അവൻ – 3 10അടിപൊളി  

“അതെ. ഇന്നലെ അഭിയേട്ടൻ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നുപോലും എനിക്കറിയില്ല. ശരിക്കും ഒരുപാട് പേടിച്ചുപോയി.”

അവളുടെ ശബ്ദത്തിൽ അപ്പോഴും തലേ രാത്രിയിലെ ഭയം നിറഞ്ഞുനിന്നിരുന്നു.

“അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട. അങ്ങനെയൊരു സാഹചര്യത്തിൽ ആരായാലും ഇടപെടും. പിന്നെ, ഇനി ഇങ്ങനെയൊക്കെ സംഭവിച്ചാൽ പേടിച്ച് നിൽക്കാതെ പ്രതികരിക്കണം, ഇന്നിട്ട് ഒരു ചാൻസ് കിട്ടിയ ഓടി രക്ഷപ്പെടണം. കേട്ടോ?”

അശ്വതി പതുക്കെ തലയാട്ടി.

“മ്മ്…”

“പിന്നെ ഒരു കാര്യം…”

“എന്താ?”

“ഇനി ആരുടെയെങ്കിലും മുറിയിലേക്ക് കയറുമ്പോൾ

ഒന്ന് മുട്ടിയിട്ട് കയറണം.”

അത് കേട്ടതും അശ്വതിയുടെ മുഖം വീണ്ടും നാണത്താൽ ചുവന്നു.

“അയ്യോ… അഭിയേട്ടാ, അത് പിന്നെ… വാതിൽ തുറന്നു കിടന്നതു കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല.”

“ഹും ഹും വിട്ടോ വിട്ടോ, ഞാൻ പോകാൻ റെഡി ആവട്ടെ, വൈകിട്ട് വന്നിട്ട് കാണാം”

ശെരിയെന്നു പറഞ്ഞ് അവൾ പോയി.

“ശേ.. ഞാൻ എന്തു പൊട്ടനാ ഇത്രയും പെൺപിള്ളേർ ഉള്ള വീട്ടിൽ വാതിൽ ചാരാതെ, ശേ.. ശേ…”

അവൻ സ്വയം തലയ്ക്കു ഒരു കൊട്ട് കൊടുത്തു.

അഭിയുടെ മുറിയിൽ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങി വരുന്ന അശ്വതി നേരെ ചെന്ന് പെട്ടത് ആരതിയുടെ മുന്നിലായിരുന്നു,

“എന്താണ് മോളെ ഒരു ചിരിയൊക്കെ”

സംശയത്തോടെ ആരതി ചോദിച്ചു.

“ഏയ്‌ ഒന്നുമില്ല”

പെട്ടന്ന് ചിരി മറച്ചുകൊണ്ട് അശ്വതി മറുപടി പറഞ്ഞു.

“അല്ല നീ എന്തിനാ രാവിലെ തന്നെ അഭിയേട്ടന്റെ റൂമിൽ പോയത് “

ആരതി പിരികം പൊക്കി.

“അത്… ഞാൻ അഭിയേട്ടനോട് ഒരു കാര്യം ചോദിക്കാൻ പോയതാ”

ആദ്യം ഒന്ന് വിക്കിയെങ്കിലും, അവൾ പറഞ്ഞൊപ്പിച്ചു,

“എന്ത് കാര്യം”

“അതൊന്നും നിനക്ക് പറഞ്ഞ മനസ്സിലാവില്ല”

അതും പറഞ്ഞ് അശ്വതി പെട്ടന്ന് തന്നെ അവിടുന്ന് സ്ഥലം കാലിയാക്കി.

ഇന്നലെ നടന്ന കാര്യം ആരോടും പറയണ്ട എന്ന് അഭി പറഞ്ഞതിനാൽ അവൾ ആരെയും ഒന്നും അറിയിച്ചിരുന്നില്ല.

അശ്വതി അവിടെ നിന്ന് പോയിട്ടും ആരതി അവളെ തന്നെ നോക്കി നിന്നു.

“ഹും something fishy…..”

അതും പറഞ്ഞ് ആരതി താഴേക്ക് നടന്നു, പോകുന്നതിനിടയിൽ അഭിയുടെ മുറിയിൽ ഒന്ന് എത്തി നോക്കാൻ അവൾ മറന്നില്ല

“നീ ഇതുവരെ പോയില്ലേ…”

പെട്ടന്നുള്ള അവന്റെ

ചോദ്യം കേട്ട്

“പോയി……”

എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അവൾ താഴേക്ക് ഓടി.

വൈകുന്നേരം സമയം അഞ്ചുമണിയോട് അടുക്കുന്നു,

മംഗലശ്ശേരിയിലെ എല്ലാ മുറിയിലും ഓരോത്തരും ഒരുങ്ങുന്ന തിരക്കിൽ ആയിരുന്നു. അനഘ തന്റെ മുറിയിൽ ഇന്ന് ഇന്ന് ഇടാനുള്ള ഡ്രസ്സ്‌ തിരഞ്ഞു കൊണ്ടിരിക്കുക യായിരുന്നു, അപ്പോഴാണ് അരുണിമ അങ്ങോട്ട് വന്നത്.

“എന്താ ചേച്ചി…”

തന്റെ ബോഡി വാഷും, ഡ്രെസ്സും ഒക്കെ കയ്യിൽ പിടിച്ചു നിൽക്കുന്ന അരുണിമയെ കണ്ട് അനഘ ചോദിച്ചു.

“എടാ ഞാൻ നിന്റെ കുളിമുറി യൂസ് ചെയ്തോട്ടെ, ന്റെ അവിടെ പൈപ്പ്ന് എന്തോ തകരാറ് വെള്ളം ശെരിക്ക് വരണില്ല”

“അതിനെന്താ ചേച്ചി കുളിച്ചോ, ഞാൻ പിന്നെ കുളിച്ചോളാം”

അതും പറഞ്ഞ് അവൾ തനിക്ക് ഇന്ന് ഇടേണ്ട കുപ്പായം തിരയാൻ പോയി,

ഏകദേശം 10 മിനുട്ട് കൊണ്ട് അരുണിമ കുളിച്ചിറങ്ങി, അനഘയോട് ഒരു ബൈ യും പറഞ്ഞ് ഈറനോട് കൂടി അവൾ അവളുടെ റൂമിലേക്ക് പോയി.

അവൾ പോയ ശേഷം അനഘ തന്റെ തോർത്തും എടുത്ത് കുളിക്കാനായി കയറി, അധികം ആർഭാടം ഒന്നുമില്ലാതെ അവളും പെട്ടന്നു തന്നെ കുളിച്ചിറങ്ങി.പുറത്തിറങ്ങിയ അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഭംഗിയായി ചീകിയൊതുക്കി. നേരത്തെ തിരഞ്ഞെടുത്ത ഡ്രസ്സ് ധരിച്ച് അതിനിണങ്ങുന്ന കമ്മലുകളും ഒരു ചെറിയ മാലയും അണിഞ്ഞു. ഒരുങ്ങിക്കഴിഞ്ഞ് കണ്ണാടിയിൽ ഒരിക്കൽക്കൂടി നോക്കി സംതൃപ്തിയോടെ നിന്നു.

അപ്പോഴേക്കും അരുണിമയും ഒരുങ്ങിക്കഴിഞ്ഞ് അങ്ങോട്ടേക്ക് എത്തിയിരുന്നു.

“അമ്പോ…, നല്ല സുന്ദരിയായിട്ടുണ്ടല്ലോ!”

അരുണിമ അവളെ ഒന്ന് പൊക്കിയടിച്ചു.

“ചേച്ചിയും മോശമൊന്നുമല്ലല്ലോ!”

അതേ ഈണത്തിൽ അനഘ മറുപടി നൽകി.

ഇരുവരും കുറച്ചുനേരം പരസ്പരം തമാശകൾ പറഞ്ഞിരുന്നു.

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *