നാമം ഇല്ലാത്തവൾ – 3 3അടിപൊളി  

” ടാ കോപ്പേ നീ എന്തിനാ എന്നെ ഇതിലൊട്ട് ഇടുന്നെ..ചാടുന്നുണ്ടേൽ ചാട്… .. ”

പറഞ്ഞു മുഴുവിപിച്ചതും പുള്ളി ഒറ്റ ചാട്ടം.. പിന്നെ ഞാൻ അവളുമാരെ നോക്കി, അതിന് മുന്നെ

” അവന്റെ ഒരു സിസ്പാക്ക്…മോളെ ഇവനെ നീ ശ്രദ്ധിച്ചോ..”

അതിനാമി ഞാൻ നോക്കിക്കോളാമേട്ടത്തി നൊരു ഡയലോഗ് വിട്ട് എന്നെ തിരിച്ചൊരു നോട്ടം..ഏട്ടത്തിയും പിള്ളാരും ചിരി.. അതെനിക് തിരിച്ചടിച്ചതാണെന്ന് മനസിലായപ്പോ ഞാൻ ചാടി കേറി,

” എന്തോന്ന്… നീ ഇതൊന്നും കേൾക്കണ്ടെടി..വെറുതെ പറയാ.. ”

” വെറുതെയൊന്നും അല്ല കഴിഞ്ഞ വെക്കേക്ഷന് വന്നപ്പോ എന്റെ ഒരു ഫ്രണ്ടിനെ സെറ്റ് ആക്കികൊടുക്കാൻ എനിക്ക് മൊബൈൽ ഫോൺ ഓഫർ ചെയ്ത സാറാണ് ഇത്..”

സബാഷ്… ഖത്തം… ടാറ്റ ഗുഡ് ബൈ… സീ യു.. എന്റെ പെട്ടിയിലേക്കുള്ള അണിയായിരുന്നു അത്..ഒന്നാതെ എന്റെ സമയം ശെരിയല്ല അതിന്റെ കൂടെ ഓരോ വള്ളികേട്ടെ.,

അതിനവൾ നോക്കി ദഹിപ്പിക്കുന്ന കണ്ടപ്പോളെ എനിക്ക് മനസിലായി തീർന്ന് ഞാൻ തീർന്നെന്ന് അത് കണ്ടിട്ടെന്നോണം എല്ലാർക്കും മുഖത്ത് ഭയങ്കര സന്തോഷം.. ഒരുത്തന്റ മറ്റെടത്ത് കോലിട്ട് ഇളക്കിട്ട് എല്ലാം നിന്ന് ചിരിക്കുന്നു..

ഞാൻ പിന്നെ ഒട്ടും വൈകിപ്പിച്ചില്ല ഒറ്റ ചാട്ടം യെശോധേ…. ഇല്ലേൽ എന്നെ അവൾ എടുത്തുടുത്താലോ…

വൈകിട്ടായപ്പോളേക്കും പിള്ളാര്‌ രണ്ടും പോയി പിന്നെ ഞങ്ങൾ നാളത്തെ പൊക്കിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ശെടാ നിങ്ങൾ അറിഞ്ഞില്ലായിരുന്നൊ ഞങ്ങൾ പോവാ നാളെ എന്റെ ഫ്ലാറ്റിലേക്ക്,നിങ്ങള് നല്ല ആൾക്കാരാ ഞങ്ങളുടെ കാര്യം മുഴുവൻ അറിയാവുന്നവർ അല്ലെന്ന് വെച്ച ഞങ്ങളു ചോദിക്കാഞ്ഞേ. ആഹ്ഹ് പോട്ടെ.. വിട്ട് കള,

പിറ്റേന്ന് രാവിലെ തന്നെ റെഡിയായി അവളുടെ ഒരു ബാഗ് മാത്രം എടുത്ത് എന്റെ ആവശ്യത്തിന് അവിടെ ഉണ്ടല്ലോ.. അങ്ങനെ എല്ലാരോടും യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങാൻ തയാറെടുത്തപ്പാക്കി..അമ്മക്കും ഏട്ടത്തിക്കും അച്ഛനും ഏട്ടനും ആർക്കും അവളെ വിടണെന്നില്ല പോവയ്യാതെ നിവർത്തിയില്ലലോ , കുറച്ചു നേരത്തെ സ്നേഹപ്രകടനത്തിനോടുവിൽ അവൾ വന്ന്
” നീ ഇറങ്ങിയോ.. ”

എന്ന് അച്ഛൻ ചോദിച്ചപ്പോ, ഇല്ല കുറച്ചൂടെ ഇറങ്ങാൻ ഉണ്ട് എന്തെ തിരിച്ചു കേറണോ..അര മുക്കാൽ മണിക്കൂർ ആയി ഞാൻ ഇവിടെ പട്ടിപോസ്റ്റ് അടിച്ചിരിക്കുന്നു. ഇപ്പോളെലും ചോദിച്ചല്ലോ..ഇങ്ങനെ ഒരാൾ ഉണ്ടെന് ഓർത്തോ..

ഞാൻ ഒരു ബ്ലാക്ക് ഹുഡ്‌ഡി യാണ് ഇട്ടിരിക്കുന്നെ അവള് ഒരു ഗ്രീൻ ചുരിദാർ..

അങ്ങനെ എല്ലാരോടും യാത്രയും പറഞ്ഞു മിക്കമണിക്കൂർ അങ്ങനെ പോയി.. ഇനി എറണാകുളം ചെല്ലുമ്പോ പത്താകുല്ലോ..

R6 തന്നെ എടുത്ത് അല്ലാതെപ്പോ എന്ത് ചെയ്യും മറ്റേത് ഏട്ടന് കൊടുത്തില്ലേ.. ഇവളുടെ പുറകിലുള്ള ഇരുപ്പ് കാണുമ്പോളെ ഇത് കൊടുത്ത് വേറെ എടുക്കണ്ട വരുമെന്ന തോന്നണേ..

തിരിച്ചുള്ള യാത്രയിൽ ഇടക്ക് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ നിർത്തി ഫുഡും കഴിച്ചു ഞങ്ങൾ പിന്നീട് അങ്ങോട്ട് ഓരോന്ന് പറഞ്ഞു യാത്ര തുടർന്ന് ഇടക്ക് അവളുടെ അനക്കം കേൾക്കാതെയായപ്പോ ഞാൻ വണ്ടി നിർത്തി.. അഹ് ബെസ്റ്റ് ദേ പില്യൺ സീറ്റിൽ ഇരുന്നുറങ്ങുന്നു. കുറച്ചൂടെ കഴിഞ്ഞിരുന്നേൽ റോട്ടീന്ന് വടിച്ചെടുയായിരുന്നു.. നല്ല തതണുപ്പായതിനാൽ എന്റെ ഒരു ഹുഡ്‌ഡി യും ചുരുദാറിനു മുകളിലൂടെ ഇട്ടിട്ടുണ്ട്.

” എടി… ഡി പെണ്ണെ കണ്ണൊന്നു തുറന്നെ… ”

ഒരു ഞരുക്കത്തോടെ കണ്ണുതുറന്നവൾക്കു നേരെ ഒരു ചിരി സമ്മാനിച്ചു ദൂരത്തേക്ക് വിരൽ ചൂണ്ടുമ്പോ ആ കണ്ണുകൾ വിടർന്നു എന്നെ ഒന്ന് നോക്കിയ ശേഷം വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി..

“ഹൂ… എന്ത് രസാ അല്ലെ….”

മലയോടൊപ്പം മുട്ടികിടക്കുന്ന മഞ്ഞിൻ മേഘങ്ങളെ നോക്കി അവൾ ഒന്ന് വിറച്ചപ്പോ ഞാൻ അവളെ ചേർത്ത് പിടിച്ചു.. സമയം മൂന്ന് മണിയോളം ആയിട്ടുണ്ട്… നല്ലപോലെ മഞ്ഞും ഉണ്ട്.. കറങ്ങിയാണ് പോകുന്നത് അതിനാൽ ആണ് അങ്ങനെ ഒരു സീൻ ഉണ്ടായേ

” ബാ തണുപ്പൊക്കെ മാറ്റാൻ നമ്മക്ക് രണ്ട് കട്ടനടിക്കാം.. ”

അവളെ ചേർത്ത് പിടിച്ചു തൊട്ടടുത്തുള്ള ഒരു വഴിയോര ബജി കടയിലേക്ക് കയറി രണ്ട് കട്ടനും പറഞ്ഞു രണ്ട് പരിപ്പുവടയും എടുത്ത്.. അഹ് ഹാ അന്തസ്സ്…
അവിടുന്നു ഇറങ്ങി ഒരു ഒന്നര മണിക്കൂർ കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിൽ എത്തി.. വണ്ടി എന്റെ സ്റ്റിരം സ്പോർട്ടിലേക്കു കയറ്റുമ്പോ പുറകെ ഓടി മണിക്കൂട്ടനും എത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *