അരുണിമയുടെ കണ്ണുകൾ വിടർന്നു, തന്റെ അമ്മയെ പറ്റി എന്തെന്നില്ലാത്ത അഭിമാനം അവളുടെ ഉള്ളിൽ നിറഞ്ഞു, അടുത്തത് എന്താണ് അമ്മ പറയാൻ പോകുന്നത് എന്ന് കേൾക്കാനായി അവൾ ചെവി കൂർപ്പിച്ചു.
“എങ്ങനെ “
“അതിനാണ് നമുക്ക് ആരോമലിനേ കൂടി വേണമെന്ന് ഞാൻ പറഞ്ഞത്”
സുലോചന തന്റെ പദ്ധതി വിവരിച്ചുതുടങ്ങി, സുലോചന പറയുന്ന ഓരോ വാക്കുകളിലും അനഘയെ മാത്രമല്ല ആ കുടുംബത്തെ തന്നെ ഷിതിലമാക്കാൻ തക്ക വണ്ണം ക്രൂരത നിറഞ്ഞിയിരുന്നു, ഒരു വാക്കുപോലും വിടാതെ എല്ലാം തന്റെ മനസ്സിൽ പതിപ്പിക്കുമ്പോൾ അരുണിമയിൽ എന്തെന്നില്ലാത്ത ഒരു തരം വന്യത നിറഞ്ഞു , ഒരു സ്ത്രീയ്ക്ക് ഇത്രത്തോളം ക്രൂരയാവാൻ കഴിയുമോ എന്നുപോലും ഒരു ഘട്ടത്തിൽ ചിന്തിച്ചെങ്കിലും ഇതിലും നല്ലൊരു പണി അനഘയ്ക്ക് കൊടുക്കാനില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. പദ്ധതിയെല്ലാം വിവരിച്ച ശേഷം സുലോചന എഴുന്നേറ്റു, ടേബിളിലുണ്ടായിരുന്ന ജഗ്ഗിൽ നിന്ന് ഒരു കവിൾ വെള്ളം കുടിച്ച് അവൾ വീണ്ടും സംസാരിച്ചുതുടങ്ങി.
“അതിന് നീ ആദ്യം അനഘയോട് കൂടുതൽ അടുക്കണം, ഈ വീട്ടിലെ മറ്റാരെക്കാളും സ്വാധീനം അവളിൽ നിനക്കുണ്ടാവണം “
“ഇനിയിപ്പോൾ അതിന് കഴിയുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ”
“കഴിയണം… അതാണ്
നിന്റെ മിടുക്ക് ,
ശത്രുവിനെ നേർക്കുനേർ പോരാടുന്നതിലും എളുപ്പമാണ് കൂടെ നിന്ന് ചതിയ്ക്കാൻ”
അതും പറഞ്ഞ് അരുണിമ എന്ത് പറയുന്നു എന്ന് പോലും കേൾക്കാൻ നിൽക്കാതെ സുലോചന വാതിലിനടുത്തേക്ക് നടന്നു.
“ഒരു കാര്യം കൂടി, ആരോമലിനെ സമ്മതിപ്പിക്കേണ്ടതും നിന്റെ ഉത്തരവാദിത്തം ആണ്, ഞാൻ പറയുന്നത് എന്താണെന്ന് നിനക്ക് മനസ്സിലായല്ലോ അല്ലെ…”
നടത്തം നിർത്തി, തല മാത്രം ചെരിച്ച്, അത്ര മാത്രം പറഞ്ഞുകൊണ്ട് സുലോചന മുറിവിട്ടുപോയി.
ഈ പദ്ധതി നടപ്പിലാക്കാൻ, ഏറ്റവും അനുയോജ്യനും അവർക്ക് ഏറ്റവും ആവശ്യവുമായ വെക്തി ആരോമൽ ആണെന്ന് അരുണിമയ്ക്ക് അറിയാമായിരുന്നു, തന്നോടുള്ള അവന്റെ പെരുമാറ്റം ഒരു അനിയത്തിയോട് ഉള്ള വാത്സല്യം അല്ല മറിച്ച് മറ്റൊരു രീതിയിൽ ആണെന്ന് അവൾക്ക് നേരത്തെ തന്നെ മനസിലായിരുന്നു, പലപ്പോഴും തന്റെ തുറന്നു കിടക്കുന്ന വാതിലിന് മുന്നിൽ അവൻ പരുങ്ങുന്നതും തന്റെ ചോര ഊറ്റി കുടിക്കുന്നതും അവൾക്ക് അറിയുന്ന കാര്യം തന്നെയാണ്.
മുറിവിട്ട് പുറത്തു പോവുമ്പോൾ സുലോചനയുടെ മനസ്സിൽ എന്തെന്നില്ലാത്ത പ്രതീക്ഷ ഉണ്ടായിരുന്നു, മകൾക്ക് വേണ്ടി എന്ന് അവളെ വിശ്വസിപ്പിച്ച ഈ പദ്ധതി സത്യത്തിൽ അവൾക്കു വേണ്ടിയാണെന്ന് അവളുടെ മാത്രം രഹസ്യമായി നിലനിന്നു.
അഭി പതിവുപോലെ രാവിലെ തന്നെ കമ്പനി യിലേക്ക് പോയിരുന്നു, അനഘയോട് സംസാരിച്ചെങ്കിലും കഴിഞ്ഞ രാത്രിയിലെ കാര്യം അവൻ മനഃപൂർവം ചോദിച്ചില്ല, എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ചേച്ചിയെ വീണ്ടും അത് പറഞ്ഞ് വിഷമിപ്പിക്കാൻ അവന് താല്പര്യം ഇല്ലായിരുന്നു.
ശോഭയുടെ നിർബന്ധപ്രകാരം മടിയോട് കൂടിയാണെങ്കിലും അനഘ അരുണിമയോട് മാപ്പ് പറയാൻ ചെന്നു, അവളുടെ മുറിക്കു മുന്നിൽ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നുണ്ട് പക്ഷെ അകത്ത് ആളെ കാണുന്നില്ല, അനഘ
തല അകത്തോട്ട് ഇട്ട് നോക്കിയെങ്കിലും ആരെയും കണ്ടില്ല, പെട്ടന്ന് കുളിമുറിയുടെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു, ഒരു മുലക്കച്ച കെട്ടി അരുണിമ പുറത്തു വന്നു, ഡോർ തുറന്ന് ഇട്ടിരിക്കുകയാണ് എന്ന ബോധം അപ്പോൾ ആണവൾക്ക് വന്നത്, ഡോർ അടക്കാനായി ഡോറിന് അടുത്തേക്ക് നടക്കുമ്പോഴാണ് അനഘ അവിടെ നിൽക്കുന്നുണ്ട് എന്ന് അവൾ കണ്ടത്, പെട്ടന്ന് അവിടെ അവളെ കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും അത് മുഖത്തു കാണിക്കാതെ എന്തെന്നുള്ള തരത്തിൽ അരുണിമ പിരികം പൊക്കി,
“ചേച്ചി അത്… ഇന്നലെ..പെട്ടന്ന്”
“അകത്തു വാ അനഘ”
പുറത്തു നിന്ന് തന്നെ സംസാരിച്ചു തുടങ്ങിയ അനഘയെ അത് മുഴുമിപ്പിക്കാൻ വിടാതെ അരുണിമ അകത്തോട്ട് ക്ഷണിച്ചു, അവൾ അകത്തു കടന്നതും അരുണിമ വാതിൽ ലോക്ക് ചെയ്തു, വീണ്ടും അനഘയ്ക്ക് നേരെ തിരിഞ്ഞു.
