പാപശൽഭം – 14 4അടിപൊളി  

ഡെക്കും, കൂറ്റൻ ഗ്ലാസ്സ് ഭിത്തികളുള്ള ആഡംബര കിടപ്പുമുറിയും!

“പടച്ചോനെ ഷാഹി… ഇതെന്ത് രസമാ കാണാൻ! സിനിമയിലൊക്കെ കാണുന്ന പോലെയുണ്ടല്ലോ!” ജസ്ന പൂളിനരികിലേക്ക് ഓടിച്ചെന്ന് വെള്ളത്തിൽ കൈ തൊട്ടുനോക്കി ആവേശത്തോടെ വിളിച്ചുപറഞ്ഞു.

റിസോർട്ട് ജീവനക്കാർ ലഗേജുകൾ മുറിയിൽ വെച്ച് പുറത്തിറങ്ങി വാതിലടച്ചതും, ഷാഹിദ് അകത്തുനിന്ന് പ്രധാന വാതിൽ പൂട്ടി.

“ഇതൊക്കെ നമ്മുടെ രോഹിത് ഏട്ടന്റെ സമ്മാനമാണ് പൊന്നൂ,” ഷാഹിദ് കിടക്കയിലിരുന്ന തന്റെ വലിയ സ്യൂട്ട്കേസ് തുറന്നുകൊണ്ട് പറഞ്ഞു. “അതുകൊണ്ട് മാത്രമല്ല… ഇവിടെ വെച്ച് ഇടാൻ വേണ്ടി കാനഡയിൽ നിന്ന് നിനക്കായിട്ട് കുറച്ച് സ്പെഷ്യൽ സാധനങ്ങൾ കൂടി ഉണ്ട്. വാ, ഇങ്ങോട്ട് വന്നു നോക്ക്!”

അവൻ സ്യൂട്ട്കേസിന്റെ അടിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ആ വലിയ കറുത്ത വെൽവെറ്റ് പെട്ടി പുറത്തെടുത്ത് കട്ടിലിലേക്ക് വെച്ചു.

ജസ്ന കൗതുകത്തോടെ ഓടിവന്ന് കട്ടിലിനരികിലിരുന്നു. ഷാഹിദ് ആ പെട്ടിയുടെ തുറന്ന് അതിനുള്ളിലെ വസ്ത്രങ്ങൾ ഓരോന്നായി പുറത്തെടുത്ത് കിടക്കയിലേക്ക് നിവർത്തിയിട്ടു.

ആദ്യം പുറത്തുവന്നത് ആ കടുംചുവപ്പു കലർന്ന മുന്തിരി നിറത്തിലുള്ള ലിക്വിഡ് സാറ്റിൻ ഈവനിംഗ് ഗൗൺ ആയിരുന്നു—തോളിൽ നേർത്ത രണ്ട് ചരടുകൾ മാത്രമുള്ള, മാറിടങ്ങളുടെ പകുതിയും പുറത്തുകാണിക്കുന്ന ആഴമുള്ള കൗൾ നെക്കും, തുടയുടെ മുകൾഭാഗം വരെ തുറന്നുകിടക്കുന്ന ഹൈ-സ്ലിറ്റുമുള്ള വസ്ത്രം!

തൊട്ടുപിന്നാലെ കഴുത്തിന് താഴെ നിന്ന് അരക്കെട്ട് വരെ പുറംഭാഗം പൂർണ്ണമായും നഗ്നമായി കിടക്കുന്ന ഇളം മരതകപ്പച്ച (Emerald green) ബാക്ക്ലെസ്സ് ഹാൾട്ടർ മാക്സി ഡ്രസ്സും, ഷാംപെയ്ൻ ഗോൾഡ് സ്ലീവ്ലെസ് കോക്ക്ടെയിൽ ഡ്രസ്സും!

മറ്റു kure വസ്ത്രങ്ങളും ഏറ്റവും ഒടുവിലായി, ആ സുതാര്യമായ കവറിനുള്ളിൽ നിന്നിരുന്ന കറുത്ത നിറത്തിലെ അത്യന്തം മാദകമായ ഒറ്റപ്പീസ് മോണോകിനി സ്വിംവെയറും!

ആ വസ്ത്രങ്ങളിലേക്ക്

നോക്കിയ ജസ്നയുടെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു. അവൾ അത് ഓരോന്നായി കയ്യിലെടുത്ത് ഉയർത്തി നോക്കിയതും അവളുടെ കണ്ണുകൾ ഞെട്ടൽകൊണ്ട് പുറത്തേക്ക് തള്ളി!

“ഷാഹീ… ഇ-ഇതെന്താ ഇതൊക്കെ?! നിനക്കെന്താ ഭ്രാന്തായോ ഡാ?!” അവൾ ആ കറുത്ത സ്വിംവെയറും ചുവന്ന ഗൗണും കട്ടിലിലേക്ക് തന്നെ തിരിച്ചിട്ട് പിന്നോട്ട് മാറിനിന്നു.

“ഇതൊക്കെ മനുഷ്യർ ഇടുന്ന ഡ്രസ്സാണോ ഷാഹി? മുതുകും നെഞ്ചും തുടയുമൊക്കെ മുഴുവൻ പുറത്തുകാണിക്കുന്ന ഈ തുണിയൊക്കെ ഞാൻ എങ്ങനെയാ ഇടുക? സിനിമയിലെ പെണ്ണുങ്ങൾ പോലും ഇത്രയ്ക്ക് തുറന്നിടില്ലല്ലോ!

ഇതൊക്കെ പടച്ചോൻ പൊറുക്കാത്ത ഹറാമാണ് ഷാഹി… എന്നെക്കൊണ്ട് ഇതൊന്നും ഇടാൻ പറ്റില്ല!”

അവളുടെ ശബ്ദത്തിൽ ഒരു യാഥാസ്ഥിതിക മലപ്പുറത്തുകാരിയുടെ സകല ഭയവും എതിർപ്പുമുണ്ടായിരുന്നു. എന്നാൽ ഷാഹിദ് ഇതുമുൻകൂട്ടി കണ്ടിരുന്നു. അവൻ ഒട്ടും ദേഷ്യപ്പെടാതെ എഴുന്നേറ്റ് ചെന്ന് അവളുടെ തോളുകളിൽ കൈവെച്ച് അവളെ കട്ടിലിന്റെ അരികിലേക്ക് ഇരുത്തി.

“പൊന്നൂ… നീ ഇങ്ങനെ നാട്ടിൻപുറത്തുകാരിയെപ്പോലെ സംസാരിക്കാതെ ഞാൻ പറയുന്നത് സമാധാനമായിട്ടൊന്ന് കേൾക്ക്,” ഷാഹിദ് വളരെ ഗൗരവത്തോടെ, എന്നാൽ പ്രണയം തുളുമ്പുന്ന സ്വരത്തിൽ തുടങ്ങി.

“ഇത് മഞ്ചേരിയിലെ അങ്ങാടിയിലൂടെ നടക്കാൻ വേണ്ടി കൊണ്ടുവന്നതല്ല പൊന്നൂ. നമ്മൾ ഇനി ജീവിക്കാൻ പോകുന്നത് കാനഡയിലാണ്—ടൊറന്റോയിലും മിസ്സിസാഗയിലും! ഞാൻ അവിടെ പെട്രോൾ പമ്പിൽ നിൽക്കുന്ന പഴയ പയ്യനല്ല ഇപ്പോൾ, ആർ.കെ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസറാണ്!

അവിടെ വലിയ ബിസിനസ്സ് പാർട്ടികളും കോർപ്പറേറ്റ് ഡിന്നറുകളുമൊക്കെയുണ്ടാവും. അവിടെയെല്ലാം എക്സിക്യൂട്ടീവുകൾ വരുന്നത് അവരുടെ ഭാര്യമാരെയും കൂട്ടിയാണ്.”

ജസ്ന നിശ്ശബ്ദയായി അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

“നീ ആലോചിച്ചു നോക്ക് പൊന്നൂ… അത്രയും വലിയ വെള്ളക്കാരും കോടീശ്വരന്മാരും വരുന്ന പാർട്ടിയിലേക്ക് എന്റെ ഭാര്യ കറുത്ത

Leave a Reply

Your email address will not be published. Required fields are marked *