ജാതകം ചേരുമ്പോൾ – 21 23അടിപൊളി 

 

സ്റ്റൈർകേസിന്റെ മുകളിലെ ലൈറ്റ് അവളെ ചുറ്റി ഒരു മൃദുവായ ഹാലോ പോലെ വീണു.

 

ഹൈ-വൈസ്റ്റ്‌, കാൽവരെയുള്ള പെർഫെക്ട് കട്ട്‌ ഫിറ്റഡ് ലൈറ്റ് ബ്ലൂ ഡെനിം ജീൻസുംഅതിനൊപ്പം ക്രിസ്‌പ് വൈറ്റ് സ്ക്വയർ കട്ട് നെക്ക് കോട്ടൺ ടോപ്പും ഒപ്പം തോളിൽ ചെറിയ റഫിൾ സ്ലീവ് അലങ്കാരം.

 

ചെറുതായി റോൾ ചെയ്ത കൈത്തണ്ടയിൽ സിംപിൾ സിൽവർ വാച്ച്,

കാതിൽ ടൈനി ഹൂപ്പ്‌സ്.

 

മുടി ലൂസ് വേവ്സ് ആയി വിടർന്ന്,കാറ്റിൽ ഇളകി കണ്ണിന് അരികിൽ വീണപ്പോൾ

അവൾ തല ഒന്ന് തിരിച്ചു

ആ എഫ്ഫർട്ട്ലെസ് സ്റ്റൈൽ എന്റെ കണ്ണുകളേ പിടിച്ചിരുത്തി.

 

ഒരോ ചുവടും ഇറങ്ങുമ്പോൾ

ജീൻസിന്റെ മൃദുവായ ചലനവും

വെള്ള ടോപ്പിന്റെ ക്ലീൻ ഷൈനും

ലൈറ്റിൽ കൂടി വെളിച്ചം പിടിച്ചപ്പോൾ

 

ഞാൻ ചിന്തിച്ചു എന്തൊരു പെണ്ണാണിവൾ…

 

അവൾ നടന്നു എന്റെ അടുത്തേക്ക് വന്നതുപോലും ഞാൻ അറിഞ്ഞില്ല…

 

ഞാൻ സ്വബോധത്തിലേക്ക് വന്നത് അവൾ വന്നെന്റെ മുന്നിൽ ഒന്ന് വിരൽ ഞൊടിച്ചപ്പോഴാണ്….

 

“പോവാം… ”

 

അവൾ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു… ശേഷം എന്റെ കയ്യിലൂടെ കൈ കോർത്തു പിടിച്ചു…..

 

“നിക്ക് പോവാൻ വരട്ടെ…. ”

 

ഞങ്ങൾ പോവാൻ തുടങ്ങിയപ്പോഴാണ് ദേവു ചേച്ചിയുടെ മറുപടിയെത്തിയത്..

 

ഞങ്ങൾ എല്ലാവരും ചേച്ചിയേ ഒരുപോലെ നോക്കി…

 

“കല്ലു എന്റൊപ്പമൊന്ന് വാ…”

 

അതും പറഞ്ഞു ചേച്ചി ചേച്ചിയുടെ മുറിയിലേക്ക് നടന്നു…

 

കല്ലുവിനേയാണ് വിളിച്ചതെങ്കിലും ഒരു നാണവും മാനവുമില്ലാതെ ഞങ്ങൾ എല്ലാവരും ചേച്ചിയുടെ പിന്നാലേ നടന്നു…

 

ചേച്ചിയുടെ റൂമിലെത്തിയതും കല്ല്യാണിയുടെ വാ അറിയാതെ തന്നേ തുറന്നു പോയി….

 

അവളേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല… ആദ്യമായി കാണുന്ന ആർക്കും സംഭവിക്കാവുന്ന കാര്യമാണത്….

 

ഞങ്ങൾക്ക് പിന്നേ അതൊക്കെ കണ്ട് ശീലമായതുകൊണ്ട് പിന്നേ കുഴപ്പമില്ല…

 

ചേച്ചി നേരേ പോയി നിന്നത് ബുക്ക്‌ ഷെൽഫിന്റെ മുന്നിലാണ്… അതിൽ നിന്നും ഒരു ബുക്ക്‌ എടുത്തതും ചേച്ചിയുടെ റൂമിലേ സീക്രെട് വാൾട്ട് തുറന്നു…

 

ഈ സിനിമയിൽ ഒക്കെ കാണുന്ന പോലത്തെ സെറ്റപ്പ് ഇല്ലേ അതുതന്നെ….

