ഓരോന്നൊക്കെ ഓർഡർ ചെയ്യുന്ന സാധങ്ങളുടേ പേര് കേട്ടിട്ട് ഞാൻ തന്നെ അന്ധംവിട്ടു… ഇതൊക്കെ എന്ന ചാധനം… 😐
കല്ല്യാണിക്ക് വിശപ്പില്ല എന്ന് പറഞ്ഞതുകാരണം ഞാനും ഒന്നും ഓർഡർ ചെയ്തില്ല… പക്ഷേ കുറേ നിർബന്ധിച്ചപ്പോൾ അവൾ ഒരു ജ്യൂസ് വാങ്ങി കുടിച്ചു…
എല്ലാവരും പരസ്പരം തമ്മിൽ മത്സരമാണ്…
വെറുതെ കിട്ടിയാലും കുറച്ചു മയത്തിലൊക്കെ തിന്നൂടെ… ഇവന്മ്മാർക്ക് വീട്ടിൽ ഒന്നും ഉണ്ടാക്കി കൊടുക്കുന്നില്ലേ…
ഭക്ഷണ കാര്യത്തിൽ ഇങ്ങനെയൊന്നും പറയാൻ പാടില്ലെങ്കിലും അവരുടെ തീറ്റ കണ്ടാൽ ആരായാലും പറഞ്ഞു പോവും….
അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂറത്തെ മത്സരത്തിനൊടുവിൽ എല്ലാവരും കഴിച്ച് എണീക്കുകയും ഒരാൾ എനിക്ക് ബില്ല് കൊണ്ട് വന്ന് തരുകയും ചെയ്തു….
ബില്ല് തുറന്നു നോക്കിയ ഞാൻ ഞെട്ടി… പൈസ ഇല്ലാഞ്ഞിട്ടൊന്നും അല്ലായിരുന്നു… ആദ്യായിട്ടാ ഇത്ര രൂപക്ക് ഒക്കെ തിന്നുന്നത് കാണുന്നത്….
ഇനിയും ഇവിടേ നിന്നാൽ പണി വരും എന്ന് മനസ്സിലാക്കിയ ഞാൻ വേഗം സ്ഥലം വിടാൻ തീരുമാനിച്ചു…
പോവുന്നതിനു മുൻപ് അവിനാഷ് എന്റെയും കല്ല്യാണിയുടെയും അടുത്തേക്ക് വന്നു…
“അളിയാ സോറി….കുറെയെണ്ണം വലിഞ്ഞു കേറി വന്നതാടാ… ഞങ്ങൾ എന്ത് ചെയ്യാൻ… ”
അവൻ ദയനീയമായി പറഞ്ഞു…
“ആ.. അത് വിട് എന്തായാലും എല്ലാം കഴിഞ്ഞില്ലേ….”
ഞാൻ അവനേ സമാധാനിപ്പിച്ചു…
ശേഷം കുറച്ചു പെണ്ണുങ്ങൾ കൂടേ ഞങ്ങളുടെ അടുത്തേക്ക് വന്നു… അവളുമാരുടെ തൊട്ടും തലോടിയുമുള്ള സംസാരം എനിക്ക് നല്ലോം പറ്റിയെങ്കിലും കല്ല്യാണിക്ക് അത് തീരേ ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല…
കുറച്ചു നേരം കൂടേ സംസാരിച്ചിട്ടാണ് ഞങ്ങൾ അവിടേ നിന്നും ഇറങ്ങിയത്… അതും കല്ല്യാണി ബാക്കിനിട്ട് നുള്ളിയത് കാരണം…
ഞങ്ങൾ അവിടേ നിന്നും ഇറങ്ങുമ്പോഴേക്കും സമയം ഇരുട്ടിയിരുന്നു…
കാറിൽ കയറിയതും പുള്ളിക്കാരി സൈലന്റ് ആയി….
“എന്താ എന്റെ പൊന്ന് മിണ്ടാത്തെ… ”
അവളുടെ തുടകളിൽ കൈവച്ചുകൊണ്ട് ഞാൻ ചോദിച്ചു…
എന്നാൽ അവൾ എന്റെ കൈ തട്ടി മാറ്റി വിൻഡോയിലൂടെ പുറത്തേ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു…
ഞാൻ വീണ്ടും കൈ വച്ചു അവൾ വീണ്ടും അത് തട്ടി മാറ്റി…
ഇനി ഇപ്പോൾ ഇവളുടെ പിണക്കം മാറ്റാൻ എന്തു ചെയ്യും എന്ന് കരുതിയിരുന്നപ്പോളാൻ
വഴിയരികിൽ ഒരു ഐസ് ക്രീം വണ്ടി ഞാൻ കണ്ടത്…
പിന്നേ ഒന്നും നോക്കിയില്ല ഞാൻ അതു വാങ്ങി സോപ്പിടാൻ തന്നെ തീരുമാനിച്ചു… കാറിൽ നിന്നും ഇറങ്ങുമ്പോൾ അവൾ എന്നേ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു…
പുറത്തിറങ്ങിയപ്പോഴാണ് ഞാൻ നല്ലൊരു മഴക്ക് കാൾ ഉള്ള കാര്യം അറിഞ്ഞത്… നല്ല രീതിക്ക് കാറ്റും മിന്നലും ഉണ്ടായിരുന്നു…
ഞാൻ വേഗം പോയി കുറച്ചു ഐസ്ക്രീമുകൾ വാങ്ങി കാറിൽ കയറി…
അപ്പോൾ അവൾ എന്നേ തന്നെ നോക്കി ഇരിക്കുകയായിരുന്നു…
ഞാൻ വാങ്ങിയ ഐസ്ക്രീം മുഴുവൻ അവളുടെ കയ്യിൽ ഏൽപ്പിച്ചു… ആദ്യം വാങ്ങാൻ കുറച്ചു മടി കാണിച്ചെങ്കിലും അവസാനം അവൾ അതു വാങ്ങി..
ഞാൻ കാർ വീട്ടിലേക്കല്ലായിരുന്നു എടുത്തത്… ചുരുക്കി പറഞ്ഞാൽ ഞാൻ ഏതൊക്കെ വഴിയിലൂടെ കാർ വെറുതെ ഓടിക്കുകയാണ്… അവളോടൊപ്പം കുറച്ചു സമയം കൂടേ സ്പെൻഡ് ചെയ്യാലോ… 😌
കുറേ നേരം ഐസ്ക്രീമുകളിലേക്ക് തന്നെ നോക്കി ഇരുന്ന കല്ല്യാണി അവസാനം കൊതി മൂത്ത് ഓരോന്ന് ഓരോന്ന് കഴിക്കാൻ തുടങ്ങി…. അപ്പോഴേക്കും അവളുടെ ദേഷ്യവും അലിഞ്ഞു പോയിരുന്നു….
കാർ റോഡിലൂടെ പതുക്കെ പോവുന്നു… മഴ തുള്ളികൾ വിൻഡ്ഷീൽഡിൽ പതിച്ചു തെറിക്കുന്നു വൈപ്പർ അവയെ അഴിച്ചു കളയുന്നു… റോഡിന്റെ ഇരുവശവും ചെറു ലൈറ്റുകൾ തെളിഞ്ഞു, മഴയുടെ തഴുകലിൽ ചുറ്റും വെള്ളത്തിളക്കമായി പ്രതിഫലിച്ചപ്പോൾ അതിലും വലിയൊരു സീനറി പ്രകൃതിക്ക് ഞങ്ങൾക്ക് തരാനില്ലായിരുന്നു…
അവൾ സീറ്റിൽ നിശ്ശബ്ദം ഇരിക്കുകയാണ് കൈയിൽ ഇപ്പോഴും ഐസ്ക്രീം… ഇടയ്ക്കൊക്കെ അവൾ പുറത്തേക്ക് നോക്കും, മഴയുടെ താളത്തിൽ സംഗീതം കേൾക്കുന്ന പോലെ…

Bro please continue, don’t stop