വിചാരിച്ചതിലും കൂടുതൽ പൈസ പൊട്ടിയെങ്കിലും കാര്യങ്ങൾ വേഗത്തിൽ തന്നെ നടന്നു . അങ്ങനെ റിലീസിന്റെ ദിവസമെത്തി . ഇതിനിടയിൽ കല്യാണി പ്രഗ്നന്റ് ആവുകയും ചെയ്തിരുന്നു….
അമിട്ട് പൊട്ടുന്ന പോലെ പൊട്ടും എന്ന് വിചാരിച്ച് സിനിമ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഹിറ്റായി ആദ്യത്തെ മൂന്ന് ദിവസം കാര്യമായി ചലനം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും പിന്നെ മൗത്ത് പബ്ലിസിറ്റി വഴി സിനിമ വലിയ ഹിറ്റായി മാറി….
ഏറ്റവും കൂടുതൽ സന്തോഷം പാറുവിനും കല്ല്യാണിയുടെ ഏട്ടനുമായിരുന്നു അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് നടന്നത് പാറുവിന് അവൾ ഇറക്കിയതിലും കൂടുതൽ പണം നേടാൻ കഴിഞ്ഞതായിരുന്നെങ്കിൽ കല്ല്യാണിയുടെ ഏട്ടന് പിന്നീടങ്ങോട്ട് ആരാധകരുടെ തിരക്കായിരുന്നു…..
എന്റെ കഴിവ് മനസ്സിലാക്കിയ പാറു പിന്നെ ഇതിനായി തുനിഞ്ഞിറങ്ങി ഇപ്പോൾ ഞാനും അവളും പാർട്ണേഴ്സ് ആണ്
ഞാൻ സിനിമ ഡയറക്ട് ചെയ്യും അവൾ സിനിമ പ്രൊഡ്യൂസ് ചെയ്യും….
ചുരുക്കിപ്പറഞ്ഞാൽ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളസിനിമയ്ക്ക് മിനിമം ഗ്യാരണ്ടി നൽകുന്ന ഒരു ഡയറക്ടറെയും കിട്ടി ഒരു പ്രൊഡ്യൂസറെയും കിട്ടി….
തുമ്പി മൂടും കൂടെ ഉണ്ടായതോടെ പിന്നീടങ്ങോട്ട് വച്ചടി വച്ചടി കയറ്റം ആയിരുന്നു ഞങ്ങടെ മൊത്തം കുടുംബത്തിനും….
തുമ്പിയാണ് ഇപ്പോൾ ഞങ്ങളുടെ ലോകം…
ഞാൻ കുളികഴിഞ്ഞ് ഡ്രസ്സ് മാറ്റി താഴോട്ട് ചെന്നു . എല്ലാവരും താഴെ ഓരോരോ തിരക്കിലാണ് ചേച്ചിമാരും തുമ്പി മോളും പൂക്കളം ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു എങ്കിൽ. ബാക്കിയുള്ളവർ സദ്യക്കുള്ള പുറപ്പാടിൽ ആയിരുന്നു…
ഞാൻ നേരെ ചെന്ന് സിറ്റൗട്ടിൽ പൂക്കളം ഇടുന്നവരുടെ അടുത്തായി ഒരു കസേരയിൽ ഇരുന്നു….
പത്രംമൊന്നും വായിക്കില്ലെങ്കിലും കണ്ടപ്പോൾ വെറുതെ ഒന്ന് മറച്ചു നോക്കി….
അതിന്റെ ഇടയിലാണ് ഗേറ്റും കടന്നുകൊണ്ട് ഒരു കാർ വരുന്നത് ഞാൻ കണ്ടത് ആ കാർ കണ്ടതും ചേച്ചിമാരുടെ മുഖത്തെല്ലാം ഒരു മങ്ങൽ വന്നു….
ദേവു ചേച്ചിയുടെ കാർ ആയിരുന്നു അത്… ഇനി തുമ്പിയെ ആർക്കും തൊടാൻ പോലും കിട്ടില്ല….
കാറിൽ നിന്നും ഓടിവന്ന് തുമ്പിയുടെ എടുക്കാനായി ചെന്നതും കറക്റ്റ് സമയത്ത് അമ്മ വരുകയും ചേച്ചിയെ ആട്ടിപ്പായിക്കുകയും ചെയ്തു…
“പോയി കുളിച്ചിട്ട് തൊടടി എന്റെ കുഞ്ഞിനെ… ”
ചേച്ചി അമ്മയെ ഒന്ന് നോക്കി പേടിപ്പിച്ചെങ്കിലും പിന്നെ ആലോചിച്ചപ്പോൾ അതുതന്നെയാണ് ശരിയെന്നും ചേച്ചിക്ക് മനസ്സിലായി…
ചേച്ചി ധൃതിയിൽ ചേച്ചിയുടെ റൂമിലോട്ട് ഓടിപ്പോയി……
ചേച്ചിമാരുടെ മുഖത്ത് പലപല എക്സ്പ്രഷൻസും മിന്നിമറിഞ്ഞപ്പോൾ തുമ്പി മോൾ പൂവിടുന്ന തിരക്കിലായിരുന്നു…
കുറച്ചുകഴിഞ്ഞതും കുളിച്ച് സാരിയൊക്കെ ഉടുത്ത് സുന്ദരിയായി ദേവുചേച്ചിയും ഇങ്ങെത്തി….
വന്നതും ” എന്റെ ചുന്ദരി കുട്ടി എവിടെ” എന്ന് പറഞ്ഞുകൊണ്ട് എല്ലാവരുടെയും കയ്യിൽ നിന്നും ചേച്ചി തുമ്പിയേ റാഞ്ചി…
പിന്നേ ഉച്ചവരെ ഞാൻ ഒഴിച്ച് ബാക്കിയുള്ളവർക്കൊക്കെ തിരക്കായിരുന്നു….ഉച്ചയ്ക്ക് സദ്യയും കഴിച്ച് പായസവും കുടിച്ചു കഴിഞ്ഞപ്പോഴാണ് എല്ലാവരും ഒന്ന് ഫ്രീയായത്…
കുറച്ചു കഴിഞ്ഞ് അരുണും വന്നു അവൻ വന്നപ്പോൾ തന്നെ അവന്റെ ഒലിപ്പിക്കൽ തുടങ്ങി….
ഇപ്പോൾ എല്ലാവരും വീടിന്റെ പുറത്താണ് ചെറിയ ചെറിയ കളികളും ചിരികളും ഒക്കെയായി മൊത്തത്തിൽ ഒരു ഹാപ്പിനെസ്സ്… ഇതെന്നും ഇങ്ങനെ തന്നെ ഉണ്ടാവണേ എന്നായിരുന്നു എന്റെ മനസ്സിൽ…
പെട്ടെന്നാണ് ദയവു ചേച്ചി എന്തോ ഓർത്തിട്ടെന്ന പോലെ ഉള്ളിലേക്ക് ഓടിയത്…..
തിരിച്ചുവരുമ്പോൾ കയ്യിൽ ഒരു കുഞ്ഞു പെട്ടിയും ഒരു ക്യാമറയുമുണ്ടായിരുന്നു….
ചേച്ചി എല്ലാവരുടെയും മുന്നിൽ വച്ച് ആ കുഞ്ഞു പെട്ടി തുറന്നു… അതു തുറന്നപ്പോൾ അതിനുള്ളിൽ നിന്നും ഒരു ചെറിയ ചുവന്ന പ്രകാശം വന്നതുപോലെ തോന്നി എനിക്ക്…

Bro please continue, don’t stop