“ഈ കാര്യം അവളോട് സൂചിപ്പിക്കായിരുന്നില്ലേ….”
“ശ്രമിക്കാഞ്ഞിട്ടല്ല…. പക്ഷേ അവൾക്ക് ഒന്നും തന്നെ ഓർമ്മയില്ല….അവളുടെ കുടുംബം നിങ്ങളേ രക്ഷിക്കുന്നതിനിടയിൽ മരിച്ചു എന്നാണ് എല്ലാവരും കൂടേ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്….. ഈ വാർത്ത കേട്ടാൽ അവൾ ശരിക്കും വയലന്റ് ആവുമെന്നാണ് ഞങ്ങൾ എല്ലാവരും കരുതിയിരുന്നത്… പക്ഷേ അവൾ സമാധാനപൂർണമാണ് എല്ലാം കേട്ടത് ഒരു തരി വിഷമവും,സന്തോഷവും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല… എന്തിൽ നിന്നോ രക്ഷപെട്ടത് പോലെയുള്ള മനോഭാവം….അവൾ അതിനെക്കുറിച്ചു കൂടുതൽ ചോദിക്കാനും നിന്നില്ല ആരും അതിനേ കുറിച്ച് പറയുവാനും നിന്നില്ല….”
മായ അവളുടെ കുടുംബത്തിന്റെ കരുവായിരുന്നു എന്ന് എനിക്ക് തോന്നിയായിരുന്നെങ്കിലും അരുണിന്റെ വാക്കുകൾ അത് ഉറപ്ലിക്കുന്നത് പോലെയായിരുന്നു….
“അവൾ നുണ പറഞ്ഞതാണെങ്കിലോ….?”
ഉള്ളിലെ സംശയം ഞാൻ അതേപോലെ പ്രകടിപ്പിച്ചു…
“അതിനുള്ള എല്ലാ ടെസ്റ്റുകളും കാര്യങ്ങളും ഞങ്ങൾ നടത്തിയതാണ്… പിന്നേ ഇതിനെ പറ്റി ഞാൻ കല്ലുവിനോടും ചോദിച്ചിട്ടുണ്ടായിരുന്നു ‘അവൾക്ക് ഒന്നും ഓർമയില്ലെങ്കിൽ അത് സത്യം തന്നെയായിരിക്കും’ എന്നാണ് കല്ലു പറഞ്ഞത്….. ബാക്കി ഉള്ളവരോടും അവൾക്കിതിൽ പങ്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്… അത്കൊണ്ട് തന്നെ മായ ഉള്ളതിൽ അവർക്ക് പ്രശ്നമില്ലായിരുന്നു….’”
“എന്നിട്ട് അവൾ ഇപ്പോൾ എവിടെയാണ്….”
പ്രശ്നങ്ങൾ എല്ലാം തീർന്ന സ്ഥിതിക്കും അവളേ കാണാത്തതുകൊണ്ടും ഞാൻ ചോദിച്ചു…
“അവൾ അവളുടെ കോഴ്സ് കംപ്ലീറ്റ് ആക്കാൻ വേണ്ടി പോയതാണ് കഴിഞ്ഞ ആഴ്ച്ച വരേ ഇവിടേ ഉണ്ടായിരുന്നു….”
“ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്….”
“നീ കല്ലുവിനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കണം. നിന്നോട് അവൾ പറയും… അതിന്റെ പിറകേ പോവാനൊന്നുമല്ല…മറിച്ച് ഒന്നറിയാനുള്ള ആഗ്രഹം….”
എന്തൊക്കെ ആഗ്രഹങ്ങൾ ആണ് ഇവന്….
ഇതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നാൽ എനിക്കിട്ട് രണ്ടെണ്ണം കിട്ടോ എന്നാണ് എന്റെ പേടി…. 😐
“എന്നാൽ ഞാൻ പോട്ടെ….. ”
അതും പറഞ്ഞ് അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി….
“ഒരു കാര്യം കൂടേ ചോദിച്ചോട്ടെ…. ”
പെട്ടെന്നാണ് എന്റെ മനസ്സിൽ വീണ്ടും ഒരു സംശയം ഉദിച്ചത്…..
അരുൺ സംശയപൂർവ്വം എന്നേ നോക്കി….
“ഇനി അഥവാ മായ സത്യങ്ങൾ എല്ലാം അറിഞ്ഞാലോ….?”
അരുൺ കുറച്ചു നേരം എന്നേ നോക്കി…
ശേഷം
“പരമേശ്വരന്റെ കൂടേ വന്ന ആളുകൾ ആണ് പുറം ലോകത്തിനു മുന്നിൽ എല്ലാം ചെയ്തത്….തെളിവുകൾ പോലും നിങ്ങളുടെ അടുത്ത് എത്തിയിട്ടില്ല. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല…. ചിലപ്പോ ആ ആത്മാവായിരിക്കാം അല്ലെങ്കിൽ നിന്റെ ചേച്ചിയായിരിക്കാം. എന്തായാലും മായ അവൾ ഇത് അറിയാൻ പോവുന്നില്ല… ഞങ്ങളൊട്ട് പറയാനും….”
അതും പറഞ്ഞ് അവൻ ഒരു ചിരിക്കുന്ന മുഖവുമായി റൂമിനു വെളിയിലോട്ട് പോയി…
അവന്റെ വാക്കുകൾ വീണ്ടും ഞാൻ മനസിലൂടെ ഓടിച്ചു… ഇവന് ഇതെന്ത് മൈരാണ് പറഞ്ഞിട്ട് പോയത്…. 🤔
അപ്പോഴേക്കും വീണ്ടും വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു….
കല്ല്യാണിയേ കണ്ടതും എന്റെ ചിന്തകളും തനിയേ നിന്നു….
പിന്നീടങ്ങോട്ട് അറിയുന്നവരുടെ ഒരു ഘോഷയാത്രയായിരുന്നു…. അറിയുന്നവരും അറിയാത്തവരും ഒക്കെ വന്നെന്നെ കണ്ടിട്ട് പോയി….
ഇതിനിടയിൽ ആരുമില്ലാത്ത തക്കം നോക്കി വന്ന് ദേവു ചേച്ചിയുടെ ഒരു ഷോയും…..
പൂർണമായും ഭേദമാവാൻ ഏകദേശം ആറ് ദിവസം ഞാൻ വീണ്ടും ഹോസ്പിറ്റലിൽ കിടന്നു….
ഇതിനിടയിൽ ദിവസവും മായ എന്നേ വിളിക്കാറുണ്ടായിരുന്നു… അവളോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി അവൾക്ക് ഒന്നും ഓർമ്മയില്ല… അതെന്തായാലും നന്നായി.. അതങ്ങനെ തന്നേ കിടന്നോട്ടെ…
എന്റെ പെട്ടെന്നുള്ള റിക്കവറിയിൽ എല്ലാവർക്കും സന്ദോഷമായിരുന്നെങ്കിൽ കാർത്തു ചേച്ചിക്കും മറ്റു ഡോക്ടർമാർക്കും അതൊരു അത്ഭുതമായിരുന്നു…

Bro please continue, don’t stop