അവൻ അവളെ നോക്കി, അവൾ അപ്പോഴും കരയുകയാണ്. അവളുടെ കണ്ണൊക്കെ ആകെ കലങ്ങി കണ്മഷി ഒക്കെ മുഖത്തു പടർന്നിരുന്നു.
“ആരതി… ഇങ്ങോട്ട് നോക്ക്”
അവൾ തലയുയർത്തി നോക്കി,
“നീ ഒക്കെയല്ലേ…”
അവൾ ഒന്നും മിണ്ടിയില്ല. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു.
“പേടിക്കണ്ട… അവർ പോയി. ഇനി കുഴപ്പമൊന്നുമില്ല.”
അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.അവളെയും കൂട്ടി തന്നെ അവൻ മുന്നോട്ട് നടന്നു, ഒരു കടയുടെ മുന്നിലെത്തിയപ്പോ ഒരു കുപ്പി വെള്ളം വാങ്ങി അവളോട് മുഖം കഴുകാൻ ആവശ്യപ്പെട്ടു.
വെള്ളം ഒക്കെ കുടിച് അവൾ ഒന്ന് ഒക്കെ ആയി എന്ന് തോന്നിയതും അവൻ വീണ്ടും സംസാരിച്ചു തുടങ്ങി.
“നീ അവിടെ എന്തെടുക്കുകയായിരുന്നു,
എങ്ങനാ നീ അവരുടെ ഇടയിൽ പോയി പെട്ടത്?
ആ ചോദ്യം കേട്ടതും ആരതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
“ഞാൻ… ഞാൻ മൂത്രം ഒഴിക്കാൻ മുട്ടിയപ്പോ toilet നോക്കി വന്നതാ, ഒരു ചേച്ചി പറഞ്ഞു ആ സൈഡിലാണെന്ന്, അവിടെ
എത്തിയപ്പോ അവർ എന്നെ വളഞ്ഞു, ഓടാൻ ശ്രമിച്ചെങ്കിലും അവർ എന്റെ കൈക്ക് കയറി പിടിച്ചു.”
അവൾ എങ്ങനെയൊക്കെയോ വാക്കുകൾ പൂർത്തിയാക്കി.
അവൾ പറഞ്ഞതു കേട്ടപ്പോൾ അവന് തന്റെ ദേഷ്യം കൂടി വന്നു, പക്ഷെ ഇതല്ല ശെരിയായ സമയം എന്നവന് അറിയാമായിരുന്നു,
അഭിജിത്ത് അവളെയും കൂട്ടി നാടകം നടക്കുന്ന ഗ്രൗണ്ടിലേക്ക് നടന്നു. കുടുംബക്കാർ ഒക്കെ ഇരിക്കണ സ്ഥലത്തിന് അടുത്ത് വരെ അവൻ അവളുടെ കൂടെ പോയി,
“ആരതി”
നടക്കുന്നതിനിടയിൽ അവൻ വിളിച്ചു.
അവൾ തലയുയർത്തി അവനെ നോക്കി
“ആരോടും ഇപ്പോൾ ഒന്നും പറയാൻ നിക്കണ്ട, അവരെല്ലാം പേടിക്കും”
ശെരിയെന്നു തലയാട്ടി അവൾ അവർക്ക് അരികിലേക്ക് നടന്നു, എന്നാൽ പെട്ടന്ന് അവൾ നടത്തം നിർത്തി, തിരിഞ്ഞ് അവന്റെ അടുത്തേക്ക് തന്നെ വന്നു.
“അഭിയേട്ട…ഞാൻ ആരതിയല്ല അശ്വതിയാണ്.”
അപ്പോഴാണ് അവന് അത് അശ്വതി ആണെന്ന് മനസ്സിലായത്.
“ഓഹ്…അത് പറ വെറുതെ അല്ല തൊട്ടാവാടി പോലെ പെട്ടന്ന് കരഞ്ഞതല്ലേ”
അവൻ ചിരിച്ചു, അത് കേട്ടപ്പോൾ അവളിലും ഒരു മങ്ങിയ ചിരി വിടർന്നു.
അവൾ വീണ്ടും കുടുംബാംഗങ്ങൾക്ക് അരികിലേക്ക് നടന്നു.
അവൾ അവിടെ പോയി ഇരിക്കുന്നത് വരെ അവന്റെ കണ്ണുകൾ അവളിൽ തന്നെ പതിഞ്ഞിരുന്നു.
ഇത്രയും ആൾക്കൂട്ടത്തിന് ഇടയിൽ വച്ചു പോലും ഒരു പെൺകുട്ടിയോട് അപമര്യാത കാണിക്കാൻ മാത്രം ധൈര്യം ആളുകൾക്ക് ഉണ്ടെന്ന ചിന്ത അവനെ ഭയപ്പെടുത്തി, ഇത്തരം പട്ടികളെ ഒക്കെ അരിഞ്ഞു തള്ളാൻ ആളില്ലല്ലോ എന്നവൻ നെടുവീർപ്പിട്ടു.
അവർ ആരെങ്കിലും തന്നെയോ അവളെയോ നിരീക്ഷിക്കുന്നുണ്ടോ എന്നവൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. നാടകം കഴിഞ്ഞു വീട്ടിൽ എത്തുന്നതു വരെ അവൻ തന്റെ ചുറ്റുപാടുകൾ വീക്ഷിച്ചിരുന്നു.
അടുത്ത ദിവസം
രാവിലെ, അഭിയുടെ മുറിയിൽ.
കുളി കഴിഞ്ഞ് കുളിമുറിയിൽ നിന്ന് പുറത്തിറങ്ങി ഡ്രസ്സ് മാറ്റുകയായിരുന്നു അവൻ.
പെട്ടന്നാണ് അശ്വതി അകത്തേക്ക് കയറി വന്നത്. വാതിൽ തുറന്നിട്ടതിനാൽ അവൾ നേരെ കയറി വരികയായിരുന്നു, എന്നാൽ അകത്തേക്ക് കയറിയ അശ്വതി കണ്ടത് ഒരു തോർത്ത് മാത്രം ഉടുത്തുകൊണ്ട് പാന്റ് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന അഭിയെ ആയിരുന്നു.
പെട്ടന്ന് അവളെ കണ്ടതും, അവൻ ശക്തിയായി പാന്റ് വലിച്ചു കയറ്റാൻ ശ്രമിച്ചു പക്ഷെ ആ വലിയിൽ അവന്റെ ബാലൻസ് പോയി അവൻ താഴെ വീണു.
“അയ്യോ സോറി… ഞാൻ കണ്ടില്ല.”
അശ്വതി മുഖം തിരിച്ചു.
അഭിജിത്ത് ചാടി എഴുന്നേറ്റ് പാന്റ് ഇട്ടു.
“നീ എന്താ ഈ രാവിലെ തന്നെ?”
അശ്വതി അപ്പോഴും തിരിഞ്ഞുനിൽക്കുകയായിരുന്നു.
“ഞാൻ… അത്… ഇന്നലെ നടന്ന കാര്യത്തിന് ഒരു താങ്ക്സ് പറയാൻ വന്നതാ.”
“അതിന് നീ എന്തിനാ ഇങ്ങനെ തിരിഞ്ഞുനിൽക്കുന്നത്? ഞാൻ ഡ്രസ്സ് മാറിക്കഴിഞ്ഞു.”
അവൾ പതുക്കെ തിരിഞ്ഞുനോക്കി. മുഖത്ത് ചെറിയൊരു ചമ്മലും ചിരിയുമുണ്ടായിരുന്നു.
“സോറി അഭിയേട്ടാ…”
“അതൊക്കെ പോട്ടെ. താങ്ക്സ് പറയാനാണോ ഇത്ര രാവിലേ കേറി വന്നത് ?”
