മരുഭൂമിയും മധുരപലഹാരവും – 2അടിപൊളി  

ഒരാഴ്ച കഴിഞ്ഞു …… ലക്കിയും അച്ഛനും അമ്മയും ദുബായിൽ എത്തി ………. ഞാൻ അവരെ പിക്ക് ചെയ്യാൻ പോകാമെന്ന് പറഞ്ഞിരുന്നു ……… പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ലേറ്റ് ആയി …. ലക്കി ഉള്ളതുകൊണ്ട് കുഴപ്പമില്ല അവൾക്ക് ടാക്സി പിടിച്ചു വരാൻ അറിയാം ….. ഞാൻ ലക്കിയുടെ നമ്പറിൽ വിളിച്ചു …. ലക്കി ഫോൺ എടുക്കുന്നില്ല ….. ഞാൻ മെസേജ് അയച്ചു ….. എനിക്ക് എത്താൻ പറ്റില്ല നിങ്ങൾ ഒരു ടാക്സി പിടിച്ചു വരാമോ …..

ലക്കി ….ഓക്കേ പറഞ്ഞു ….. ഞാൻ ഓഫിസിൽ തന്നെ ഇരുന്നു ……….

ഞാൻ വീട്ടിലെത്തി …. എല്ലാവരും വന്നിരിക്കുന്നു ….. വീട്ടിൽ അവർ കൊണ്ട് വച്ച പെട്ടിയൊക്കെ ഉണ്ട് ….അവർ പുറത്ത് പോയതായിരിക്കും ….. ഞാൻ ഒരു ചായ ഇട്ടു കുടിച്ചിട്ട് സെറ്റിയിൽ കിടന്നു ……. ലക്കി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു ………. ലക്കി കുഞ്ഞുമായി അകത്തേക്ക് വന്നു …. ഞാൻ അവളുടെ കയ്യിൽ നിന്നും അവനെ വാങ്ങി ….. കുഞ്ഞിന് പേരിട്ടില്ലേ ….

ലക്കി …. ഇട്ടു …. നിഷാൻ ….

ഞാൻ ….. കൊള്ളാല്ലോ ?? നല്ല പേരാണല്ലോ …. നിനക്കിത് എവിടെന്ന് കിട്ടി …..

ലക്കി …. നമ്മുടെ പേരിലെ അക്ഷരങ്ങൾ എല്ലാം തപ്പിയെടുത്ത് തട്ടിക്കൂട്ടി …….

ഞാൻ മനസ്സിൽ ഓർത്തു …. സാനിയ പ്രേസവിച്ച ആ കുഞ്ഞു എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിന് നിള എന്ന പേര് ഇടുമായിരുന്നു ……….

അച്ഛനും അമ്മയും വരുന്ന ശബ്ദം കേട്ടു …….. ഞാൻ വാതിൽക്കലേക്ക് നോക്കി ഒരു കൈക്കുഞ്ഞുമായി അവർ അകത്തേക്ക് വന്നു …….. ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ……. ഒരു നാല് മാസം പ്രായം കാണും ….. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ……. ലക്കി എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ടായിരുന്നു …….. എന്റെ ഓരോ ചലനവും എന്നിക്ക് തന്നെ മനസ്സിലാകുന്നില്ല ……
ലക്കി …… ഇതും എന്റെ മോളാ …. പേര് നിള …. അതും നമ്മളുടെ പേരിൽ നിന്നും ഞാൻ തപ്പിയെടുത്തതാ …….. എന്റെ കണ്ണുകൾ നിറഞ്ഞു …….. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല ….. എനിക്ക് അവരുടെ കാലിൽ വീണു മാപ്പിരക്കണം എന്നുണ്ടായിരുന്നു …….. ഞാൻ പക്ഷെ ഞെട്ടി സ്തംഭിച്ചു നിന്നു …….. എനിക്ക് മനസ്സിലായി സാനിയ പ്രസവിച്ച് എന്റെ വീട്ടിൽ ഏൽപ്പിച്ചു പോയതാവും …….. പക്ഷെ അച്ഛനും അമ്മയും എന്നെ വഴക്കൊന്നും പറഞ്ഞില്ല ….. ആ കുഞ്ഞ് എന്റെ മുഖത്തേക്ക് തന്നെ നോക്കി എന്റെ കൈകളിൽ കിടക്കുന്നു …. ലക്കി ചായ ഉണ്ടാക്കാൻ കിച്ചണിലേക്ക് പോയി ….

അച്ഛൻ ….. നിന്നെ കമ്പനി ടെർമിനേറ്റ്‌ ചെയ്തതല്ലേ ???…..

ഞാൻ ….. മും ….

അച്ഛൻ ….. എന്താ കാര്യം ???

ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല …..

അച്ഛൻ …… അപ്പൊ ഇനി നാട്ടിലേക്ക് വിടുകയല്ലേ ??? മതി …. ഇവിടെ…

ലക്കി ….. ചേട്ടൻ വരും …… എന്തേ ??

ഞാൻ … പോകാം ……

അച്ഛൻ ….. അപ്പൊ ഞാൻ ടിക്കറ്റ് കൺഫോം ചെയ്യട്ടെ മോളെ …..

ലക്കി ……. അച്ഛൻ ചെയ്തോളു ……

ഒന്നും മനസ്സിലാകാതെ ഞാൻ എല്ലാവരെയും നോക്കി ………

രാത്രി കിടക്കാൻ നേരം മോനെ അച്ചന്റേയും അമ്മയുടെയും കൂടെ കിടത്തി ലക്കി മോൾക്ക് അവളുടെ മുലപ്പാൽ കൊടുക്കുകയാണ് ……….

ഞാൻ ….. സോറി …. ലക്കി ഞാൻ നിന്നെ ചതിച്ചു …. പറ്റിപ്പോയി ….. എന്നോട് ക്ഷമിക്ക് ….. ആ കള്ളിന്റെ പുറത്ത് ………………………

ലക്കി എന്റെ വായ് പൊത്തിപിടിച്ചു …… എന്നോട് അങ്ങിനെ പറയരുത് …….. എനിക്ക് മനസ്സിലാകും ചേട്ടന്റെ ഇപ്പോഴുള്ള അവസ്ഥ …….. ചേട്ടൻ എന്നെ കാണാതിരുന്നപ്പോൾ എന്നെ തേടി വന്നില്ലേ ……. കുറച്ചു ദിവസം കൂടെ താമസിച്ച എന്നോട് ചേട്ടന് ഇത്രയും ഇഷ്ടം ആണെങ്കിൽ ഈ കുഞ്ഞിന്റെ കാര്യം എനിക്ക് മനസ്സിലാകും ……. എന്നെ ഇങ്ങോട്ട് ആരും അറിയാതെ കൊണ്ട് വന്നില്ലേ …….. അതിന് മുൻപ് ഒരുപാട് നാൾ ഞാൻ ചേട്ടനോടൊത്ത് ജീവിച്ചു …….ചേട്ടൻ മോശമായി എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല ……. എനിക്ക് മനസ്സിലാകും എന്താണ് ഇവിടെ ഉണ്ടായതെന്ന് …….. ചേട്ടൻ അതെല്ലാം മറന്നേക്ക് ………. എനിക്ക് ഇനി മുതൽ രണ്ട് മക്കൾ ഉണ്ട് ….ഒരു മോനും ഒരു മോളും …… ചേട്ടൻ ആഗ്രഹിച്ചത് ചേട്ടന് കിട്ടിയില്ലേ ……… എനിക്ക് എന്റെ രക്തത്തെ കണ്ടാൽ തിരിച്ചറിയാൻ പറ്റും ….. ചേട്ടനെ മനസ്സിലാക്കാനും ……. ചേട്ടന്റെ ആ ഫോൺ റെക്കോർഡിങ് ഓഡിയോ ഞാൻ കേട്ടു ……. ശ്യാം ചേട്ടൻ വിളിച്ചതും സാനിയ വിളിച്ചതും ……… ചേട്ടന്റെ യാചനയും ധർമ്മസങ്കടവും അതിന് സാനിയയുടെയും ശ്യാം ചേട്ടന്റെയും പ്രീതികരണവും ……. ആരും ഇല്ലാത്ത ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ചവളാ ഞാൻ …… നമ്മുടെ കുഞ്ഞുങ്ങൾക്ക് അത് ഉണ്ടാവാൻ പാടില്ല ……. അവൾ എന്നെ കെട്ടിപ്പിടിച്ചു …….. നമ്മുടെ കുഞ്ഞായി അവൾ നമ്മളോടൊപ്പം വളരും ………. ഒരിക്കലും ചേട്ടൻ ഇവളെ ഓർത്ത് തളരരുത് ….. ജീവനുള്ളിടത്തോളം കാലം ഞാൻ അവളെ സ്നേഹിച്ചു തന്നെ വളർത്തും ഈ അച്ഛന് അമ്മയോടുള്ള സ്നേഹം പോലെ …. പോരേ …..
കുറച്ചു സമയം കഴിഞ്ഞു …….. എനിക്ക് ഒരു മെസേജ് വന്നു ……… സാനിയ

SORRY BRO . എന്നെക്കാളും മുൻപ്പ് ലക്കി എല്ലാം മനസ്സിലാക്കിയിരുന്നു ……. എനിക്കും ശ്യാം ചേട്ടനും അവളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പോയി ….. ആ കുഞ്ഞിന് വേണ്ടി അവൾ ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു ഞങ്ങളുടെ പേരിന്റെ സ്ഥാനത്ത് ചേട്ടന്റെ അച്ഛൻ ലക്കിയുടെയും ചേട്ടന്റെയും പേരുകൾ ഹോസ്പിറ്റൽ രജിസ്റ്ററിൽ വയ്പ്പിച്ചു …………. എന്നെ വിരട്ടി ആ കുഞ്ഞിനെ അവൾ വാങ്ങി …….. എന്റെ മുലപ്പാൽ പോലും ആ കുഞ്ഞിനെ കുടിക്കാൻ ലക്കി അനുവദിച്ചില്ല ……… കുഞ്ഞിനേയും കൊണ്ട് അവർ പോകുന്നത് വരെ ഞാനും ശ്യാം ചേട്ടനും ചേട്ടന്റെ അച്ഛന്റെ കൺട്രോളിൽ ആയിരുന്നു ……….. ഹോസ്പിറ്റൽ തീരുമാനം മുതൽ ഫുൾ ചിലവും ചേട്ടന്റെ അച്ഛൻ തന്നെ കൊടുത്തു …….. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ വന്ന് ഞങ്ങളെ ഭീക്ഷണിപ്പെടുത്തി രണ്ട് പാസ്സ്‌പോർട്ടും പിടിച്ചുവാങ്ങി വച്ചു …….. ഞങൾ പോകാൻ നേരം വിളിച്ചു ചോദിച്ചപ്പോഴാണ് ഞങ്ങൾക്ക് അത് തിരികെ തന്നത് …….. ചേട്ടന്റെ അച്ഛൻ എനിക്ക് കുറെ ക്യാഷ് തന്നു ……… എനിക്ക് എന്തിനാ ചേട്ടാ കാശ് …… ഞാൻ അന്ന് വിളിച്ച കാൾ അവളെന്നെ കേൾപ്പിച്ചു …… ശ്യാം ചേട്ടൻ വിളിച്ചതും ………. എല്ലാം നല്ലതിനുവേണ്ടിയെന്ന് വിചാരിക്കുന്നു ….. ചേട്ടൻ എനിക്ക് വേണ്ടി കണ്ടുപിടിച്ച ശ്യാം ചേട്ടനൊപ്പം ഞങ്ങൾ ഹാപ്പിയായി ഇപ്പൊ ജീവിക്കുന്നു ….. ഞങ്ങൾ നിയമപരമായി വിവാഹിതരായി ……..ഒരിക്കലും ഞാൻ ചേട്ടന്റെയോ കുഞ്ഞിന്റെയോ നിങ്ങളുടെ ജീവിതത്തിലേക്കോ ഇനിയും ഒരിക്കലും ഒന്നിനും വരില്ല ……. ഇത്രയും വലിയ മനസ്സുള്ള ലക്കിക്കും ചേട്ടനും ആ അച്ഛനും അമ്മയ്ക്കും നിങ്ങളുടെ മോനും മോൾക്കും ആയുസ്സും ആരോഗ്യവും നേർന്നുകൊണ്ട് …. എന്നെയും ശ്യാം ചേട്ടനെയും ചേട്ടന്റെ അച്ഛൻ ദ്രോഹിക്കില്ലാ എന്നാ വിശ്വാസത്തോടെ സാനിയ ശ്യാം …..

Leave a Reply

Your email address will not be published. Required fields are marked *