ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

 

ആ ആത്മാവിന്റെ മറുപടി എന്നോടായിരുന്നില്ല അത് ദേവിയോടായിരുന്നു… അവളുടെ അമ്മയായിരുന്നു അത്, അതായത് മാധവ്യ…

 

ആ ബുക്കിൽ പറഞ്ഞ രണ്ട് ആത്മാവിന്റെ കാര്യം എന്റെ മനസ്സിലേക്ക് വന്നു….

 

മായയുടെ കണ്ണിൽ നിന്നും കണ്ണു നീർ പൊഴിയാൻ തുടങ്ങി. ഒരു പക്ഷേ എന്റെ അതേ അവസ്ഥ തന്നെയായിരിക്കുമോ അവളും അനുഭവിക്കുന്നുണ്ടാവുക… ഒരു വേള ഞാൻ ചിന്തിച്ചു……

 

“എല്ലാം പ്രശ്നങ്ങളും കഴിഞ്ഞു എന്റെ കുട്ടി അമ്മയുടെ അടുത്തേക്ക് വാ” എന്ന് മാധവ്യ പറഞ്ഞതും എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി… ശരീരം ഭാരം കുറയുന്നത് പോലേ…..

 

കുറച്ചു കഴിഞ്ഞതും ഒരു നിഴലുപോലെയെന്തോ എന്റെ ഉള്ളിൽ നിന്നും പുറത്തു കടക്കാൻ ശ്രമിച്ചു… എന്റെ ശരീരങ്ങളിലേ എല്ലാ എല്ലുകളും പൊട്ടുന്ന വേദനയായിരുന്നു അപ്പോളെനിക്ക്… ഒന്ന് മരിക്കാൻ പോലും ഞാൻ കൊതിച്ചു… കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും എന്റെ ശരീരത്തിൽ നിന്നും ആ നിഴൽ പൂർണമായും പുറത്തേക്ക് വന്നു.

 

ഞാൻ ആകേ തളർന്നിട്ടുണ്ടായിരുന്നു……എന്റെ ശരീരത്തിൽ നിന്നും പോയിട്ടുണ്ടായിരുന്നെങ്കിലും അതെന്റെ അടുത്ത് തന്നെയുണ്ടായിരുന്നു… പക്ഷേ അങ്ങോട്ട് നോക്കാൻ എന്റെ ഉള്ളിലെ ഭയം അതിന് സമ്മതിച്ചില്ല…..

 

പെട്ടെന്നാണ് മായയുടെ ശരീരം എന്റെ മുന്നിൽ നിന്നും എണീച്ചത്…

 

ഞാൻ അവളേ തന്നെ നോക്കി നിന്നു.. പെട്ടെന്നവൾ വായുവിൽ പൊങ്ങി. അവളുടെ കണ്ണുകളെല്ലാം തുറിച്ചു വന്നു വെള്ളനിറമായിരുന്നു അവക്ക്… എനിക്ക് സംഭവിച്ചത് പോലേ ഒരു വെളുത്ത പുകപോലുള്ള രൂപം അവളുടെ ശരീരത്തിൽ നിന്നും അകന്നു മാറാൻ തുടങ്ങി…. മായയുടെ കരച്ചിൽ മുറിയെങ്ങും മുഴങ്ങി… ആ രൂപം അവളുടെ ശരീരത്തിൽ നിന്നും പൂർണമായും മോചിതയായപ്പോൾ മായയുടെ ശരീരം നിലം പതിച്ചു….

 

ആ വെള്ള രൂപത്തിന് ഒരു സ്ത്രീയുടെ മങ്ങിയ രൂപം വക്കുന്നത് ഞാൻ നോക്കി കണ്ടു… ആ ദിവ്യ വെളിച്ചത്തിൽ മാധവ്യയുടെ മുഖം എനിക്ക് ദൃശ്യമായി…. എല്ലാം ആ ബുക്കിൽ പറയുന്നത് പോലെയായിരുന്നു അസാധ്യമായിരുന്നു അവളുടെ സൗന്ദര്യം….

