ഇവന്റെ അച്ഛനാണോ കേരള പോലീസിന് ശമ്പളം കൊടുക്കുന്നത് പറഞ്ഞപ്പോൾ തന്നെ ലീവ് ചോദിക്കാൻ….😳
“ഞാൻ റെഡി…”
അരുൺ ചേച്ചിയോട് പറഞ്ഞു….
അഹ് ബെസ്റ്റ് വിളിച്ചവനും കൊള്ളാം ലീവ് കൊടുത്തവനും കൊള്ളാം…. 😐
” അപ്പോ അച്ഛനും അമ്മയും…?”
കല്ല്യാണിയായിരുന്നു അത് ചോദിച്ചത്….
“അവർക്ക് ഇന്ത്യയ്ക്ക് പുറത്ത് കുറച്ചു സ്ഥലങ്ങളൊക്കെ കാണാൻ ആഗ്രഹമുണ്ടത്രേ അപ്പോൾ അവർക്ക് ഞാൻ അതിനുള്ള എല്ലാ സംവിധാനങ്ങളും ചെയ്തു കൊടുത്തു അവർ നാളെത്തന്നെ ഇവിടുന്ന് പോകും……,നമ്മളും…..”
ചേച്ചിയുടെ മറുപടിയുമെത്തി….
കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞതിനുശേഷം എല്ലാവരും അവരവരുടെ വഴിക്ക് പോയി……
പിറ്റേദിവസം രാവിലെ തന്നെ അരുൺൺ കുറ്റിയും പറിച്ച് ആദ്യമേ വന്നിരുന്നു…..
ശേഷം ഞങ്ങൾ യാത്ര തുടങ്ങി….
ഏകദേശം ഒരു എട്ടുമണിക്കൂർ യാത്രയ്കൊടുവിൽ ഞങൾ നാഗതിരുമുറി എന്ന് പറയുന്ന ഒരു സ്ഥലത്തെത്തി…
അവിടേ നിന്നും ഒരു പോക്കറ്റ് റോഡിലൂടെയാണ് കാറുകൾ സഞ്ചരിച്ചത്…
കശ്മീർ എത്തിയത് പോലെയുള്ള വൈബ് ചുറ്റും പച്ചവിരിച്ച പരവതാനികൾ…. വലിയ വലിയ മരണങ്ങൾ നീല ആകാശം… ശുദ്ധമായ വായു…
മൊത്തത്തിൽ പറഞ്ഞാൽ ഭൂമിയിൽ ഒളിഞ്ഞു കിടക്കുന്ന സ്വർഗ്ഗം പോലെ….
ഇവിടെയൊക്കെ റിസോർട്ട് ഉണ്ടാക്കിയാൽ പൊളിക്കും അമ്മാതിരി വൈബ്…
ഞങ്ങൾ ആ റോഡിലൂടെ വീണ്ടും കുറച്ചു ദൂരം വണ്ടിയോടിച്ചു…..
അവസാനം വണ്ടി ചെന്ന് നിന്നത് ഒരു വലിയ ബംഗ്ലാവിന് മുന്നിലാണ്….
അതു കണ്ടതും എന്റെ വാ തനിയേ തുറന്നു..
മന്ദഗതിയിൽ ഒഴുകുന്നൊരു നദിയുടെ തീരത്ത്, രണ്ടു ലോകങ്ങളുടെ സൗന്ദര്യം ഒരുമിച്ചു ചേര്‍ന്നപോലെ നിന്നിരുന്നു ആ മാളിക—ബ്രിട്ടീഷുകാരുടെ കൈപ്പുണ്യവും, പുരാതന പൗരാണിക രഹസ്യങ്ങളും ഒരുപോലെ നിറഞ്ഞൊരു അത്ഭുതനിവാസം.
വിപുലമായ വെള്ളസ്തംഭങ്ങൾ മുന്നിലൊരുക്കിയിരുന്ന ദ്വാരഭംഗി, രാജകീയമായ അത്ഭുതവാസ്തുവിദ്യയുടെ മഹിമയെ പ്രഖ്യാപിച്ചു.
പക്ഷേ, സൂക്ഷ്മമായി നോക്കുമ്പോൾ, ആസ്തംഭങ്ങളുടെ അടിത്തറയിൽ അലങ്കരിച്ചിരുന്ന വളവുകൾ ഒരുതരം സർപ്പത്തിന്റെ ശരീരവളവുകളെപ്പോലെ തോന്നിയെനിക്ക്.
സൂര്യന്റെ വെളിച്ചത്തിലും നിലാവിന്റെ തിളക്കത്തിലും ആ മാളികയുടെ മുഴുവൻ രൂപം, ആഴമേറിയൊരു നഗ്നനാഗം വിശ്രമിക്കുന്നതുപോലെ, ദൂരത്തുനിന്നു കാണുന്നവർക്ക് തോന്നും.
ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി എനിക്കുണ്ടായ അതേ റിയാക്ഷൻ ആയിരുന്നു എല്ലാവരുടെയും മുഖത്ത് അവർ എന്തോ മഹാ വിസ്മയം കണ്ടതുപോലെ വായും പൊളിച്ചു നിന്നു
അവിടെയും ഇവിടെയുമായി കുറച്ചു പണിക്കാരെ കാണാം . അവർ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്
ചേച്ചി ഉള്ളിലേക്ക് നടന്നു പിന്നാലെ ഞങ്ങളും…
അകത്തു കയറിയതും അവിടെ ഹിബ ഉണ്ടായിരുന്നു
ശിവ ചേച്ചിയുടെ ഒരു പേഴ്സണൽ സെക്രട്ടറി പോലെയാണ് പക്ഷേ ആളെ അധികം കാണാൻ കിട്ടാറില്ല….
അവൾ ഞങ്ങളെയെല്ലാം ഉള്ളിലേക്ക് ക്ഷണിച്ചു
അകത്ത് കടന്നാൽ, രാജകീയ മഹിമയുടെ ചിഹ്നങ്ങളാൽ നിറഞ്ഞൊരു ഭവനമായിരുന്നു അത്.
ഉയർന്ന മുകളിലാവരണം, തിളങ്ങുന്ന ചാന്ദ്ലിയേഴ്സ്, വെളിച്ചത്തെ ആയിരം കഷണങ്ങളാക്കി പിരിച്ചുവിട്ടുകൊണ്ട് ആ വലിയ ഹാൾ മുഴുവനും പ്രകാശിപ്പിച്ചു.
നിലമാണെങ്കിൽ കരിമ്പട്ടും വെളുത്തപ്പട്ടും ചേർന്ന ചെക്കർ ഡിസൈൻ, രാജകീയ ചെസ്‌ബോർഡിന്റെ ഭംഗിയേ അത് ഓർമ്മിപ്പിച്ചു.
മുകളിലേക്ക് ഉയരുന്ന സ്റ്റെയർകെയ്സ് ഇരുമ്പ് വേലികളാൽ അലങ്കരിച്ച്, സർപ്പത്തിന്റെ ശരീരത്തിന്റെ മനോഹര വളവ് പോലെ ഉയർന്ന് നീളുന്നു……
മതിലുകളിലേറ്റിയിരുന്ന ചിത്രങ്ങൾ, കാലത്തിന്റെ മങ്ങിയ സ്പർശം ഏറ്റെടുത്തിട്ടും, അപൂർണമായ കഥകൾ പറഞ്ഞുകൊണ്ടിരുന്നു
എവിടേ നോക്കിയാലും നാഗവുമായിബന്ധപ്പെട്ട എന്തെങ്കിലും കാണാം…

Bro please continue, don’t stop