അവൻ – 3 10അടിപൊളി  

വൈകുന്നേരം ആറുമണിയോടെ എല്ലാവരും

ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കാറുകളിലും മറ്റുമായി എല്ലാവരും ഒരുമിച്ചാണ് പോയത്.

ക്ഷേത്രത്തിലെത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷം ആകെ മാറിയിരുന്നു. വർണ്ണാഭമായ ദീപാലങ്കാരങ്ങൾ കൊണ്ട് ക്ഷേത്രപരിസരം മനോഹരമായി അലങ്കരിച്ചിരുന്നു. സ്റ്റേജിൽ നിന്നുള്ള സംഗീതവും മൈക്കിലൂടെയുള്ള അറിയിപ്പുകളും ചുറ്റും ഉത്സവത്തിന്റെ ആവേശം നിറച്ചിരുന്നു.

നൃത്തപരിപാടികൾ കാണുന്നതിനായി ധാരാളം ആളുകൾ ഇതിനോടകം തന്നെ എത്തിയിരുന്നു.

കുടുംബത്തിലെ എല്ലാവരും പരിപാടി വ്യക്തമായി കാണാൻ കഴിയുന്ന ഒരിടത്ത് ഇരിപ്പുറപ്പിച്ചു.അധികം വൈകാതെ നൃത്തപരിപാടികൾ ആരംഭിച്ചു.ആദ്യമെത്തിയത് ഒരു സംഘം പെൺകുട്ടികളുടെ പരമ്പരാഗത നൃത്തമായിരുന്നു. മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സംഗീതത്തിനനുസരിച്ച് അവർ ചുവടുവെച്ചപ്പോൾ കാണികൾ കൈയടികളോടെ അവരെ പ്രോത്സാഹിപ്പിച്ചു.അനഘയും അരുണിമയും പരിപാടി വളരെ താൽപര്യത്തോടെ ആസ്വദിച്ചു. ഓരോ നൃത്തവും കഴിയുമ്പോൾ അവർ അതിനെക്കുറിച്ച് പരസ്പരം അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ടായിരുന്നു, ആരതി ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിൽ ആയിരുന്നു, ആര്യയും അശ്വതി ഇതിൽ ഒന്നും പങ്ക് ചേരാതെ പൂർണമായും നൃത്തത്തിൽ മാത്രം ശ്രദ്ധിച്ചു.

ഇന്ന് ഓഫീസിൽ കുറച്ചു തിരക്ക് ഉണ്ടായിരുന്നതിനാൽ അഭി യ്ക്ക് നേരത്തെ ഇറങ്ങാൻ ആയില്ല. അവൻ ഇറങ്ങുമ്പോഴേക്കും 6 മണി കഴിഞ്ഞിരുന്നു,

തന്റെ ബുള്ളറ്റും സ്റ്റാർട്ട്‌ ചെയ്ത് സെക്യൂരിറ്റി ചേട്ടനോട്‌ സലാം പറഞ്ഞ് അവൻ വീട്ടിലോട്ട് പുറപ്പെട്ടു, ക്ഷേത്രത്തിൽ പോകേണ്ടതിനാൽ കുറച്ചു സ്പീഡിൽ തന്നെയാണ് അവൻ വണ്ടി ഓടിച്ചത്. പെട്ടന്ന് അവന്റെ ഫോൺ വല്ലാതെ വിറച്ചുകൊണ്ട് ഒരു സൈറൻ മുഴക്കി. ഒന്ന് ഞെട്ടിയെങ്കിലും അവിൻ വണ്ടി സൈഡിലോട്ട് ഒതുക്കി നിർത്തി ഫോൺ എടുത്തു നോക്കി.

“ഓഹ് അലെർട് മെസ്സേജ് ആണ്”

ഫോൺ വീണ്ടും കീശയിൽ ഇട്ട് അവൻ യാത്ര തുടർന്നു. വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞ് അവനും അമ്പലത്തിലേക്ക് പുറപ്പെട്ടു.

നൃത്തം

ഒന്നും വലിയ താല്പര്യം ഇല്ലെങ്കിലും, കാണാൻ കൊള്ളാവുന്ന ഒരുപാട് പെൺകുട്ടികൾ സ്റ്റേജിനും പരിസരത്തുമായി

ഉണ്ടാവും എന്ന് അറിയുന്ന അഭി സ്റ്റേജിന് അടുത്ത് തന്നെ ചുറ്റി പറ്റി നിന്നു. ഇന്നലത്തെ വില്ലൻ മാർ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കാനും അവൻ മറന്നില്ല. തന്റെ വീട്ടിലെ പെൺപട ഇരിക്കുന്ന സ്ഥലവും അവൻ നോക്കി വച്ചിരുന്നു, അവർ ആരേലും ഒറ്റയ്ക്ക് എവിടേലും പോവുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനും കൂടി വേണ്ടിയായിരുന്നു അത്. കഴിഞ്ഞ രാത്രിയിലെ സംഭവം അവനെ നന്നേ ഭയപ്പെടുത്തി എങ്കിലും, അവൻ തറവാട്ടിൽ ആരോടും അതിനെ പറ്റി സംസാരിച്ചിരുന്നില്ല, അത് മറ്റൊന്നും കൊണ്ടല്ല അവർ അറിഞ്ഞാൽ ചിലപ്പോൾ വലിയ പ്രശ്നം ആയേക്കാം എന്ന ചിന്ത കൊണ്ടാണ്. പകരം ക്ഷേത്ര കമ്മിറ്റി ഓഫീസിൽ പോയി ഒരു പരാതി അവൻ അറിയിച്ചിരുന്നു. വേണ്ട നടപടികൾ എടുക്കാം എന്ന് അവർ ഉറപ്പും നൽകി.

ഏകദേശം മൂന്നു മണിക്കൂറോളം നീണ്ടുനിന്ന വിവിധ നൃത്തപരിപാടികൾക്കൊടുവിൽ അവസാനത്തെ പ്രകടനവും പൂർത്തിയായി. കാണികളുടെ കൈയടികൾക്കിടയിൽ കലാകാരന്മാർ സ്റ്റേജിൽ നിന്ന് മടങ്ങി.

സമയം 9 മണി കഴിഞ്ഞിരുന്നു,

അടുത്തതായി വെടിക്കെട്ട് ആരംഭിക്കാനുള്ള അറിയിപ്പ് മൈക്കിലൂടെ മുഴങ്ങി.

“അനഘ, എനിക്ക് എന്തോ ഒരു ഷീണം പോലെ, നല്ല തലവേദനയും എടുക്കുന്നുണ്ട്.”

തലയിൽ അമർത്തി പിടിച്ചുകൊണ്ടു അരുണിമ പറഞ്ഞു.

“അയ്യോ… അതെന്താ ഇപ്പോൾ പെട്ടന്ന്”

“ആവോ… അറിയില്ല, തല പൊട്ടുന്ന പോലെ വേദന”

അരുണിമ കണ്ണുകൾ അടിച്ചിരുന്നു.

“ഒട്ടും പറ്റുന്നില്ലെങ്കിൽ നമുക്ക് വീട്ടിൽ പോകാം ചേച്ചി…, വെടിക്കെട്ട് കഴിയാൻ ഇനിയും ഒരുപാട് സമയം പിടിക്കില്ലേ”

“അതെ, എനിക്ക് ഒട്ടും പറ്റണില്ല വീട്ടിൽ പോവുന്നത് തന്നെയാണ്

നല്ലത്”

“എങ്കിൽ ഞാനും വരാം ചേച്ചി ഒറ്റയ്ക്ക് പോകണ്ട”

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *