ളിൽ… എന്നാൽ അതിൽ നിന്നും കണ്ണെടുക്കാൻ സാധിക്കാത്ത വിധം മനോഹരമായിരിന്നു അത്…. നോക്കും തോറും ഏതൊരാളെയും വശീകരിക്കാൻ കഴിയുന്നൊരു കല്ല്… ഏതോ മായാലോകത്ത് എത്തിയ പ്രതീതിയായിരുന്നു അപ്പോൾ എനിക്ക്…
പക്ഷേ ആ കാഴ്ച കൂടുതൽ നേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല… അപ്പോഴേക്കും ചേച്ചി ആ ബോക്സ് അടച്ചു….
എന്നിട്ട് ഞങളെയെല്ലാവരെയും കൂർപ്പിച്ചു നോക്കി….
“ചോദിക്കണ്ട…. പറഞ്ഞു തരില്ല…. ”
ഞങ്ങൾ എല്ലാവരും മനസ്സിൽ കണ്ടതിന്റെ മറുപടി ചേച്ചി ആദ്യമേ പറഞ്ഞു…
ശേഷം ഞങ്ങളെ എല്ലാവരെയും ഉന്തി തള്ളി റൂമിനു വെളിയിലാക്കി…
മ്മ്…എന്തൊക്കെയോ ചീഞ്ഞു മണക്കുന്നുണ്ട്….
കറക്റ്റ് സമയത്ത് തന്നെ അവിനാഷിന്റെ ഫോൺ വിളിയുമെത്തി…
അപ്പോഴാണ് അവന്മാർക്ക് ചിലവ് കൊടുക്കാനുള്ള ബോധം എന്റെ തലയിൽ ഉദിച്ചത്…
“എടി വേഗം വന്നേ ഇപ്പോ തന്നെ സമയം ഒരുപാട് വൈകി… ”
ഞാൻ കല്ലുവിന്റെ കയ്യും പിടിച്ചുകൊണ്ടു കാറിന്റെ അടുത്തേക്ക് ഓടി….
ഏകദേശം ഒരു പത്തു മിനുട്ട് കൊണ്ട് ഞങൾ സ്ഥലം എത്തി… കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ കല്ല്യാണിക്ക് എന്റെ ഒരു സൺഗ്ലാസ് കൊടുത്തു…
“ഇതിട്ടോ… ”
“ഇതെന്തിനാ…? ”
“വച്ചോ ആവശ്യം വരും…”
അതും പറഞ്ഞുകൊണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി…. പിന്നാലേ സൺഗ്ലാസ് ധരിച്ചുകൊണ്ട് കല്ല്യാണിയും….
ഞങ്ങൾ ആ വലിയ റസ്റ്റോറന്റിൽ കയറി ചുറ്റും ഒന്ന് നോക്കി….
“ഒയ് ഇവിടേ… ”
ശബ്ദം കേട്ട സൈഡിലോട്ട് ഞാൻ തല ഒന്ന് തിരിച്ചു……
😳
യേ ക്യാ മൈര്….
ഒരു ടൌൺ മൊത്തം ഉണ്ടല്ലോ ഇത്…..
ആ മൈരനോട് എല്ലാവരേം വിളിക്കാൻ പറഞ്ഞപ്പോൾ ഇത്രേം പേരെ വിളിക്കും എന്ന് ഞാൻ ഓർത്തില്ല….
“സിദ്ധു… എന്താടാ ഇത്… ഇത് കുറേ പേരുണ്ടല്ലോ…. ഇതിനും ബേധം വീട്ടിൽ തന്നെ ഒരു കല്ല്യാണ ഫങ്ക്ഷൻ നടത്തിയാൽ പോരായിരുന്നോ….”
കല്ല്യാണി എന്നേ തോണ്ടികൊണ്ട് ചെവിയിൽ പറഞ്ഞു…
“മതിയായിരുന്നു…. ”
എന്റെ വായിൽ നിന്നും അറിയാതെ വന്നു…
മുന്നോട്ട് വച്ച കാൽ മുന്നോട്ട്…. ഞാൻ അവരുടെ അടുത്തേക്ക് പതിയേ നടന്നു… എന്റെ കൈ പിടിച്ചുകൊണ്ടു കല്ല്യാണിയും…

Bro please continue, don’t stop