 

കല്ല്യാണി ഇതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി കാണുകയാണ്…..

 

ആ വാൾട്ടിന്റെ ഉള്ളിൽ കയറിയാൽ പിന്നേ വേറൊരു മുറിയാണ്…. ചേച്ചിക്ക് ഇഷ്ട്ടം തോന്നിയ സാധനങ്ങൾ എല്ലാം അതിനുള്ളിലാണ്… ഇഷ്ട്ടപെട്ട സാധനങ്ങൾ എന്ന് പറഞ്ഞാൽ ചെറിയ ചെറിയ സാധനങ്ങൾ അല്ല കോടികൾ വില വരുന്ന സാധനങ്ങൾ…അതിൽ കൂടുതലും വജ്രങ്ങളാണ്…. ചേച്ചി ആഭരണങ്ങൾ അതികം ഇടാറില്ലെങ്കിലും ഈ പറഞ്ഞ വജ്രങ്ങളോട് ചേച്ചിക്ക് വല്ലാത്ത പ്രാന്താണ്… നല്ലത് എവിടേ കണ്ടാലും അത് സ്വന്തമാക്കാൻ ചേച്ചി ഏതറ്റംവരെയും പോവും….

 

ഞങ്ങൾ എല്ലാവരും ചേച്ചിയുടെ പിന്നാലേ ആ വാൾട്ടിൽ കയറി…. ചേച്ചി ചെന്ന് നിന്നത് വജ്രങ്ങൾ പതിപ്പിച്ച മാലകൾക്ക് മുന്നിലാണ്…

 

“നിനക്ക് ഇഷ്ട്ടമുള്ള ഒരെണ്ണം എടുത്തോ… ”

 

ചേച്ചി കല്ല്യാണിയേ നോക്കി പറഞ്ഞു…

 

കല്ലു എന്റെ മുഖത്തേക്ക് നോക്കി… ഞാനും എടുത്തോ എന്ന രീതിയിൽ തലയാട്ടി…

 

കല്ല്യാണി അവൾക്കു വേണ്ടാ മാല തിരയാൻ തുടങ്ങി…. എല്ലാതും ഒന്നിനൊന്നു മെച്ചം ഇതൊക്കെ എവിടുന്ന് കിട്ടുന്നു ആവോ….

 

“നിങ്ങളും എടുത്തോ…. ”

 

കൊതിമൂത്ത് നിൽക്കുന്ന ബാക്കിയുള്ള ചേച്ചിമാരോടായി ചേച്ചി പറഞ്ഞു….

 

“എന്റെ ചേച്ചി…, ഇത് മുൻപ് കണ്ടതിനേക്കാളും ഉണ്ടല്ലോ…. ഇതൊക്കെ എവിടുന്ന് കിട്ടുന്നു….”

 

പാറു മാലകൾ തിരയുന്നതിനിടയിൽ ചോദിച്ചു….

 

“പാറൂസേ… നീ ഇപ്പോ അപ്പം തിന്നാൽ മതി കുഴി ഞാൻ എണ്ണിക്കോളാം….”

 

ചേച്ചി പാറുവിന്റെ ചെവിക്ക് പിടിച്ചുകൊണ്ടു പറഞ്ഞു…

 

കുറച്ചു നേരത്തേ തിരച്ചിലിനൊടുവിൽ എല്ലാവരും ഓരോ മാല വീതം എടുത്തു…

 

കല്ലു ഒരു നീല കളർ രത്‌നം പതിപ്പിച്ച മാലയാണ് എടുത്തത്…. അവളുടെ നീല കണ്ണുകൾക്ക് നല്ല ഒരു തുണ കിട്ടിയപോലെയാണ് എനിക്ക് തോന്നിയത്…

1 Comment

Add a Comment
  1. Bro please continue, don’t stop

Leave a Reply

Your email address will not be published. Required fields are marked *