 

മാധവ്യ നിലത്തു കിടന്ന മായയുടെ തലയിൽ ഒന്ന് തലോടി…

 

ശേഷം എന്റെ ഭാഗത്തേക്ക് നോക്കി വരാൻ ആവശ്യപെടുന്നത്പോലേ കൈകൾ ഉയർത്തി….

 

എന്റെ സൈഡിൽ നിന്നും ദേവിയുടെ ആത്മാവ് അവരുടെ അടുത്തേക്ക് പോവുന്നത് ഞാൻ നോക്കി കണ്ടു… എന്ത്കൊണ്ടാണെന്നറിയില്ല പക്ഷേ ഇതെല്ലാം എനിക്ക് കാണാൻ സാധിച്ചു…..

 

എന്തായാലും ചാവാൻ പോവുകയല്ലേ ഇതൊക്കെ കണ്ട് ചത്തോട്ടേ എന്ന് വിചാരിച്ച് കാണും അവര്.

 

ദേവിയുടെ ആത്മാവ് മാധവ്യയുടെ ആത്മാവിന് അടുത്തെത്തിയതും… അവർ രണ്ടു പേരും എന്നേ ഒരുമിച്ചു നോക്കി…. രണ്ടു പേരുടെയും മുഖം എന്റെ മനസ്സിൽ പതിച്ചു…. അവർ രണ്ടു പേരുടെയും മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു…

 

പതിയേ പതിയേ ആ ആത്മാക്കൾ രണ്ടും വായുവിൽ അലിയാണ് തുടങ്ങി… എന്റെ മുന്നിൽ ഒരു അമ്മയുടെ വാത്സല്ല്യം ഞാൻ കണ്ടു…. ഒടുവിൽ അവർ രണ്ടു പേരും പൂർണമായി വായുവിൽ അലിഞ്ഞു ചേർന്നു…. “”””””

 

അവൾ എല്ലാം പറഞ്ഞു തീർത്തു….

 

കുറച്ചു നേരം ഞങ്ങൾ രണ്ടു പേരും മൗനമായിരുന്നു….

 

“നീയെന്താ ഒന്നും മിണ്ടാത്തെ…. ”

 

കല്ല്യാണി എന്നോടായി ചോദിച്ചു…

 

“നീയല്ലേ പറഞ്ഞു തീരുന്നത് വരേ ഒരക്ഷരം മിണ്ടി പോവരുത് എന്ന് പറഞ്ഞത്…”

 

“അച്ചോടാ… എന്റെ പൊന്ന് അതുകൊണ്ടാണോ മിണ്ടാതേ ഇരിക്കുന്നേ….ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞു ഇനിയെന്റെ പൊന്ന് മിണ്ടിക്കോ….”

 

അവൾ എന്നേ കെട്ടി പിടിച്ചു….

 

“അപ്പോൾ എല്ലാം അവസാനിച്ചോ…?ഇനി ഒന്നും തന്നെ ബാക്കിയില്ലല്ലോ….?”

 

“”””അവരുടെ പ്രതികാരം പൂർത്തിയായ സ്ഥിതിക്ക് എല്ലാം അവസാനിച്ചിട്ടുണ്ടാവണം…. അല്ലെങ്കിൽ നീയും ഞാനുമൊന്നും ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല…..

 

നീ തന്നെ ഒന്ന് ആലോചിച്ചു നോക്കിയേ ലോകത്ത് ഒരമ്മയും മോളും അനുഭവിക്കാൻ പാടില്ലാത്തതല്ലേ അവർ രണ്ടു പേരും അനുഭവിച്ചത്….അവർ ഇത്രയെങ്കിലും ചെയ്യണ്ടേ…ഈ ലോകത്ത് മനുഷ്യനേക്കാൾ വലിയ മൃഗം വേറേയില്ല…

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *