ആ കുഞ്ഞു പെട്ടിയിൽ നിന്നും ചേച്ചി ഒരു ചെറിയ മാല കയ്യിലെടുത്തു…..
മാലയുടെ അറ്റത്ത് ചുവപ്പ് കളറിലുള്ള ഒരു വജ്രമുണ്ടായിരുന്നു….അത് ഞാൻ ഇതിനു മുൻപ് ചേച്ചിയുടെ റൂമിൽ വച്ചു തന്നെ കണ്ടിട്ടുണ്ട്…..
മനോഹരം എന്ന വാക്കിന് പോലും മനോഹാരിത നൽകുന്ന തരം ഒരു ദൃശ്യ വിസ്മയമായിരുന്നു ആ മാല….
എല്ലാവരുടെയും കണ്ണിൽ ഒരുതരം ആരാധന ഞാൻ കണ്ടു……
ശേഷം ചേച്ചി ആ കുഞ്ഞുമാല തുമ്പിയുടെ കഴുത്തിൽ ഇട്ടു കൊടുത്തു….
ആ വജ്രം അവൾക്കായി ഭൂമിയിൽ ഉണ്ടായത് പോലെയാണ് എനിക്ക് തോന്നിയത്….
“ഇതെന്താ സാധനം ചേച്ചി… എന്ത് ഭംഗിയാ ഇതു കാണാൻ…. ”
അത്ഭുതം നിറഞ്ഞ സ്വരത്തോടെ കല്ലു ചേച്ചിയോടായിയി ചോദിച്ചു….
“ചേച്ചി എനിക്കും ഇതുപോലൊന്ന് തരോ…..”
തിളങ്ങുന്ന കണ്ണുമായി പാറു ചോദിച്ചു…
“ഈ ഭൂമിയിൽ തന്നെ ഒറ്റൊരെണ്ണമേ ഇതുള്ളു… അതെന്റെ തുമ്പി മോൾക്ക് ഉള്ളതാ… ഇതിൽ ആരെങ്കിലും തൊട്ടു എന്നറിഞ്ഞാൽ…”
ചേച്ചി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു നിർത്തി… കല്ല്യാണിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി…
“അരുണേ നീ ആ ക്യാമറയെടുത്ത് ഞങളുടെയെല്ലാം ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത് തന്നെ…..”
ചേച്ചി അരുണിനോട് ആവശ്യപ്പെട്ടു…
അയ്ശേരി ഫോട്ടോ എടുക്കാനാണോ ഇവനേ ഇങ്ങോട്ട് വിളിപ്പിച്ചേ… പാവം… 🙁
അച്ഛനെയും അമ്മയേയും ഇരുപ്പിടത്തിൽ ഇരുത്തി കുഞ്ഞിനെ അവരുടെ കയ്യിൽ കൊടുത്ത് ഞങ്ങൾ എല്ലാവരും ബാക്കിലായി നിന്നു….
“റെഡിയായോ…. ”
അരുൺ ക്യാമറാ കണ്ണുകളിലൂടെ നോക്കിക്കൊണ്ട് പറഞ്ഞു…
എന്നാൽ അതിനു മറുപടി കൊടുത്തത് തുമ്പിയായിരുന്നു..
“ബൂ…ബൂ…..”
അവളുടെ മറുപടി കേട്ടതും ഞങ്ങൾ എല്ലാവരും ഒരുപോലെ ചിരിക്കുകയും അരുൺ ഞങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷവും പകർത്തി………❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അവസാനിച്ചു…….
പിന്നേയും എല്ലാവരുടെയും പല പല ഫോട്ടോസ് എടുത്തു കൊടുത്തിട്ടാണ് അരുൺ താഴെ വച്ചത്…
ശേഷം അച്ഛനെയും അമ്മയേയും ഒഴിച്ച് ബാക്കിയുള്ളവരേ മുഴുവൻ ചേച്ചി ചേച്ചിയുടെ മുറിയിലേക്ക് ക്ഷണിച്ചു…..
മുറിയിലെത്തിയതും ചേച്ചി ഡോർ ലോക്ക് ചെയ്തു….
ശേഷം
“അരുണേ ഞാൻ എന്തിനാ ഇങ്ങോട്ട് വിളിപ്പിച്ചേ എന്ന് അറിയാമോ.. ”
ചേച്ചി അരുണിനോട് ചോദിച്ചു…
“ഫോട്ടോ എടുക്കാനല്ലേ….”
എന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു…
എന്നാൽ ചേച്ചി കണ്ണുരുട്ടിയപ്പോൾ എല്ലാവരും ചിരി കടിച്ചു പിടിച്ചു…
ശേഷം ചേച്ചി….
“അല്ല…. എനിക്ക് നിങ്ങളോട് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട്…. ഞാൻ കേരളത്തിന്റെയും തമിഴ്നാടിന്റെയും ബോർഡറിലുള്ള ഹിൽ സൈഡിൽ ഒരു ബംഗ്ലാവ് വാങ്ങിയിട്ടുണ്ട് നമ്മുക്ക് കുറച്ചു ദിവസം അവിടേ പോയി നിന്നാലോ….. അതൊരു റിസോർട് ആക്കാൻ ഉള്ള സെറ്റപ്പിൽ ആണ് എന്നാലും അതിനു മുൻപ് നമ്മുക്ക് കുറച്ചു ദിവസം അവിടേ പോയി നിൽക്കാം…. എന്റെ കുറച്ച് ഫ്രണ്ട്സും ഉണ്ട് എന്നാലും എനിക്ക് നിങ്ങളുടെ സഹായവും കൂടേ വേണം….”
ചേച്ചി പറഞ്ഞു നിർത്തിയതും എല്ലാവരും നിശബ്ധമായി….
“എനിക്ക് സമ്മതമാണ്…..”
മായ അവളുടെ സമ്മതമറിയിച്ചു… പിന്നീട് ബാക്കിയുള്ളവരും അവരുടെ സമ്മതമറിയിച്ചു….
ചേച്ചി അരുണിന്റെ മറുപടിക്കായി കാതോർത്തു…
അവൻ സമ്മതിക്കാൻ ചാൻസ് ഉണ്ടാവില്ല കാരണം ലീവ് ഒന്നും കിട്ടിണ്ടാവില്ല….
അരുൺ മറുപടി പറയാതെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആരെയോ കോൾ ചെയ്തു….
“ഹലോ സർ എനിക്ക് കുറച്ചു ദിവസത്തെ ലീവ് വേണം………………………..യെസ്.. സർ…. ഒക്കെ ഷുവർ സാർ….”
കൂടുതൽ നേരം സംസാരിക്കാതെ അവൻ പെട്ടെന്ന് തന്നെ ഫോൺ വെച്ചു…

Bro please continue, don’t stop