അവൻ – 3 10അടിപൊളി  

ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിൽ കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു.

പിറ്റേന്ന്,

അഭി ജോലികൾ ഒക്കെ തീർത്ത് നേരത്തെ തന്നെ ഓഫീസിൽ നിന്ന് ഇറങ്ങി.

അവൻ എത്തുമ്പോഴേക്കും എല്ലാവരും ക്ഷേത്രത്തിലോട്ട് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു, അപ്പോഴാണ് അവൻ കസവ് മുണ്ട് ഒക്കെ ഉടുത്ത് റെഡി ആയി സോഫയിൽ ഇരുന്ന് ടിവിയിൽ വാർത്ത കാണുന്ന രാമകൃഷ്ണനെ ശ്രദ്ധിച്ചത്. അവൻ മുത്തശ്ശന് അടുത്തേക്ക് ചെന്ന് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു.

“ക്ഷേത്രത്തിൽ പോകാതെ മുത്തശ്ശൻ ഇവിടിരിക്കാണോ”

“ആ… നീ വന്നോ, പോണം ഞാൻ നിന്റെ അമ്മാവനേം കാത്ത് ഇവിടെ ഇരിക്കാൻ തുടങ്ങീട്ട് മണിക്കൂർ ഒന്നായി, പിന്നെ വാർത്തയിൽ എന്തോ മിന്നൽ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നൊക്കെ കേട്ടപ്പോ വെച്ചന്നെ ഉള്ളു”

അത് കേട്ട് അവൻ ചിരിച്ചു,

“അല്ല നീ വരുന്നില്ലേ, ഇന്ന് നാടകം ഒക്കെ ഉണ്ട്”

“ഉണ്ട് മുത്തശ്ശ, കുളിച്ചിട്ട് ഇറങ്ങണം”

“ആ എന്നാൽ വേഗം റെഡി ആവാൻ നോക്ക്”

മുത്തശ്ശനോട് ശെരിയെന്ന് തലയാട്ടി അവനൻ തന്റെ റൂമിലോട്ട് നടന്നു.

കുളിയൊക്കെ കഴിഞ്ഞ്, ഒരു ഇളം പച്ച ഷർട്ടും അതേ കരയുള്ള മുണ്ടും ഉടുത്ത് അവൻ താഴെ വരുമ്പോഴേക്കും ഓരോരുത്തരായി ക്ഷേത്രത്തിലേക്ക് പോയി തുടങ്ങിയിരുന്നു, അവനും തന്റെ ബുള്ളറ്റിൽ അമ്പലമുറ്റത്തേക്ക് പുറപ്പെട്ടു.

അന്ന് ക്ഷേത്രത്തിൽ നാടകാവതരണമായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്ന പരിപാടികളിൽ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു അത്. വൈകുന്നേരം മുതൽ തന്നെ ക്ഷേത്രപരിസരം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. വർണ്ണവെളിച്ചങ്ങൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രമുറ്റവും, മൈക്കിലൂടെ ഒഴുകിയെത്തുന്ന ഭക്തിഗാനങ്ങളും, കച്ചവടക്കാരുടെ വിളികളും എല്ലാം കൂടി ആ പരിസരത്തിന് ഒരു പ്രത്യേക

ഉത്സവപ്രതീതി നൽകി.

നാടകം ആരംഭിക്കാനുള്ള സമയം അടുത്തതോടെ കുടുംബത്തിലെ മിക്കവരും ക്ഷേത്രത്തിലെ പ്രധാന വേദിക്ക് സമീപം സ്ഥാനം പിടിച്ചിരുന്നു. സ്ത്രീ ജനങ്ങളെല്ലാം പരിപാടി കാണാനുള്ള ആവേശത്തിലായിരുന്നു. എന്നാൽ അഭിജിത്തിന് അത്ര വലിയ താൽപര്യം നാടകത്തിലുണ്ടായിരുന്നില്ല.

“ഞാനൊന്ന് ചുറ്റിയിട്ട് വരാം,” എന്ന് പറഞ്ഞ് അവൻ അവിടെനിന്നും പതുക്കെ നടന്നു നീങ്ങി.

ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലുമായി നിരന്നുകിടക്കുന്ന കളിപ്പാട്ടക്കടകൾ അവന്റെ ശ്രദ്ധയിൽപ്പെട്ടു. ചെറിയ കാറുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ, പാവകൾ, വിവിധ നിറങ്ങളിലുള്ള ബലൂണുകൾ, കുട്ടികൾക്കുള്ള വിസിലുകൾ തുടങ്ങി പലതരത്തിലുള്ള സാധനങ്ങൾ അവിടെ വിൽപ്പനയ്ക്കുണ്ടായിരുന്നു.

കടകൾക്കു മുന്നിൽ കുട്ടികളുടെ വലിയ തിരക്കായിരുന്നു. ഓരോ കളിപ്പാട്ടവും കൗതുകത്തോടെ നോക്കുന്ന കുട്ടികളും, അവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളും.

അഭിജിത്ത് ഒരു കടയുടെ മുന്നിൽ കുറച്ചുനേരം നിന്നു. അവിടെ നിരത്തിവെച്ചിരുന്ന ചെറിയൊരു റിമോട്ട് കാർ എടുത്ത് തിരിച്ചും മറിച്ചും നോക്കി.

“എന്താ മോനേ, കാർ വേണോ?” കടക്കാരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“വേണ്ട ചേട്ടാ, വെറുതെ നോക്കിയതാ.”

കാർ തിരികെ വെച്ച് അവൻ വീണ്ടും മുന്നോട്ട് നടന്നു.

അപ്പോഴാണ് തൊട്ടടുത്തുള്ള മറ്റൊരു കടയിൽ മനോഹരമായ ഒരു ചെറിയ പാവ അവന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്തോ ഓർത്തതുപോലെ അവന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു.

അവൻ ഫോൺ എടുത്ത് സമയം നോക്കി. നാടകം തുടങ്ങിയിട്ട് അധികനേരമായിട്ടുണ്ടാകില്ല.

ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത്, വലിയ ആകാശ തോട്ടിലും മറ്റു ആകാശ തോണിയും പോലുള്ള സംഭവങ്ങൾ ആയിരുന്നു, അങ്ങോട്ട് നടക്കുന്നതിനിടെ ദൂരെനിന്ന് നാടകത്തിന്റെ സംഭാഷണങ്ങൾ അവന്റെ ചെവിയിലെത്തി. ഇടയ്ക്കിടെ ഉയരുന്ന കൈയടികളും കാണികളുടെ ചിരിയും ആ പരിപാടി

മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിന്റെ സൂചനയായിരുന്നു.

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *