“സിദ്ധു… ”
“മ്മ് ”
“നമ്മുക്ക്… നമ്മുക്ക് ഇവിടേ നിന്നും പോവാം മോനെ… ”
ചേച്ചിയുടെ വാക്കുകളിൽ ഒരു വികാരവും എനിക്ക് തോന്നിയില്ല….
“മ്മ്… പോവാം… ”
പക്ഷേ മറുപടി പറയാൻ എനിക്ക് അതികം നേരം വന്നില്ല… കാരണം ഞാനും തീരുമാനിച്ചതാണ് ഈ നശിച്ച വീട്ടിൽ നിന്നും പോവാൻ….
ഇവിടേ വന്നതുകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് കല്ല്യാണിയേ കിട്ടിയത് മാത്രമാണ്..
അപ്പോഴേക്കും പാറുവും ദേവുചേച്ചിയും റൂമിലേക്ക് വന്നു. വന്നയുടനെ അവർ കതക് ലോക്ക് ചെയ്തു…
“എന്താ സംഭവിച്ചേ…. ”
ഞാൻ എല്ലാവരോടുമായി ചോദിച്ചു…
പക്ഷേ അവർക്ക് മറുപടി ഉണ്ടായിരുന്നില്ല… അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വരുകയാണ് ചെയ്തത്….
“ഞാൻ ഒന്നാമതേ തലക്ക് പ്രാന്ത് പിടിച്ച് നിൽക്കാണ് അതിന്റെ കൂടേ ഇനിയും അത് കൂട്ടാൻ നിൽക്കല്ലേ… എന്താ സംഭവിച്ചേ എന്ന് അറിയുങ്കി പറ…”
ഞാൻ പല്ലുരിമ്മി അത്യാവശ്യം ദേഷ്യത്തിൽ തന്നെയാണ് അത് പറഞ്ഞത്… നന്ദു ചേച്ചി ഉറങ്ങുന്നത്കൊണ്ട് മാത്രം ഒച്ചയെടുത്തില്ല…
“ഞാൻ പറയാം… ”
കാർത്തു ചേച്ചിയാണ്… പക്ഷേ ശബ്ദം വളരേ നേർത്തതായിരുന്നു…
എനിക്കൊപ്പം ദേവുചേച്ചിയും പാറുവും കൂടേ കാതോർത്തു
കാർത്തു ചേച്ചി നന്ദു ചേച്ചിയുടെ അരികിലായി ഇരുന്ന് ചേച്ചിയുടെ തലയിൽ തലോടികൊണ്ട് നടന്ന സംഭവങ്ങൾ ഓക്കേ പറയാൻ തുടങ്ങി…
“എനിക്ക് വിശപ്പില്ല ഞാൻ റൂമിൽ തന്നെ ഇരിക്കാം നീ പോയി കഴിച്ചു വന്നോ എന്ന് എന്നോട് നന്ദു പറഞ്ഞു…… ഞാൻ അവളേ കുറേ കഴിക്കാൻ വരാൻ നിർബന്ധിച്ചിട്ടും അവൾ വരില്ല എന്ന് വാശിപിടിച്ചു…അവസാനം ഞാൻ അവളുടെ വാശിക്ക് മുമ്പിൽ കീഴടങ്ങി. താഴേക്ക് കഴിക്കാൻ പോയി. കഴിച്ചു കഴിഞ്ഞു അവൾക്കുള്ള ഫുഡുമായിട്ടാണ് ഞാൻ തിരിച്ചു റൂമിൽ ചെന്നത് പക്ഷേ അവളേ അവിടേ കാണാൻ കഴിഞ്ഞില്ല….ഞാനും കൂടുതൽ തിരയാൻ നിന്നില്ല കാരണം നന്ദുവിന്റെ ഒരുതരം വിനോദമല്ലേ ഈ രാത്രി സഞ്ചാരം. ഇവിടേ എവിടെയെങ്കിലും കാണും എന്ന് വിചാരിച്ചു…അവൾക്കുള്ള ഫുഡു ഞാൻ ടേബിളിൽ വച്ചു ലാപ്പിൽ വർക്ക് ചെയ്യാൻ തുടങ്ങി… ഒരു അര്ജന്റ് കേസ് ആയിരിന്നു അത്കൊണ്ട് കുറച്ചു നേരം വേറേ ഒന്നിലേക്കും ശ്രദ്ധ പോയില്ല. വർക്ക് ഓക്കേ കഴിഞ്ഞ് ലാപ് ഓഫ് ആക്കുമ്പോഴാണ് എനിക്ക് നന്ദു ഇനിയും വന്നില്ല എന്ന് മനസ്സിലായത്.. അപ്പോൾ ഏകദേശം പതിനൊന്നു കഴിഞ്ഞിരുന്നു… ഞാൻ പാറുവിന്റെ മുറിയിൽ പോയി പക്ഷേ അവളേ അവിടേ കണ്ടില്ല. ശേഷം ചേച്ചിടെ റൂമിൽ പോയി അവിടെയും കണ്ടില്ല…. എനിക്ക് ആകെ ടെൻഷൻ ആയി നന്ദു നടക്കാൻ പോയാലും വരാൻ ഇത്ര നേരമൊന്നുമെടുക്കില്ലായിരുന്നു. ഞാൻ ചേച്ചിയോട് അവളേ കാണാനില്ല എന്ന് പറഞ്ഞു.. പിന്നേ ചേച്ചിയും എന്റൊപ്പം കൂടി… ഞങ്ങളുടെ തിരച്ചിൽ കണ്ടിട്ട് ബാക്കി ഉള്ളവരും കാര്യം ചോദിച്ചു. അവരോടും പറയേണ്ടി വന്നു….വീടുമുഴുവൻ അരിച്ചു പെറുക്കിയെങ്കിലും അവളേ മാത്രം കണ്ടെത്താൻ ആയില്ല എല്ലാവർക്കും ടെൻഷൻ ആയി… അമ്മ ഓക്കേ തളർന്ന അവസ്ഥയിൽ ആയിരുന്നു…. ”
ചേച്ചി നടന്ന ഓരോ കാര്യവും വള്ളി പുള്ളി തെറ്റാതെ പറഞ്ഞുകൊണ്ടിരുന്നു
“എന്നിട്ട്… ”
ഞാൻ ചേച്ചിയോടായി വീണ്ടും ചോദിച്ചു..
“എന്നിട്ട് അച്ഛനും മാമനും അരുൺ ചേട്ടനും അർജുനും പിന്നേ കുറച്ച് പണിക്കാരും കൂടേ… തറവാട്ടിന്റെ ചുറ്റുപാടും കൂടേ തിരിഞ്ഞു അപ്പോഴും അവളേയോ അവളേ സംബന്ധിച്ച് ഒന്നിനെയോ കണ്ടെത്താൻ സാധിച്ചില്ല… ഏറെ നേരത്തെ തിരച്ചിലിനോടുവിൽ അർജുനും അരുൺ ചേട്ടനും ഒഴിച്ച് ബാക്കി ഉള്ളവർ എല്ലാവരും തിരിച്ചു വന്നു… നന്ദുവിനെ അവരുടെ കൂടേ കാണാത്തത് കൊണ്ട് എല്ലാവരും ഭയന്നിരുന്നു അമ്മയും തളർന്നു വീണിരുന്നു…. അരുൺ ചേട്ടന്റെയും അർജുന്റെയും ഫോണിലേക്ക് മാറി മാറി വിളിക്കുന്നുണ്ടെങ്കിലും അവർ ഫോൺ എടുത്തില്ല… എന്ത് തന്നെയായാലും അവർ തിരിച്ചു വരുമ്പോൾ നന്ദു കൂടേ ഉണ്ടാവണെ എന്ന ഒറ്റ പ്രാർത്ഥന മാത്രമായിരുന്നു എല്ലാവർക്കും… അവർക്കായി ഞങ്ങൾ എല്ലാവരും വീടിന്റെ ഉമ്മറത്തു തന്നെയായി കാത്തിരുന്നു… സമയം നല്ലവണ്ണം കഴിഞ്ഞിരുന്നു… കുറേ കഴിഞ്ഞതും ദൂരേ നിന്നും അവർ വരുന്നത് കണ്ടു.. നടന്നു വരുന്ന അരുണേട്ടന്റെ കയ്യിൽ നന്ദുവും ഉണ്ട് പക്ഷേ…. പക്ഷേ….. ”
