അവൻ – 3 10അടിപൊളി  

“അതൊക്കെ ആയി”

കുറച്ചു വെയിറ്റ് ഇട്ടുകൊണ്ട് അനഘ പറഞ്ഞു.

“അതെ അതെങ്ങനെ ആയി എന്നാണ് എന്റെ ചോദ്യം”

അവൻ വിടാൻ ഭാവമില്ല.

“അത് ഞാൻ രാവിലെ തന്നെ ഒരു സോറി അങ്ങ് പറഞ്ഞു, പ്രശ്നം സോൾവ് ആയി”

“ഒരു സോറിൽ പ്രശ്നം സോൾവ് ആയെന്നോ, അവൾ നിന്റെ സോറിയും വാങ്ങി, its okeyynn പറഞ്ഞേന്നോ”

വിശ്വാസം വരാത്ത പോലെ അവൻ ചോദിച്ചു.

“പിന്നില്ലാതെ, അവൾ ഒരു പാവം ആടാ, എനിക്കും അതിന്ന മനസ്സിലായെ, മാത്രമല്ല ഇന്നലെ പറഞ്ഞതിനൊക്കെ അവൾ എന്നോടും സോറി പറഞ്ഞു”

“കണക്കുകൾ ഒന്നും അങ്ങട്ട് ശെരിയാവുന്നില്ലല്ലോ മോളേ…”

താടിക്ക് കയ്യും കൊടുത്ത് ആലോചിക്കുന്ന പോലെ ആക്ഷൻ ഇട്ടുകൊണ്ട് അവൻ പറഞ്ഞു.

“അത് തന്നെയാ ഞാനും പറയണേ, എന്തോ എവിടെയോ ഒരു തകരാറു പോലെ”

ആര്യയും അവനെ പിന്താങ്ങി.

“നിങ്ങൾക്ക് രണ്ടിനും വട്ടാ, നിങ്ങൾ ഇവിടെ അതും ആലോചിച്ച് ഇരിക്ക്, എനിക്ക് വേറെ പണി ഉണ്ട്”

അതും പറഞ്ഞ് അവരെ രണ്ടിയെന്നും പുച്ഛിച്ചിട്ട് അനഘ അകത്തോട്ട് കയറി പോയി.

രാത്രി ഭക്ഷണത്തിനുശേഷം സമയം പത്തരയോടടുത്തിരുന്നു.

ആരോമൽ തന്റെ മുറിയിലായിരുന്നു. പതിവുപോലെ സുലോചനയെ കാത്തിരിക്കുകയായിരുന്നു അവൻ. കട്ടിലിൽ ചാരിയിരുന്ന് മൊബൈൽ നോക്കുന്നതിനിടയിലാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

പതിവിലും നേരത്തെയാണല്ലോ എന്ന് പറഞ്ഞുകൊണ്ട്.തലയുയർത്തി നോക്കിയ അവൻ കണ്ടത് വാതിൽക്കൽ നിൽക്കുന്നത് അരുണിമയെ ആയിരുന്നു.

അവളെ ആ സമയത്ത് തന്റെ മുറിയിൽ പ്രതീക്ഷിക്കാതിരുന്ന ആരോമൽ ഒരു നിമിഷം അമ്പരന്നു. ശരീരത്തിൽ ഒരു ഷോർട്സ് വസ്ത്രം മാത്രമിട്ട് പാതി നഗ്നനായി കട്ടിലിൽ ഇരിക്കുകയായിരുന്നു അവൻ.

“നീയോ? എന്താ ഈ സമയത്ത്?”

അരുണിമ മുറിയിലേക്ക് കയറി വാതിൽ പതുക്കെ അടച്ചു.

“എനിക്ക് ഏട്ടന്റെ ഒരു സഹായം വേണം.”

“എന്ത് സഹായം?”

“അത് പറയാനാണ് ഞാൻ വന്നത്.”

അവളുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ ആരോമൽ മൊബൈൽ മാറ്റിവെച്ചു.

അരുണിമ കുറച്ചുനേരം അവനെ നോക്കിനിന്നു. പിന്നെ കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങളും, അനഘയെ കുടുക്കാനുള്ള തങ്ങളുടെ പദ്ധതിയും വിശദീകരിക്കാൻ തുടങ്ങി. ഇതുവരെ നടന്ന കാര്യങ്ങളും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ആരും സംശയിക്കാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും അവൾ വിശദമായി വിവരിച്ചു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ആരോമലിന്റെ കണ്ണുകൾ വിടർന്നു.

‘കൊള്ളാം… ഇതിപ്പോ തേടിയ വള്ളി

കാലിൽ ചുറ്റിയ പോലെ ആയല്ലോ.’

അവൻ ചിന്തിച്ചു.

“ഏട്ടൻ കൂടെ നിൽക്കുമോ?”

“നിൽക്കാം. പക്ഷേ…”

അവൻ ഒന്ന് നിർത്തി.

“എന്താ?”

“ഇതുപോലൊരു കാര്യത്തിന് വെറുതെ സഹായിക്കാൻ പറ്റുമോ?”

സംശയത്തോടെ അവൾ അവനെ നോക്കി.

ആരോമൽ കട്ടിലിൽ നിന്ന് എഴുന്നേറ്റു. പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.

“ഞാൻ ഇതിൽ ഇടപെടുമ്പോൾ എനിക്കെന്താണ് ലാഭം?”

അവൻ തന്റെ ചോദ്യത്തിന്റെ ഉദ്ദേശം വ്യക്തമാക്കി.

അവൾക്ക് അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായെങ്കിലും മറുപടി പറയാതെ നിന്നു.

ആരോമൽ അവളുടെ ചുറ്റും പതുക്കെ നടന്നു. അവന്റെ നോട്ടത്തിൽ പ്രകടമായിരുന്ന ആർത്തി അരുണിമയെ അസ്വസ്ഥയാക്കി. അവൾ ഒരു പടി പിന്നിലേക്ക് മാറി.

“ചേട്ടാ, ഞാൻ പറഞ്ഞ കാര്യം മനസ്സിലായില്ലേ? എനിക്ക് നിങ്ങളുടെ സഹായമാണ് വേണ്ടത്.”

“അതൊക്കെ മനസ്സിലായി. പക്ഷേ എന്റെ പ്രതിഫലം എന്താണെന്ന് കൂടി അറിയണമല്ലോ.”

അവൻ വീണ്ടും അവളുടെ മുന്നിൽ വന്നു നിന്നു.

അരുണിമയ്ക്ക് അവന്റെ ഉദ്ദേശം വ്യക്തമായിരുന്നു. അവൾക്ക് അയാളുടെ പെരുമാറ്റത്തോട് കടുത്ത വെറുപ്പ് തോന്നി. എങ്കിലും ഇപ്പോൾ അവന്റെ സഹായം തനിക്ക് അത്യാവശ്യമാണെന്ന് അവൾക്കറിയാമായിരുന്നതിനാൽ, ഇപ്പോൾ അവനെ വെറുപ്പിക്കാൻ കഴിയില്ല.

“ഏട്ടൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അറിയാം.”

ആരോമൽ ചിരിച്ചു.

“പിന്നെന്താ മറുപടി പറയാൻ ഇത്ര താമസം?”

അരുണിമയുടെ മുഖത്ത് ദേഷ്യവും നിസ്സഹായതയും ഒരുപോലെ തെളിഞ്ഞു.

“നിങ്ങൾ സഹായിച്ചാൽ… നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ഞാൻ തരും.”

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *