ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

തറവാടിനടുക്കുതോറും മഴയുടെ ശക്തി കൂടി കൂടി വന്നു….. അവസാനം തറവാടെത്തി… വല്ലാത്തൊരു നിശബ്ദതയായിരുന്നു അപ്പോൾ അവിടം…. ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ കാണുന്നത് ബോധമറ്റു കിടക്കുന്ന എന്റെ അനിയന്മാരെയും പാറുവിനെയും ലക്ഷ്മിയാന്റിയെയും മറ്റുമാണ് ആദ്യം അവരേ കണ്ടപ്പോൾ എന്റെ ശ്വാസം നിലച്ചു പോയി. എന്നാൽ അവരേ പരിശോധിച്ചപ്പോൾ മയക്കി കിടത്തിയതാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു….

എന്റെ അനിയന്മാർക്ക് പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും അതത്ര സീരിയസ് ആയിരുന്നില്ല… അവർക്കൊരു കുഴപ്പമില്ല എന്ന് മനസ്സിലാക്കിയപ്പോൾ നിന്റെയും കല്ല്യാണിയുടെയും മുഖം എന്റെ മനസ്സിലേക്ക് കടന്നു വന്നു ഒപ്പം ഒരു തരം ഭയവും. ഞാൻ വേഗം നിങ്ങളുടെ മുറി ലക്ഷ്യമാക്കി ഓടി പിന്നാലേ ദേവുവും രാജീവനും… നിങ്ങളുടെ മുറിയടുക്കുംതോറും ചൂട് ചോരയുടെ മണം എന്റെ മൂക്കിലേക്ക് തറച്ചുകൊണ്ടിരുന്നു… വാതിൽ തുറക്കുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു…

എന്നാൽ വാതിൽ തുറന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഞെട്ടി പോയി…. അത്രയും ഭയാനകമായിരുന്നു ആ കാഴ്ച…ചോരയിൽ കുളിച്ചുകിടക്കുന്ന മുറി. കയ്യിൽ കത്തിപിടിച്ചു ബോധമില്ലാതെ കിടക്കുന്ന മായ…. അവളുടെ തൊട്ടടുത്തായി കിടക്കുന്ന നീയും… നിന്റെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു….

എന്റെ കണ്ണുകൾ കല്ലുവിനെ തിരഞ്ഞു. അവൾ ഒരു ചുവരിലായി ചാരി നിന്നേ തന്നെ നോക്കി ഇരിക്കുകയായിരുന്നു.ചുമരിൽ രക്തത്തിന്റെ പാടുകൾ കാണാം….. ഒരു കൈകൊണ്ട് വയറും പൊത്തി പിടിച്ചിട്ടുമുണ്ട്…..

ആ കാഴ്ച കണ്ടതും എന്റെ കൈ കാലുകൾ വിറച്ചു തുടങ്ങി.ബാക്കി എല്ലാവരും മരിച്ചിട്ടുണ്ടായിരുന്നു എന്ന് അവരുടെ ശരീരങ്ങളിലേ ചോര പാടുകളിൽ നിന്നും എനിക്ക് വ്യക്തമായി….

ഞാൻ അവളുടെ അടുത്തേക്കും ദേവു നിന്റെ അടുത്തേക്കും ഓടി….. ഞാൻ കല്ലുവിന്റെ അടുത്തേക്ക് ചെന്നപ്പോൾ അവൾ ഒറ്റ കാര്യമാണ് ആവശ്യ പെട്ടത്…’എനിക്ക് കുഴപ്പമൊന്നുമില്ല അവരേ രക്ഷിക്കാൻ…’ നിന്നെയും മായയേയുമായിരുന്നു അവൾ ഉദ്ദേശിച്ചത്…. എന്നാൽ എനിക്ക് കാണാൻ കഴിഞ്ഞത് ചോരയിൽ കുളിച്ചു കിടക്കുന്ന എന്റെ അനിയത്തിയേ മാത്രമാണ്….

ഞാൻ അവളേ കോരിയെടുത്തു…. ശേഷം നിന്റടുത്തായി ഇരിക്കുന്ന ദേവുവിനേ നോക്കി… അവൾ ആർത്തു കരയുകയായിരുന്നു…അങ്ങനെ ഒരു അവസ്ഥയിൽ ദേവുവിനേ ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല അവൾ അത്രക്കും തകർന്നു പോയിരുന്നു….ഞാൻ വേഗം കല്ലുവിനെ എടുത്തുകൊണ്ടു പോയി കാറിൽ ഇരുത്തി… അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും. ശേഷം വീണ്ടും നിന്റെ അടുത്തേക്ക് വന്നു… നിന്റെ കാര്യം വളരേ കഷ്ടത്തിൽ ആയിരുന്നു…

ഞാനും രാജീവനും നിന്നേ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടു പോയി കാറിൽ കിടത്തി… ദേവു അപ്പോഴേക്കും അവളുടെ മനോധൈര്യം വീണ്ടെടുത്തിരുന്നു….. അവളും രാജീവനും കൂടേ നിന്നേ ആദ്യം ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി… പിന്നാലേ ഞാൻ കല്ലുവിനെകൊണ്ട് പോവാൻ നിന്നതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു…

മായ അവളാണ് നിങ്ങളേ രക്ഷിച്ചതെന്നും അവളേ കൂടി രക്ഷിക്കണം എന്നതായിരുന്നു അവളുടെ അഭ്യർത്ഥന….. എന്തോ അവളേ അവിടേ തനിച്ചാക്കി പോവാൻ എനിക്കും മനസ്സു വന്നില്ല….

അവളേകൂടേ ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി… അപ്പോഴേക്കും എല്ലാവരും വിവരമറിയുകയും കാർത്തു വരുകയും ചെയ്തിരുന്നു…. കല്ലുവിന്റെയും മായയുടെയും ജീവന് കാര്യമായ അപകടമുണ്ടായിരുന്നില്ല… എന്നാൽ നിന്റെ സ്ഥിതി മറിച്ചായിരുന്നു…. അതുകൊണ്ടാണ് നിന്നേ ഇങ്ങോട്ട് കൊണ്ടു വന്നത്….””””””””

 

 

അരുൺ ഒരു കഥ പറയും പോലേ എല്ലാം പറഞ്ഞു തീർത്തു….

 

എന്ത് പറയണം എന്നെനിക്ക് അറിയുന്നുണ്ടായിരുന്നില്ല…..

 

ഒക്കെ ഒരു സ്വപനം പോലേ…..

 

“അപ്പോൾ മായയാണോ എല്ലാവരെയും കൊന്നത്….?”

 

എന്റെ ഉള്ളിലേ ചോദ്യം മറച്ചുവെക്കാൻ കഴിഞ്ഞില്ല…

 

“അറിയില്ല… പക്ഷേ ഇതുവരെയുള്ള നിഗമനം വച്ച് അതാവാനേ ചാൻസ് ഉള്ളു…”

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *