പാപശൽഭം – 14 3അടിപൊളി  

പാപശൽഭം – 14

[ Shanushinu ]

[ Previous Part ] [ www.kambi.pw ]

അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്


പിറ്റേന്ന് പുലർച്ചെ ബാങ്കിന്റെ ശബ്ദം കേട്ട് ജസ്ന ഉണർന്നു. ഷാഹിദ് അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. അവൾ നിശ്ശബ്ദം എഴുന്നേറ്റ് കുളിച്ച്, നിസ്കാരം കഴിഞ്ഞ്, ബാഗുകൾ ഒരുക്കാൻ തുടങ്ങി.

പട്ടുസൽവാറുകളും ബാക്കി ഡ്രസ്സുകളും മൈലാഞ്ചിയിട്ട കൈകളിൽ ഒതുക്കിവെക്കുമ്പോൾ, രാത്രിയിലെ കോൾ ഓർമ്മ വന്ന് അവളുടെ കവിളുകൾ ഒരു നിമിഷം ചുവന്നു. അവൾ ആ ചിന്ത മനഃപൂർവം മാറ്റിവെച്ചു.

ഉമ്മയും വല്യുമ്മയും നെയ്യപ്പവും ചായയും തന്ന് യാത്രയാക്കി. “സൂക്ഷിച്ച് പോയിട്ട് വാ മക്കളേ,” വല്യുമ്മ ജസ്നയുടെ നെറ്റിയിൽ കൈവെച്ച് പ്രാർത്ഥിച്ചു. സഫ കാർ വരെ ഓടിവന്ന് അവളുടെ കാതിൽ കണ്ണിറുക്കി:

“ഇത്താത്താ, അവിടുന്ന് തിരിച്ചു വരുമ്പോൾ ഒരു ഗുഡ് ന്യൂസ് പ്രതീക്ഷിക്കുന്നു!”

“നീ പോയേ സഫാ!” ജസ്ന ചിരിച്ചുകൊണ്ട് അവളെ ഓടിച്ചു.

രാവിലെ ഏഴുമണിയോടെയാണ് ഷാഹിദും ജസ്നയും കുമരകത്തേക്കുള്ള തങ്ങളുടെ സ്വപ്നയാത്രയ്ക്കായി വീട്ടിൽ നിന്നിറങ്ങിയത്.

സ്വയം ഡ്രൈവ് ചെയ്യാൻ പാകത്തിൽ ഷാഹിദ് വാടകയ്ക്കെടുത്ത കറുത്ത ക്രെറ്റ കാറിലായിരുന്നു യാത്ര. ഉമ്മയോടും ബാപ്പയോടും ബന്ധുക്കളോടും യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ജസ്ന തന്റെ പതിവ് കവചത്തിനുള്ളിലായിരുന്നു—കൈത്തണ്ട വരെ മൂടുന്ന അയഞ്ഞ കറുത്ത അബായയും (പർദ്ദ), ഒരു മുടിനാരിഴ പോലും പുറത്തുകാണാത്ത വിധം കഴുത്തും തലയും പൊതിഞ്ഞു പിന്നുകുത്തിയ കറുത്ത ഹിജാബും!

ബന്ധുക്കളുടെയെല്ലാം അനുഗ്രഹം വാങ്ങി വണ്ടി മഞ്ചേരിയും കടന്ന് തൃശ്ശൂർ ഹൈവേയിലേക്ക് കയറിയപ്പോൾ, ഇരുവരുടെയും ഉള്ളിൽ വീട്ടുകാരുടെ കണ്ണുകളിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രരായതിന്റെ വലിയൊരു ആശ്വാസമുണ്ടായിരുന്നു.

കാറിനുള്ളിൽ എസിയുടെ തണുപ്പും എഫ്.എമ്മിലെ മനോഹരമായ പ്രണയഗാനങ്ങളും നിറഞ്ഞുനിന്നു.

കാർ മഞ്ചേരിയുടെ വളവുകൾ പിന്നിട്ട് കോട്ടയത്തേക്കുള്ള ദീർഘയാത്രയ്ക്ക് തിരിഞ്ഞു. ഷാഹിദ് സ്റ്റിയറിംഗിൽ, ജസ്ന അവന്റെ

തോളിൽ ചാരി. ജനലിനപ്പുറം പച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പിറകോട്ട് ഒഴുകിപ്പോയി.

കൈകോർത്ത് ഇരിക്കുമ്പോൾ, മുന്നിൽ കാത്തിരിക്കുന്ന കായലോരത്തെ ദിവസങ്ങൾ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു. അവളുടെ ഉള്ളിൽ അപ്പോൾ പ്രണയത്തിന്റെ ഒരു കൊച്ചുവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വണ്ടി ചാലക്കുടി കഴിഞ്ഞപ്പോൾ, ഷാഹിദ് ഇടംകണ്ണുകൊണ്ട് കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന ജസ്നയെ നോക്കി.

“പൊന്നൂ…” അവൻ അവളുടെ മടിയിലിരുന്ന കയ്യിൽ പിടിച്ചു. “ഇനിയിപ്പോ ഇവിടെ നമ്മുടെ നാട്ടുകാരോ ബന്ധുക്കളോ ആരുമില്ല. നീയെന്തിനാ ഈ ചൂടത്ത് ഇപ്പോഴും ഈ കറുത്ത പർദ്ദയും മൂടിപ്പുതച്ച് ഇരിക്കുന്നത്?

നമ്മൾ രണ്ടു പേരും മാത്രം അല്ലെ ഒള്ളു.. അതൊന്ന് ഊരിമാറ്റിക്കേ ഡാ.”

ജസ്ന പെട്ടെന്ന് അമ്പരപ്പോടെ അവനെ നോക്കി. “അയ്യോ ഷാഹി… വണ്ടിയിലല്ലേ നമ്മൾ പോകുന്നത്? ഇടയ്ക്ക് പുറത്തിറങ്ങേണ്ടി വരില്ലേ? പർദ്ദ മാറ്റിയാൽ ശരിയാവുമോ?”

“എന്റെ മണ്ടൂസേ, നീയിപ്പോ കോളേജിൽ പോകുന്ന കുട്ടിയല്ല, ഷാഹിദിന്റെ പെണ്ണാണ്! നീ ഉള്ളിൽ എന്ത് നല്ല സൽവാറാ ഇട്ടിരിക്കുന്നത്. പർദ്ദയൂരി ബാക്കിലത്തെ സീറ്റിലേക്ക് വെക്ക്.

എന്നിട്ട് തലയിലിട്ടിരിക്കുന്ന ആ ഇറുകിയ ഹിജാബിന്റെ പിന്നൊക്കെ ഊരി, സൽവാറിന്റെ ഷാൾ വെറുതെ തലയിലൂടെ ഒരു തട്ടം പോലെ ചുറ്റിയിട്. എനിക്ക് എന്റെ പെണ്ണിനെ നല്ല സ്റ്റൈലായിട്ട് എന്റെ കൂടെയിരുത്തി കൊണ്ടുപോകണം!” ഷാഹിദ് സ്നേഹത്തോടെയും ആഗ്രഹത്തോടെയും പറഞ്ഞു.

ജസ്നയ്ക്ക് വല്ലാത്തൊരു സങ്കോചം തോന്നി. പത്താം ക്ലാസ് കഴിഞ്ഞതുമുതൽ വീടിന് പുറത്തിറങ്ങുമ്പോൾ പർദ്ദയിടാതെ അവൾ നടന്നിട്ടില്ല. എങ്കിലും ഇന്നലെ രാത്രിയിലെ ആ സംഭവത്തിന് ശേഷം ഷാഹിദിന്റെ ആഗ്രഹങ്ങളെ എതിർക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *