അവൻ – 3 10അടിപൊളി  

കളിപ്പാട്ടക്കടകൾക്ക് സമീപം കുറച്ചുനേരം ചെലവഴിച്ച ശേഷം അഭിജിത്ത് വീണ്ടും നാടകവേദിയുടെ ഭാഗത്തേക്ക് നടക്കാൻ തുടങ്ങി, പെട്ടന്ന് ഒരു മൂത്ര ശങ്ക തോന്നിയതിനാണ് ഒഴിച്ചിട്ടു പോകാം എന്നു കരുതി അവൻ മൂത്രപുര തപ്പി നടന്നു. പക്ഷെ ആ പുര മാത്രം അവന് എവിടെയും കാണാൻ സാധിച്ചില്ല, ഇനിയും മൂത്രപുര തപ്പി നടന്നിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായ അവൻ എവിടേലും ഒഴിഞ്ഞ സ്ഥലത്ത് മൂത്രം ഒഴിക്കാം എന്നു കരുതി അങ്ങനെ ഒരു സ്ഥലം തിരയാൻ തുടങ്ങി.അതിനിടയിലാണ് ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള ഇരുണ്ട കോണിൽ നിന്ന് ചില ശബ്ദങ്ങൾ അവന്റെ ശ്രദ്ധയിൽപ്പെട്ടത്.

ആദ്യം അതൊരു സാധാരണ സംസാരമാണെന്നാണ് അവൻ കരുതിയത്. എന്നാൽ അടുത്ത നിമിഷം കേട്ട ഒരു പെൺകുട്ടിയുടെ പരിഭ്രാന്തമായ ശബ്ദം അവനെ നടത്തം നിർത്താൻ പ്രേരിപ്പിച്ചു.

“എന്നെ വിടൂ… പ്ലീസ്!”

അഭിജിത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

ക്ഷേത്രത്തിന്റെ ഒരു വശത്ത് വെളിച്ചമെത്താത്ത ഒരു ചെറിയ ഇടവഴിയുണ്ടായിരുന്നു. അവിടെ കുറച്ചുപേർ നിൽക്കുന്നത് അവ്യക്തമായി കാണാമായിരുന്നു. എന്തോ ശരിയല്ലെന്ന് അവന് തോന്നി.

ഒട്ടും വൈകാതെ അവൻ ആ ഭാഗത്തേക്ക് വേഗത്തിൽ നടന്നു.

“എന്താ അവിടെ…?”

അഭിജിത്തിന്റെ പെട്ടെന്നുള്ള ശബ്ദം കേട്ട് അവിടെയുണ്ടായിരുന്ന യുവാക്കൾ ഞെട്ടി തിരിഞ്ഞുനോക്കി. അവരുടെ നടുവിൽ ഭയന്നുവിറച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ കരയുന്നുണ്ടായിരുന്നു. അവളുടെ കൈയിൽ പിടിച്ചിരുന്ന ഒരാൾ പെട്ടെന്ന് പിടിവിട്ടു.

“ആരാടാ നീ? നിനക്കെന്താ ഇവിടെ കാര്യം?” കൂട്ടത്തിലൊരാൾ ദേഷ്യത്തോടെ ചോദിച്ചു.

അപ്പോഴേക്കും അഭി അയാളുടെ അടുത്ത് എത്തിയിരുന്നു, അതിനാൽ തന്നെ അയാൾ സംസാരിച്ചപ്പോൾ ഉണ്ടായ മദ്യത്തിന്റെ രൂക്ഷ മായ

ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചു കയറി.

“അത് ഞാൻ നിങ്ങളോടല്ലേ ചോദിക്കേണ്ടത്, ഇവിടെ എന്താ പരിപാടി?

“നീ നിന്റെ കാര്യം നോക്കി പോടാ…”

അവൻ വീണ്ടും എന്തോ പറയാൻ തുടങ്ങിയെങ്കിലും അഭിജിത്ത് അതൊന്നും ശ്രദ്ധിക്കാതെ അവർക്കിടയിലൂടെ പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങാൻ ശ്രമിച്ചു, പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. ആ പെൺകുട്ടി തല കുമ്പിട്ടു നിൽക്കുക ആയിരുന്നു.

“ഹലോ…കുട്ടി”

അവൻ അവളെ വിളിച്ചു.

പക്ഷേ ഭയം കാരണം അവൾക്ക് മറുപടി പറയാൻ പോലും സാധിച്ചില്ല. കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.

അപ്പോഴാണ് ക്ഷേത്രത്തിലെ വെളിച്ചം ആ ഭാഗത്തേക്ക് അല്പം പതിച്ചത്.

അഭിജിത്ത് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

ഒരു നിമിഷം അവൻ സ്തംഭിച്ചുപോയി.

“ആരതി…!”

അവൻ അറിയാതെ തന്നെ ആ പേര് വിളിച്ചുപോയി. അവളെ അവിടെ ആ അവസ്ഥയിൽ കണ്ടപ്പോൾ അഭിജിത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കുറച്ചുമുമ്പ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ വന്ന ആരതിയാണ് ഇപ്പോൾ ഈ ഇരുണ്ട മൂലയിൽ ഭയന്നുവിറച്ച് നിൽക്കുന്നത്.

“അഭിയേട്ട…”

ആരതി എന്ന വിളി കേട്ട് തലയുയർത്തി നോക്കിയ അവൾ കാണുന്നത് തന്റെ മുന്നിൽ നിൽക്കുന്ന അഭിയെയാണ്, അവനെ കണ്ടതും അവളുടെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ ചുറ്റി പിടിച്ചു.

“എടാ, ഇവൾ ഞങ്ങളുടെ കൂടെ വന്നതാ. നീ ഇടയിൽ കയറണ്ട,” കൂട്ടത്തിലൊരാൾ വീണ്ടും പറഞ്ഞു.

“മിണ്ടിപ്പോകരുത്!”

അഭിജിത്തിന്റെ ശബ്ദം ഇത്തവണ കുറച്ചുകൂടി ഗൗരവമുള്ളതായിരുന്ന, അവന്റെ കണ്ണുകളിൽ ദേഷ്യം ഇരച്ചു കയറി.

അവരിൽ ഒരാൾ അഭിജിത്തിന്റെ അടുത്തേക്ക് ദേഷ്യത്തോടെ നീങ്ങിയെങ്കിലും അവൻ പിന്നോട്ടുമാറിയില്ല. ക്ഷേത്രത്തിൽ ഇത്രയും ആളുകളുള്ളപ്പോൾ ഇവരുടെ അതിക്രമം വെച്ചുപൊറുപ്പിക്കേണ്ട കാര്യമില്ലെന്ന് അവന് വ്യക്തമായിരുന്നു,

ആരതിയെ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി, തന്റെ നേരെ വന്നവന്റെ കരണം നോക്കി അവൻ ഒന്ന് പൊട്ടിച്ചു, ആ അടി അപ്രതീക്ഷിതമായതിനാൽ അയാൾക്ക് പ്രതികരിക്കാൻ സാധിച്ചില്ല, അടിയിൽ കുനിഞ്ഞു പോയ അയാളുടെ ലിംഗം നോക്കി ആഞ്ഞൊരു ചവിട്ടും കൊടുത്തു. അതുകണ്ടതും കൂട്ടത്തിൽ മറ്റൊരുത്തൻ അഭിക്ക് നേരെ വന്നു, പിന്നെ അഭി ഒന്നും നോക്കിയില്ല, ആരതിയുടെ കയ്യും പിടിച്ച് തിരിഞ്ഞ് ഒറ്റ ഓട്ടം ആയിരുന്നു, ആൾക്കൂട്ടത്തിന് ഇടയിൽ വന്നതിന് ശേഷമാണ് അത് നിന്നത്, ആൾക്കൂട്ടത്തിനിടയിൻ എത്തിയാൽ പിന്നെ അവർ പിന്തുടരില്ല എന്നവന് അറിയാമായിരുന്നു.

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *