അവൻ – 3 10അടിപൊളി  

“എടാ വൈകിട്ട് നീ എന്റെ കൂടെ അമ്പലത്തിൽ വരുന്നോ?”

പെട്ടന്ന് ഓർമ്മ വന്നപോലെ അരുണിമ ചോദിച്ചു.

“വരാലോ… എനിക്ക് ഇവിടെ പണിയൊന്നും ഇല്ല”

രണ്ടാമതൊന്ന് ആലോചിക്കാതെ അനഘയുടെ മറുപടിയും വന്നു.

“എങ്കിൽ നമ്മക്ക് വൈകീട്ട് ഒരു

5.30 ഒക്കെ ആവുമ്പോ ഇറങ്ങാം”

“Okey”

വീണ്ടും അവർ റീൽ കാണുന്നത് തുടർന്നു, ഇടയ്ക്ക് അത് പൊട്ടി ചിരിയിലേക്ക് വഴിവച്ചു, അത് കാണുന്നവർക്ക് എല്ലാം തങ്ങൾ സ്വപ്നത്തിൽ ആണോ എന്ന് പോലും തോന്നിപോയി, അത്രയേറെ അടുത്ത കൂട്ടുകാരെ പോലെ ആണ് അവർ ഇടപെഴകിയിരുന്നത്. അവരുടെ ചിരി കേട്ടുകൊണ്ടാണ് ആര്യ സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നത്, അവിടത്തെ കാഴ്ച കണ്ട് തനിക്ക് വട്ടായി പോയതാണോ എന്നുപോലും അവൾ ചിന്തിച്ചു.

“ഇതെന്ത് കൂത്ത്, ഇവർ എങ്ങനെ ഇത്ര പെട്ടന്ന് സെറ്റ് ആയി, ഇനി ഇന്നലെ നടന്നതൊക്കെ രണ്ടും മറന്നുപോയോ”

ഇതും മനസ്സിൽ പറഞ്ഞുകൊണ്ട്, അവൾ അവരെ മൈൻഡ് ആക്കാതെ മറ്റൊരു സൈഡിൽ പോയിരുന്നു, അരുണിമ ഉള്ളത് കൊണ്ടാണ് ആര്യ തങ്ങളുടെ അടുത്തേക്ക് വരാത്തത് എന്ന് അനഘയ്ക്ക് മനസിലായിരുന്നു. അനഘ അവളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും മറുപടിയിൽ അവളുടെ താല്പര്യം ഇല്ലായ്മ വ്യക്തമായിരുന്നു.

ഉച്ചയ്ക്ക് കഴിക്കാൻ ഇരുന്നപ്പോഴും അരുണിമ അനഘയ്ക്ക് അരികിൽ വന്നിരുന്നു, അവർ തമ്മിൽ പിണക്കം ഒന്നുമില്ല എന്ന് അറിഞ്ഞതിൽ രാമകൃഷ്ണൻ സന്തോഷവാൻ ആയിരുന്നു, അപ്രതീക്ഷിതമായി കുടുംബത്തിൽ ഒരു പൊട്ടിത്തെറി അയാളെലും വേദനിപ്പിച്ചിരുന്നു.

ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞ്, തന്റെ റൂമിൽ വിശ്രമിക്കുകയായിരുന്നു അനഘ, അപ്പോഴാണ് ചാരി വച്ച വാതിൽ തുറന്നുകൊണ്ട് ആര്യ അകത്തേക്ക് കയറി വന്നത്, അത് ഉച്ചയ്ക്ക് പതിവ് ഉള്ളതാണ്.

“നിങ്ങൾ രണ്ടാളും തമ്മിലുള്ള പ്രേശ്നങ്ങൾ ഒക്കെ തീർന്നോ “

മുഖവരയൊന്നും കൂടാതെ തന്നെ ആര്യ കാര്യത്തിലേക്ക് വന്നു.

“ഏത് രണ്ടാളും…”

“ചേച്ചി കളിക്കല്ലേ… പറ എന്തിനാ അരുണിമ ചേച്ചിയോട് ഇത്ര സ്നേഹം കാണിക്കുന്നത്”

ആര്യ ബെഡിലേക്ക് കയറി ഇരുന്നു.

“അത് നീ അവളോട് തന്നെ ചോദിക്കണ്ടി വരും”

അനഘ കൈ മലർത്തി.

“ഇല്ല നിങ്ങൾക്കിടയിൽ എന്തോ നടന്നിട്ടുണ്ട് അല്ലാതെ ഇങ്ങനൊന്നും സംഭവിക്കില്ല “

“ഒന്നും നടന്നിട്ടില്ല, ഞാൻ രാവിലെ തന്നെ അവളോട് പോയി സോറി പറഞ്ഞു, അത്രതന്നെ, അതോടെ പ്രശ്നം സോൾവ്ഡ്”

അരുണിമ അവളോട് രാവിലെ, സോറി പറയാൻ പോയതും, അരുണിമയുടെ പ്രതികരണവും, അവൾ അമ്പലത്തിൽ പോവാൻ ക്ഷണിച്ചതും എല്ലാം പറഞ്ഞു.

കുറച്ചു നിമിഷം ചിന്തയിൽ മുഴുകിയ ആര്യ, തലയുയർത്തി അനഘയുടെ മുഖത്തേക്ക് നോക്കി.

“എന്നാലും അങ്ങനെ വരാൻ വഴിയില്ലല്ലോ”

ആര്യ പിറുപിറുത്തു

“നീ എന്താടി ഒറ്റയ്ക്ക് സംസാരിക്കുന്നോ”

“ ഞാൻ അവളെ പറ്റി ആലോചിക്കുക യായിരുന്നു”

“അതിനെന്താ ഇത്രമാത്രം ആലോചിക്കാൻ”

“അല്ല ചേച്ചി അരുണിമ യെ എനിക്ക് അറിയുന്നതല്ലേ… അവൾ ഒരിക്കലും ഇത്ര പെട്ടന്ന് ഒന്നും മറക്കുന്ന കൂട്ടത്തിൽ അല്ല, ഇന്നിട്ടും അവൾ എല്ലാം മറന്ന് ചേച്ചിയോട് സോറി പറയണം എങ്കിൽ, ഒന്നിക്കിൽ അവൾക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്,

അല്ലെങ്കിൽ”

അവൾ ഒന്ന് നിർത്തി.

“അല്ലെങ്കിൽ…”

അനഘ ചോദിച്ചു.

“അവൾ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്”

ഒരു താക്കീത് എന്ന പോലെ ആര്യ പറഞ്ഞു നിർത്തി.

“പോടി അങ്ങനൊന്നും ഇല്ല, അരുണിമ ചേച്ചി ഒരു പാവം ആണ്, അതികം ആരോടും കമ്പനി ആവില്ല എന്നെ ഉള്ളു, പിന്നെ എന്നോടും പിണക്കം ആയിരുന്നു പക്ഷെ ഞാൻ പോയി സോറി പറഞ്ഞപ്പോ അതെല്ലാം മാറി”

“എന്നാലും എന്തോ എവിടെയോ ഒരു പ്രശ്നം ഉള്ളതുപോലെ എന്റെ മനസ്സ് പറയുന്നു”

“അതൊക്കെ നിന്റെ തോന്നലാ, പിന്നെ എന്തേലും കുനിഷ്ട്ട് ഒപ്പിച്ചാൽ തന്നെ അതൊക്കെ

കണ്ടുപിടിക്കാൻ നീയില്ലെ പിന്നെന്തിന് ഞാൻ പേടിക്കണം”

ആര്യയെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അനഘ പറഞ്ഞു.

“ഹ്മ്മ്…ചിലപ്പോ ചേച്ചി പറഞ്ഞ പോലെ അവൾക്ക് എന്തേലും ബോധോദയം വന്നു നന്നായിക്കാണും, എന്നാലും ഒറ്റ അടിയിൽ ഒരാളെ ഇങ്ങനെ ഒക്കെ മാറ്റിയെടുക്കാൻ പറ്റുവോ, ചേച്ചി ഒരു സംഭവം തന്നെ”

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *