ലക്കി …. എന്നാ നമ്മൾ വീട്ടിൽ പോകുന്നത് ……..
ഞാൻ …. നെക്സ്റ്റ് വീക്ക് ….
ലക്കി ….. അച്ഛനും അമ്മയ്ക്കും എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ …….
ഞാൻ …… എന്റെ മാലാഖയോടൊപ്പം എന്നും ഞാൻ കാണും …പോരെ …. ഒരിക്കലും നീ ഇനി വിഷമിക്കേണ്ടി വരില്ലാ ….. ഒരു ജന്മം അനുഭവിക്കേണ്ടത് നീ ഇപ്പോൾ അനുഭവിച്ചു തീർത്തിട്ടുണ്ട് ……. ഇനി ഇഇഇ കണ്ണ് നിറയാതെ ഞാൻ നോക്കിക്കൊള്ളാം ……… പോരെ എന്റെ മാലാഖക്ക് ……
ലക്കി ….. മും …..
ഞാൻ …… യഥാർത്ഥത്തിൽ ഞാൻ ആണ് ലക്കി ……. ഇതുപോലൊരെണ്ണത്തെ ദൈവം എനിക്ക് കാണിച്ചു തന്നതിന് ….
ലക്കി …. എന്നെ അത്രക്ക് ഇഷ്ടമാണോ ??
ഞാൻ ….. ഇല്ലെങ്കിൽ ഞാൻ എന്റെ മാലാഖയെ അവിടെന്ന് പൊക്കിക്കൊണ്ട് വരേണ്ട ആവശ്യം ഉണ്ടായിരുന്നോ …….
ലക്കി …. I lOVE YOU … ചേട്ടാ ……….
പിന്നെയും ആഴ്ചകൾ കടന്നുപോയി ………. നമ്മുടെ മാലാഖയുടെ കുഞ്ഞി വയർ വലുതാകുവാൻ തുടങ്ങി …… അധികം താമസിപ്പിക്കാതെ ……. വെള്ളിഴ്ച അവർ നാട്ടിലേക്ക് മടങ്ങി ………
ഒരു ആറു മണിയോടെ വീട്ടിലെത്തി ……….. ലക്കി എന്റെ വീട് കണ്ട് ഞെട്ടി ഒരു ഇന്നോവയും ഒരു ബ്രീസയും കാർപോർച്ചിലുണ്ട് …………………വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു …….
ഞാൻ ബെൽ അടിച്ചു …….. ലക്കിയെ മുന്നിൽ നിർത്തി …… ‘അമ്മ വന്ന് വാതിൽ തുറന്നു ….. ‘അമ്മ ആശ്ചര്യത്തോടെ ഞങളെ മാറിമാറി നോക്കി ……….
ആനി ….. ഏതാടാ ഈ പെൺകുട്ടി …???
ഞാൻ ……. അമ്മെ ഞാൻ കെട്ടിയതാ …. അവളിപ്പോൾ ഗര്ഭിണിയാ ….
‘അമ്മ അകത്തേക്ക് നോക്കി അച്ഛനെ വിളിച്ചു ……. സാജേട്ടാ …. ഒന്നിങ്ങു വന്നേ …. ദേ … സാനി ഒരു പെൺകുട്ടിയെയും വിളിച്ചോണ്ട് വന്നിട്ട് ഭാര്യയാണ് ഗര്ഭിണിയാണെന്നൊക്കെ പറയുന്നു ……
അച്ഛൻ ഞെട്ടി പുറത്തേക്ക് വന്നു …….. രണ്ടുപേരെയും മാറിമാറി നോക്കി ………
അച്ഛൻ ….. എന്താടാ ഇതെല്ലം ??/
ഞാൻ ….. ഇവൾക്ക് ആരുമില്ല …… അതാ …. പറ്റിപ്പോയി ………
എന്നെ അച്ഛൻ ദേഷ്യത്തിൽ നോക്കിയിട്ട് ആകത്തേക്ക് വിളിച്ചു …. ഞാനും ലക്കിയും അവരുടെ കാൽ തൊട്ട് അനുഗ്രം വാങ്ങി …….. അച്ഛൻ വലിയ സീൻ ഒന്നും ഇല്ലായിരുന്നു ……… അമ്മക്കെന്തോ അവളെ അത്രയ്ക്ക് അങ്ങ് പിടിച്ചില്ല …….. ഏത് അമ്മക്ക് പിടിക്കും ഒരേ ഒരു മോൻ ഇങ്ങനെ വയറ്റിലുണ്ടാക്കി ഒരു പെണ്ണിനേയും വിളിച്ചുകൊണ്ട് വീട്ടിലേക്ക് വരുമ്പോൾ ……. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല …….. ‘അമ്മ അവളോടൊന്നും സംസാരിച്ചില്ല ……. ഞാൻ അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി ……… കുറച്ചു ദിവസംകൊണ്ട് ‘അമ്മ അവളുമായി അടുക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി …….. അവളുടെ ആ നിഷ്കളങ്കമായ മുഖം കണ്ടാൽ ആർക്കാ അവളോട് ദേഷ്യം തോന്നുന്നത് ……….. അവളും സോപ്പിട്ട് അമ്മയോടൊപ്പം അടുക്കളയിൽ നിൽക്കും …….
അങ്ങനെ വന്നിട്ട് രണ്ടാം ശനിയാഴ്ച ……… അച്ഛനും അമ്മയും വീട്ടിലുണ്ട് …….
ഞാൻ ….. ഡി …ലക്കി നീ ഡ്രസ്സ് മാറി വാ എന്റെ ഫ്രണ്ട്സ് നിന്നെ കാണണമെന്ന് പറഞ്ഞു ……….
‘അമ്മ …….. കഴുത്തിൽ താലിപോലും ഇല്ലാത്ത പെണ്ണിനേയും കൊണ്ടാണോടാ …….. പന്നേ … ഫ്രണ്ട്സിനെ കാണിക്കാൻ കൊണ്ട് പോകുന്നത് ……… ബുദ്ധിയും ഇല്ല വിവരവുമില്ല …….. മനുഷ്യനെ പറയിപ്പിക്കാൻ ആയിട്ട് ….
അപ്പോഴാണ് ഞാനും അച്ഛനും അതുതന്നെ ഓർക്കുന്നത് …….. വയറ്റിലാക്കിയിട്ടും താലി കെട്ടാൻ മറന്നുപോയി …. അച്ഛൻ ആക്കിയൊരു നോട്ടം നോക്കി ……… ഞാനൊന്ന് ചമ്മിയെങ്കിലും എന്റെ നാക്ക് കൊണ്ട് ഞാൻ അട്ജെസ്റ് ചെയ്തു …….
ഞാൻ ….. അത് അമ്മയുടെയും അച്ഛന്റെയും മുന്നിൽ വച്ച് താലികെട്ടാമെന്ന് ഞാൻ തീരുമാനിച്ചതുകൊണ്ടാ …..
അച്ഛൻ ……. ആഹ് … ശരി ……. ശരി …. ഒരു താലി വാങ്ങി അവളുടെ കഴുത്തിൽ കെട്ടികൊടുക്കാൻ നോക്ക് …… എന്തൊരു ജന്മമോ ???
ഞാൻ അവിടെന്ന് വണ്ടിയുമെടുത്ത് ഫ്രണ്ട്സിനെ കാണാൻ പോയി …………
തിരിച്ചു വരുമ്പോൾ ‘അമ്മ അവളുടെ തലയിൽ എണ്ണ തേച്ചുകൊടുക്കുന്നതുകണ്ടു ….. അമ്മയായും അവളും സെറ്റ് ആയി …….. അച്ഛൻ അടുത്തുതന്നെ ഇരിപ്പുണ്ട് ………. മൂന്ന് പേരും എന്തോ കാര്യമായിട്ട് സംസാരിക്കുകയാണ് ……..
