പർദ്ദയോ നാട്ടിൻപുറത്തെ ചുരിദാറോ ഇട്ടുകൊണ്ട് ചെന്നാൽ അവരെന്നെ എങ്ങനെ കാണും?
‘ഇവനിപ്പോഴും പഴയ നാട്ടിൻപുറത്തുകാരൻ തന്നെയാണ്, ഇവന് ഈ പദവി ചേരില്ല’ എന്ന് പറഞ്ഞ് അവരെന്നെ പുച്ഛിക്കില്ലേ? എന്റെ കരിയറിനെത്തന്നെ അത് ബാധിക്കില്ലേ ഡാ?
കാലം മാറുന്നതിന് അനുസരിച്ചു നമ്മളും അപ്ഡേറ്റ് ആവണ്ടേ പൊന്നു” ഷാഹിദ് രോഹിത് തനിക്ക് പറഞ്ഞുതന്ന അതേ വാക്കുകൾ അതിവിദഗ്ദ്ധമായി അവളുടെ മനസ്സിലേക്ക് കുത്തിവെച്ചു.
“എന്നാലും ഷാഹി… ഇത്രയ്ക്കൊക്കെ തുറന്ന ഡ്രസ്സ്…” അവളുടെ സ്വരം ദുർബലമായി.
“ഇതാണ് പൊന്നൂ അവിടുത്തെ സ്റ്റാൻഡേർഡ്! ഇത് ആര് തന്നതാണെന്നാ നീ കരുതുന്നത്? എന്റെ രോഹിത് ഏട്ടൻ നമുക്ക് കല്യാണസമ്മാനമായിട്ട് അവിടുത്തെ ഏറ്റവും വലിയൊരു സായിപ്പിന്റെ ബൊട്ടീക്കിൽ നിന്ന് സ്പെഷ്യലായിട്ട് എടുപ്പിച്ചതാണ്!
പുള്ളി എന്നോട് പ്രത്യേകം പറഞ്ഞു, കാനഡയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് നിന്റെ ഈ നാട്ടിൻപുറത്തെ നാണവും പേടിയുമൊക്കെ മാറ്റിയെടുക്കണമെന്ന്. മാത്രമല്ല, നാളെ കൊച്ചിയിൽ നിന്നുള്ള വലിയൊരു സെലിബ്രിറ്റി ഫോട്ടോഗ്രാഫർ—ഗൗതം മേനോൻ—നമ്മുടെ ഫോട്ടോഷൂട്ടിനായി ഇങ്ങോട്ട് വരുന്നുണ്ട്!”
“പടച്ചോനെ… ഫോട്ടോഗ്രാഫറോ?! അന്യപുരുഷന്റെ മുന്നിൽ ഞാനിത് ഇട്ട് നിൽക്കണോ?!” ജസ്ന വീണ്ടും പേടിയോടെ ചാടിയെഴുന്നേറ്റു.
“എടി മണ്ടൂസേ… നീയെന്തിനാ ഇപ്പോഴേ അതിനെപ്പറ്റി ചിന്തിക്കുന്നത്? ഇന്ന് ഇവിടെ ആരുമില്ലല്ലോ. അത് മാത്രമല്ല.. അയാള് ഫുൾ പ്രൊഫഷണൽ ആണ് പൊന്നു.!”
ഷാഹിദ് അവളെ ഇരുകൈകൾ കൊണ്ടും ചേർത്തുപിടിച്ച് അവളുടെ കവിളിൽ അമർത്തി ഉമ്മവെച്ചു. “ഈ വലിയ മതിലുകൾക്കുള്ളിൽ ഇപ്പോൾ ഞാനും നീയും മാത്രമല്ലേ ഉള്ളൂ?
കാനഡയിൽ നമ്മുടെ ആ ഇരുപത്തിയഞ്ചാം നിലയിലെ ഫ്ലാറ്റിൽ എത്തുമ്പോഴും നമ്മൾ രണ്ടാളും മാത്രമേ ഉണ്ടാവൂ. നിന്റെ ഭർത്താവായ എന്റെ മുന്നിൽ ഇതൊക്കെ ഇടാൻ നിനക്കെന്താ ഇത്ര നാണം?
അന്ന് ഞാൻ തന്ന ആ മഞ്ഞ ലേസ് ബ്രായും പാന്റീസും നീ കല്യാണത്തിന് രണ്ട് ദിവസം ഇട്ടില്ലേ? എനിക്ക് വേണ്ടി, നമ്മുടെ കാനഡയിലെ ഭാവിക്ക് വേണ്ടി…
എന്റെ പൊന്നു ഇന്ന് നമുക്ക് മാത്രമായി ഇതൊന്ന് ഇട്ടുനോക്കിക്കേ. ഒരു ട്രയൽ പോലെ! എനിക്ക് എന്റെ പെണ്ണിനെ ഈ ചുവന്ന ഗൗണിൽ ഒന്ന് കാണാൻ കൊതിയായിട്ടാ…”
ഷാഹിദിന്റെ ആ വാക്കുകൾ ജസ്നയുടെ പ്രതിരോധത്തിന്റെ അവസാനത്തെ കോട്ടയും തകർത്തു.
ഒരു വശത്ത് താൻ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിന്റെ കരിയറിനും അഭിമാനത്തിനും വേണ്ടി താൻ മാറണമെന്ന ചിന്ത. മറുവശത്ത്, ഇന്നലെ രാത്രി രോഹിത് സാറിന്റെ വീഡിയോ കോളിലും ഇന്ന് രാവിലെ ഹൈവേ കഫേയിലും വെച്ച് തന്റെ ശരീരം മറ്റുള്ളവരുടെ കണ്ണുകളിൽ പെട്ടപ്പോൾ തന്റെ ഉള്ളിലുണ്ടായ ആ നിഗൂഢവും
വന്യവുമായ ലഹരി! സ്വന്തം സൗന്ദര്യം ആ കറുത്ത പർദ്ദയ്ക്കുള്ളിൽ നിന്നൊന്ന് പുറത്തുകൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും എന്നറിയാനുള്ള ഒരു പെണ്ണിന്റെ സഹജമായ കൗതുകവും അവളുടെ ഉള്ളിൽ പതിയെ തലപൊക്കി.
അവൾ കട്ടിലിൽ കിടന്നിരുന്ന ആ കടുംചുവപ്പ് ലിക്വിഡ് സാറ്റിൻ ഗൗണിലേക്ക് നോക്കി. തൊട്ടപ്പോൾ തന്നെ വിരലുകളിലൂടെ വെണ്ണപോലെ വഴുതിപ്പോകുന്ന ആ തുണി അവളുടെ വിറയ്ക്കുന്ന കൈകളിലേക്ക് അവൾ എടുത്തു.
“അല്ലെങ്കിലും നിന്റെ വാശിക്ക് മുന്നിൽ എനിക്ക് ജയിക്കാൻ പറ്റില്ലല്ലോ ഷാഹി…” അവൾ നാണത്തോടെയും, എന്നാൽ നെഞ്ചിനുള്ളിൽ പെരുമ്പറ കൊട്ടുന്ന ആവേശത്തോടെയും തലതാഴ്ത്തി മന്ത്രിച്ചു.
“ഇവിടെ നമ്മൾ രണ്ടാളും മാത്രമുള്ളതുകൊണ്ട്… ഞാൻ ഇതൊന്ന് ഇട്ടുനോക്കാം. പക്ഷേ കളിയാക്കരുത് ട്ടോ!”
ഷാഹിദിന്റെ മുഖം ആയിരം വാട്ട്സ് ബൾബുപോലെ തെളിഞ്ഞു. ആ ചുവന്ന ഗൗണും നെഞ്ചോട് ചേർത്തുപിടിച്ച്, നാണത്തോടെ ബാത്റൂമിലേക്ക് നടന്നുപോകുന്ന
ജസ്നയുടെ ചലനങ്ങളിലേക്ക് അവൻ കൊതിയോടെ നോക്കിനിന്നു.
ആ അടഞ്ഞ വാതിലിനപ്പുറം, മഞ്ചേരിയിലെ ആ പാവം പെൺകുട്ടി രോഹിത് കുമാർ തുന്നിവെച്ച ആ വലയിലേക്ക് സ്വന്തം ഇഷ്ടത്തോടെ കാലെടുത്തുവെക്കുകയായിരുന്നു!
