ലക്കി …… ഹാലോ …
ഞാൻ…. എന്തുണ്ടെടി വിശേഷം …..
ലക്കി …. നല്ല വിശേഷം …….
ഞാൻ …… പിന്നെ സാനിയ നിന്നെ വിളിച്ചോ ??
ലക്കി ……. വിളിച്ചിരുന്നു ……. ഞാൻ പോയി ഹോസ്പിറ്റലിൽ ……..കുഞ്ഞിനെ കണ്ടു …… നല്ല സുന്തർ വാവ ……
ഞാൻ ….. അവളിപ്പോൾ എവിടെയാ ??
ലക്കി ….. അവർ പോയല്ലോ …… എവിടെ ആണെന്നൊന്നും എനിക്ക് അറിയില്ലാ ………… ചേട്ടനോട് പറഞ്ഞില്ലേ ?? ചേട്ടനോട് പറഞ്ഞു കാണുമെന്ന് വിചാരിച്ച് ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല ……
ഞാൻ …… കുഞ്ഞോ ??
ലക്കി …… പിന്നെ അവരുടെ കുഞ്ഞിനെ അവർ കൊണ്ട് പോകതിരിക്കുമോ ??
ഞാൻ ….. അതല്ല ….. ഞാൻ ചോദിച്ചത് …. അവളുടെ വീട്ടിൽ വല്ലതും ആക്കിയിട്ട പോയോന്നാണ് …….
ലക്കി ….. കാക്കക്ക് താൻ കുഞ്ഞും പൊന്കുഞ്ഞാ ….. മനസ്സിലായോ ……. ലക്കിയുടെ ശബ്ദം ഇടരുന്നത് പോലെ എനിക്ക് തോന്നി …… ( തോന്നിയത് ആയിരിക്കുമോ )
ഞാൻ ….. ഇനി എന്നാ ഇങ്ങോട്ട് ….
ലക്കി ….. അടുത്തമാസം …… അമ്മയുടെ ലീവ് അപ്പോയേ ശരിയാകു ….. ഞാൻ….. എല്ലാരും വരുന്നുണ്ടോ ??
ലക്കി …YES ………..
ഞാൻ …. ശരിയപ്പോൾ
ഞാൻ ഫോൺ വച്ചു …. മനസ്സിൽ ഒരുപാട് ചിന്തകൾ ഓടിനടന്നു ….. എന്റെ കുഞ്ഞ് …. ഇനി അതിന്റെ ഭാവി എന്താകുമോ എന്തോ ……. ഞാൻ കാരണം ….. എനിക്ക് ഓർക്കാൻ കൂടി വയ്യ …….. സ്വന്തം സുഖത്തിനു വേണ്ടി മാത്രം പെണ്ണിനെ തിരക്കിയിറങ്ങിയ ഞാൻ എന്റെ മോളുടെ ഭാവി ഓർത്തു ഞാൻ ഇന്നു ദുഖിക്കുന്നു ………
നാട്ടിലെ കൂട്ടുകാരെ വിളിച്ച് സാനിയയുടെയും ശ്യാമിന്റെയും വീട്ടിൽ തിരക്കാൻ പറഞ്ഞു …… പക്ഷെ എങ്ങിനെയൊക്കെ നോക്കിയിട്ടും അവരെ കണ്ടെത്താനായില്ല ……. ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് ആയിപ്പോകുന്ന പെൺകുട്ടികളെ കുറിച്ചു ഞാൻ ഓർത്തു ………… ഒരിക്കൽ അവൾ ദുബായ് മസ്സാജ് സെന്ററുകളിൽ എത്തപ്പെടും …….. ഓരോരുത്തന്മാരും അവളെ കൊത്തിവലിക്കും …. ഹോ എനിക്ക് ആലോചിക്കാൻ കൂടി വയ്യാ …. എന്റെ മോൾ …….. ദൈവമേ ഞാൻ ചെയ്ത പാപങ്ങൾക്ക് എന്റെ കുഞ്ഞിനെ ബലിയാടാക്കരുതേ ……… പിന്നെ ഞാൻ ദൈവത്തോട് യാചിക്കുകയായിരുന്നു ……. ഓഫീസിൽ പോകാൻ തോന്നുന്നില്ല ……. മിക്ക ദിവസവും ലീവ് ആണ് ……. ഓഫ്‍ഫീസിൽ നിന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി ………. ദിവസ്സവും ഒന്ന് ഉറങ്ങി കിട്ടാൻ രണ്ട് കുപ്പിയെങ്കിലും വേണം …….
വീണ്ടും നാട്ടിലെ കൂട്ടുകാരെ വിളിച്ച് അവരെ തപ്പാൻ ഞാൻ പറഞ്ഞു …….. കണ്ടുപിടിച്ചാൽ ഇരുപത്തിഅഞ്ചുലക്ഷം രൂപ ………… (പക്ഷെ അത് അവന്മാർ എന്റെ വീട്ടിൽ അറിയിക്കുമെന്ന്ഞാൻ ഒരിക്കലും കരുതിയില്ലാ )
അവസാനം എന്നെ ഓഫീസിൽ നിന്നും ടെർമിനേറ്റ് ചെയ്യുന്നു ………. ഇനി കുറച്ചു ദിവസംകൂടി ഓഫീസിൽ പോകണം …….. വിസ ക്യാൻസൽ ആയിട്ടില്ല …….
ഒരാഴ്ച കഴിഞ്ഞു …… ലക്കിയും അച്ഛനും അമ്മയും ദുബായിൽ എത്തി ………. ഞാൻ അവരെ പിക്ക് ചെയ്യാൻ പോകാമെന്ന് പറഞ്ഞിരുന്നു ……… പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ലേറ്റ് ആയി …. ലക്കി ഉള്ളതുകൊണ്ട് കുഴപ്പമില്ല അവൾക്ക് ടാക്സി പിടിച്ചു വരാൻ അറിയാം ….. ഞാൻ ലക്കിയുടെ നമ്പറിൽ വിളിച്ചു …. ലക്കി ഫോൺ എടുക്കുന്നില്ല ….. ഞാൻ മെസേജ് അയച്ചു ….. എനിക്ക് എത്താൻ പറ്റില്ല നിങ്ങൾ ഒരു ടാക്സി പിടിച്ചു വരാമോ …..
ലക്കി ….ഓക്കേ പറഞ്ഞു ….. ഞാൻ ഓഫിസിൽ തന്നെ ഇരുന്നു ……….
ഞാൻ വീട്ടിലെത്തി …. എല്ലാവരും വന്നിരിക്കുന്നു ….. വീട്ടിൽ അവർ കൊണ്ട് വച്ച പെട്ടിയൊക്കെ ഉണ്ട് ….അവർ പുറത്ത് പോയതായിരിക്കും ….. ഞാൻ ഒരു ചായ ഇട്ടു കുടിച്ചിട്ട് സെറ്റിയിൽ കിടന്നു ……. ലക്കി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു ………. ലക്കി കുഞ്ഞുമായി അകത്തേക്ക് വന്നു …. ഞാൻ അവളുടെ കയ്യിൽ നിന്നും അവനെ വാങ്ങി ….. കുഞ്ഞിന് പേരിട്ടില്ലേ ….
ലക്കി …. ഇട്ടു …. നിഷാൻ ….
ഞാൻ ….. കൊള്ളാല്ലോ ?? നല്ല പേരാണല്ലോ …. നിനക്കിത് എവിടെന്ന് കിട്ടി …..
ലക്കി …. നമ്മുടെ പേരിലെ അക്ഷരങ്ങൾ എല്ലാം തപ്പിയെടുത്ത് തട്ടിക്കൂട്ടി …….
ഞാൻ മനസ്സിൽ ഓർത്തു …. സാനിയ പ്രേസവിച്ച ആ കുഞ്ഞു എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിന് നിള എന്ന പേര് ഇടുമായിരുന്നു ……….
