അവൻ – 3 10അടിപൊളി  

വെടിക്കെട്ട് കാണണമെന്ന് ഉണ്ടെങ്കിലും അരുണിമയെ ഒറ്റയ്ക്ക് വിടാൻ അനഘയ്ക്ക് മനസ്സ് വന്നില്ല.

ശോഭയോട് കാര്യം പറഞ്ഞ് അവർ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയതും അരുണിമ അവളുടെ മുറിയിലേക്ക് നടന്നു. ഞാൻ ചേച്ചിക്ക് വെള്ളം എടുക്കാം എന്നു പറഞ്ഞുകൊണ്ട് അനഘ അടുക്കളയിലോട്ടും നടന്നു,

ബാക്കി എല്ലാവരും വെടിക്കെട്ട് കാണാൻ നിൽക്കുന്നതു കൊണ്ട് തന്നെ അവർ മാത്രമേ അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

അനഘ വെള്ളവുമായി വരുമ്പോൾ അരുണിമ തന്റെ ബെഡിൽ ഇരിക്കുക ആയിരുന്നു, വെള്ളം ടേബിളിൽ വച്ച്.

“ചേച്ചി എന്നാൽ കുറച്ചു നേരം കിടന്നോളു”

എന്നും പറഞ്ഞ് അനഘ മുറി വിട്ട് പുറത്തോട്ട് പോവാനായി തിരിഞ്ഞു.

“നീ ഒന്ന് നിന്നെ, ദാ ഇതൊന്ന് നോക്കിക്കേ”

തന്റെ ഫോൺ അനഘയ്ക്ക് നേരെ തിരിച്ചുകൊണ്ട് അരുണിമ പറഞ്ഞു.

സ്ക്രീനിൽ തെളിഞ്ഞ ദൃശ്യം കണ്ട അനഘയ്ക്ക് തന്റെ കാലിന്റെ പെരുവിരൽ മുതൽ തച്ചോറ് വരെ ഒരു തരിപ്പ് കയറിപ്പോയി.

തന്റെ കുളിമുറിയിൽ താൻ കുളിക്കുന്ന വീഡിയോ. അവൾക്ക് തന്റെ കാലുകൾ തളരുന്ന പോലെ തോന്നി, ശരീരം വിറയ്ക്കാൻ തുടങ്ങി.

“ചേച്ചി…. ഇത്.. ഇത്…”

വാക്കുകൾ പുറത്തു വരാതെ അനഘ വിറച്ചുകൊണ്ടിരുന്നു, അവളുടെ കണ്ണുകൾ നിറഞ്ഞു.

“എന്താ അനഘേ? വീഡിയോ ഇഷ്ടപ്പെട്ടില്ലേ?

ഒരു പുച്ഛ ചിരിയോടെ അരുണിമ ചോദിച്ചു.

“ചതി….”

അനഘയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ പിന്നെ നീയെന്തു വിചാരിച്ചെടി നായെ… നിന്റെ തല്ലും വാങ്ങിയിട്ട് ഞാൻ ചുമ്മാ അങ്ങ് പോവുന്നോ, എല്ലാം ക്ഷമിച്ച് നിന്നേം താങ്ങി നടക്കുമെന്നോ… അതിനീ അരുണിമ വേറെ ജനിക്കണം, ഈ

ഒരു നിമിഷത്തിന് വേണ്ടിയാടി ഞാൻ കാത്തിരുന്നത്, അന്ന് അത്രയും പേരുടെ മുന്നിൽ വച്ച് നീയെന്നെ തല്ലിയില്ലേ… അതിന് ശേഷം ഞാൻ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ടില്ല, അപ്പോഴൊക്കെ നിന്നോടുള്ള പക മാത്രമായിരുന്നു എന്റെ മനസ്സിൽ”

കുറച്ചു മുൻപ് വരെ തന്നോട് വളരെ സ്നേഹത്തോടെ പെരുമാറിയ അരുണിമയുടെ ഈ മാറ്റം അനഘയ്ക്ക് ഉൾകൊള്ളനായില്ല.ഇത്രയും ദിവസം സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറിയിരുന്ന അവളുടെ ഉള്ളിൽ ഇത്രയും ക്രൂരമായൊരു മനസ്സ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.

താൻ അത്രയേറെ വിശ്വസിച്ച അരുണിമ തന്നെ ഇത്തരത്തിൽ ചതിക്കുമെന്ന് അവൾ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല.

വാക്കുകൾ കിട്ടാതെ അനഘ നിലത്തിരുന്നു കരഞ്ഞു.

“പ്ലീസ് അത് ഡിലീറ്റ് ചെയ്യൂ, ഞാൻ നിന്റെ കാലുപിടിക്കാം ദയവു ചെയ്ത് അത് ഡിലീറ്റ് ചെയ്യൂ”

പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അരുണിമയുടെ കാലിൽ വീണു കരഞ്ഞു.

“ഡിലീറ്റ് ചെയ്യാൻ വേണ്ടീട്ട് അല്ലല്ലോ ഞാൻ ഇത്ര കഷ്ടപ്പെട്ട് ഇത് എടുത്തത്, ഇതുകൊണ്ട് എനിക്ക് കുറച്ച് ആവശ്യങ്ങളുണ്ട് അതുകഴിഞ്ഞ് കളഞ്ഞേക്കാം”

തന്റെ കാലുകൾ പുറകോട്ട് വലിച്ചുകൊണ്ട് അരുണിമ പറഞ്ഞു.

അനഘ പൊട്ടിക്കരഞ്ഞു.

പെട്ടന്ന് മുറിയുടെ വാതിൽ തുറന്നു, പുറത്തു നിൽക്കുന്ന ആളെ കണ്ട് അരുണിമയുടെ മുഖത്ത് ഒരു നിഗൂഢത നിറഞ്ഞ ചിരി വിരിഞ്ഞു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അനഘ തിരിഞ്ഞു നോക്കി.

“ആരോമൽ”

അനഘ മന്ദ്രിച്ചു.

ആരോമൽ മുറിയിൽ കയറി വാതിൽ അടച്ചു. പതിയെ അവർക്കരികിലേക്ക് നടന്നു, നിലത്തു കിടക്കുന്ന അനഘയെ നോക്കി ഒരു വഷളൻ ചിരിയോടെ അവൻ നടന്നടുത്തു, അനഘയ്ക്ക് അരികിൽ വന്ന അവൻ, കുനിഞ്ഞ് അവളുടെ താടിയിൽ പിടിച്ച് അവളെ പൊക്കി നിർത്തി.

“നിന്നെ

കണ്ട അന്നു തൊട്ട് ഞാൻ മോഹിച്ചത, പക്ഷെ ഇത്ര പെട്ടന്ന് നീ എന്റെ കയ്യിൽ വന്നു പെടുമെന്ന് ഞാൻ കരുതിയില്ല”

അതും പറഞ്ഞ് അവൻ പൊട്ടിചിരിച്ചു.

അതുകൂടി കേട്ടതോടെ അനഘ ആകെ തളർന്നുപോയി, ഈ രാത്രി തനിക്ക് എല്ലാം നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം അവളെ വലിഞ്ഞു മുറുക്കി.

“പ്ലീസ് എന്നെ വിടു….”

അപ്പോഴേക്കും താടിയിൽ നിന്ന് കഴുത്തിലേക്ക് അവന്റെ പിടുത്തം നീങ്ങിയിരുന്നു.

തന്റെ വിധി ഓർത്ത് അനഘ പൊട്ടി കരഞ്ഞു.

അവൻ അവളെ ബെഡിലേക്ക് തള്ളി ഇട്ടു.

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *