അവൻ – 3 10അടിപൊളി  

അവൻ – 3

[ OG ]

[ Previous Part ] [www.kambi.pw ]


അടുത്ത ദിവസം രാവിലേ,

കഴിഞ്ഞ രാത്രിയിലെ പെട്ടന്നുള്ള പോട്ടിത്തെറിയുടെ ഞെട്ടൽ ഇപ്പോഴും ആർക്കും വിട്ടുമാറിയിട്ടില്ലായിരുന്നു, ആദ്യമായിട്ടായതിനാലും പ്രശ്നം അത്യാവശ്യം നല്ലരീതിയിൽ വഷളായതിനാലും ശോഭയുടെയും മക്കളുടെയും മടങ്ങി വരവിനെ ചൊല്ലി ചില അഭിപ്രായ വ്യത്ത്യാസങ്ങൾ ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞിരുന്നു,

“എന്തൊക്കെ പറഞ്ഞാലും അനഘ അവളെ തല്ലിയത് കുറച്ചു കടന്ന കൈ ആയിപ്പോയി”

“അവൾ തല്ലിയതിൽ തെറ്റൊന്നുമില്ല, അമ്മാതിരി വർത്താനം പറഞ്ഞിട്ടല്ലേ, അല്ലേലും അവൾക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു”

ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും പലരും തങ്ങളുടെ യോജിപ്പും വിയോജിപ്പും പ്രകടിപ്പിച്ചു.

ശോഭ ആകെ നടുക്കത്തിൽ ആയിരുന്നു അനഘ അങ്ങനൊരു പ്രവർത്തി ചെയ്യുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, എന്തൊക്കെ പറഞ്ഞാലും തങ്ങൾ ഇവിടെ അതിഥികൾ മാത്രമാണെന്ന് പലപ്പോഴായി തന്റെ മക്കളെ അവൾ ഓർമിപ്പിച്ചിരുന്നു ഇന്നിട്ടും അനഘയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു അവിവേകം അവളെ ആകെ വിഷമത്തിൽ ആക്കി,

ഇന്നലെ രാത്രി തന്നെ ശോഭ അനഘയുടെ റൂമിൽ ചെന്ന് അവളെ ഒരുപാട് വഴക്ക് പറയുകയും ചെയ്തിരുന്നു, വീണ്ടും ഒരു പ്രശ്നം ഒഴിവാക്കാനായി നാളെ തന്നെ ഇവിടെ നിന്ന് പോകണമെന്ന് ഉറപ്പിച്ചതിന് ശേഷമാണ് അവൾ ഉറങ്ങാൻ കിടന്നത്, അതിരാവിലെ തന്നെ ഇക്കാര്യം അറിയിക്കാനായി അവൾ അച്ഛനെയും അമ്മയെയും സമീപിച്ചതുമാണ്, പക്ഷെ അവർ അനഘയെ ന്യായീകരിക്കുകയും ഒരു കാരണവശാലും ഇപ്പോൾ തറവാട് വിട്ട് പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.

മറുവശത്ത് തന്റെ മനസ്സിലെ പക ആളിക്കത്തിച്ചുകൊണ്ട്, അനഘയുടെ കണ്ണീരുകാണാൻ പല പദ്ധതികളും ആസൂത്രണം ചെയ്തു ചെയ്ത് പുലർച്ചെ എപ്പോഴോ ആണ് അരുണിമ ഉറങ്ങിയത്, രാവിലെ സുലോചനയുടെ തട്ടി വിളി കേട്ട് അരുണിമ എഴുന്നേറ്റു, അവളുടെ കണ്ണിന്

ചുറ്റും കറുപ്പ് നിറം പടർന്നിരുന്നു, പക്ഷെ കണ്ണിലെ എരിയുന്ന പകയ്ക്ക് ഒരു തരി പോലും കുറവുണ്ടായിരുന്നില്ല.

“എന്താ നിന്റെ പ്ലാൻ”

മുഖവരയൊന്നും കൂടാതെ തന്നെ സുലോചന ചോദിച്ചു,

“എന്ത് പ്ലാൻ.. “

“നിന്റെ മനസ്സിൽ ഇപ്പൊ എന്താണെന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്ക് അറിയാം,

ഞാനേ നിന്റെ അമ്മയാ നീ അത് മറക്കണ്ട, അതുകൊണ്ട് നീ ഉരുണ്ട് കളിക്കാൻ ഒന്നും നിക്കണ്ട, എന്താ നിന്റെ പ്ലാൻ “

അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നുകൊണ്ട്, താഴോട്ട് കുമ്പിട്ടിരുന്ന അവളുടെ മുഖം പതിയെ തനിക്ക് നേരെ തിരിച്ച് സുലോചന ചോദിച്ചു.

“അറിയില്ലമ്മ… എന്റെ മനസ്സിൽ ഒന്നും തെളിയുന്നില്ല, എനിക്ക് വേണ്ടത് വെറും ഒരു പ്രതികാരം അല്ലമ്മ…, അവൾ ജീവിതകാലം മുഴുവൻ ഓർക്കുന്ന തരത്തിൽ ഒരു പണി അവൾക്ക് കൊടുക്കണം, നല്ല എട്ടിന്റെ പണി.”

പല്ലുകടിച്ചുകൊണ്ട് അരുണിമ പറഞ്ഞു.

“എങ്കിൽ ഞാൻ ഒരു ഉപായം പറയട്ടെ…, നീ പറഞ്ഞ പോലേ എട്ടിന്റെയല്ല നല്ല പതിനാറിന്റെ പണി തന്നെ നമുക്ക് അവൾക്ക് കൊടുക്കാം, പക്ഷെ നമ്മുടെ കൂടെ ഒരാൾ കൂടി നിക്കണം “

“ആര്…”

സംശയത്തോടെ അരുണിമ ചോദിച്ചു.

“ആരോമൽ “

“അമ്മ എന്താ പറഞ്ഞു വരുന്നത് “

“പറയാം, നീ ആദ്യം പോയി ആ വാതിൽ അടച്ചിട്ടു വാ “

അമ്മ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ലെങ്കിലും, യഥാർത്ഥ സുലോചന ആരാണെന്ന് നല്ല ബോധ്യമുള്ള അരുണിമ വാതിലിനടുത്തേക്ക് നടന്നു, വാതിലടച്ച് തിരിഞ്ഞു നടക്കുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയുടെ കണ്ണിലെ തീക്ഷണത അവളെ പോലും ഒരു നിമിഷം ഭയപ്പെടുത്തി. അവൾ വീണ്ടും

വന്നു കട്ടിലിൽ ഇരുന്നു, സുലോചന പറഞ്ഞു തുടങ്ങി.

“ഒരു പെണ്ണിന് ഏറ്റവും വലുത് എന്താണെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ…“

സുലോചന ഒരു നിമിഷം നിർത്തി, അരുണിമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഒരു നിഗൂഢത നിറഞ്ഞ ചിരി.

“അവളുടെ മാനം…, സ്വന്തം ജീവനേക്കാൾ അവൾ വിലകൽപ്പിക്കുന്ന അവളുടെ മാനം,

അത് നമ്മൾ കളഞ്ഞാൽ…, ജീവിത കാലം മുഴുവൻ അവൾ അതോർത്തു കരയും “

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *