അവനൊരു തമിഴ് പയ്യൻ ആണ്, അവന്റെ അച്ഛനാണ് ഇവിടുത്തെ ആളുകളുടെ തുണി എല്ലാം ഇസ്തിരി ഇടുന്നെ.. ഞാൻ ഒഴികെ ബാക്കി എല്ലാരും അയാൾക്ക് തുണി കൊടുക്കുമ്പോളും മാസം ഒരു രണ്ടായിരം രൂപ ഞാൻ വേലുഅണ്ണന് കൊടുക്കും.എന്താവിശ്യത്തിനും പുള്ളി ഉണ്ട് കൂടെ..
” എന്നാടാ.. എപ്പടി ഇരുക്ക്.. സൗകിയമാ… ”
ബൈക്കിൽ നിന്നും ഇറങ്ങി വണ്ടി ലോക്ക് ചെയുന്നതിനിടയിലാണ് ഞാൻ അവനെ നോക്കുന്നത്..
” ആമണ്ണേ സൗകിയം താൻ.. ഇവളോ നാൾ എങ്കെ ഇരുന്തിക്കെ…
അല്ലേയ് യാരിത്…?? ”
ഞങ്ങളുടെ രണ്ടാളുടെയും സംസാരം കണ്ടു നിന്ന ആമിയെ നോക്കി അവൻ സംശയരൂപേണ എന്നോട് ചോദിച്ചതും..
” അത് വന്ത് എന്നുടെ തിരുമണം മുടിഞ്ഞാച്ചിടാ.. എൻ പൊണ്ടാട്ടി താൻ ഇത്.. ”
ഇവരെന്തു തേങ്ങയാണ് പറയുന്നതെന്നോർത്തു മൊത്തത്തിൽ കിളി പോയ അവളേം വിളിച്ചു ഞാൻ മുന്നോട്ട് നടന്ന്, അപ്പോളേക്കും അവളുടെ കൈയിൽ ഇരുന്ന പെട്ടി അവൻ വാങ്ങാൻ തുടങ്ങി
” ഇവളോ സീക്രവാ.. സൊല്ലവേ ഇല്ലേ… അണ്ണി ബാഗ് ഞാൻ പതുക്കലാം.. ”
” ഇവനെന്തോന്നാ പറയണേ ഏട്ടാ..എന്തോ പത്തെന്ന കാര്യവാ ഈ ചെക്കൻ പറയണേ. എടാ വിടെടാ… പെട്ടി ഞാൻ എടുത്തോളന്നു.. ”
അവൻ പറയുന്നതോ ഇവിടെ നടന്നതിനെയോ കുറിച്ചൊന്നും പിടികിട്ടാതെ നിന്ന അവളുടെ ബാഗും കൂടെ അവൻ വാങ്ങിയതും അവന് വിട്ടുകൊടുക്കില്ല എന്നൊരു ഭാവം ആയിരുന്നു അപ്പോ
” എടി അതവൻ പിടിച്ചോളും ഇല്ലേൽ ഇന്നിവിടുന്ന് നമ്മക്ക് മേലോട്ട് പോകാൻ പറ്റില്ല.. ”
പെട്ടി ചുമ്മാന്നാൽ പൈസ കിട്ടും എന്നുള്ളത് കൊണ്ട് ചെക്കൻ ഒറ്റ പെട്ടി വിടില്ല, അതറിയാവുന്ന കൊണ്ട് ഞാൻ അവളോട് പറഞ്ഞതും….
” ഇന്നാടാ കൊണ്ട് പോ..!
അല്ല ഇതാരാ…? ”
” ഇവനോ… ഇവനല്ലേ നമ്മടെ മണിക്കുട്ടൻ.. അല്ലേടാ.. ”
ബാഗ് അവന് കൊടുത്ത് എനിക്ക് നേരെ നിന്നതും അവനെ ഞാൻ ഒന്ന് പരിചയപ്പെടുത്തി . ഒന്നും മനസിലായില്ലേലും ഓട്ട വീണു മുഷിഞ്ഞ ബനിയനിൽ മുഖവും തുടച്ചു അവൻ നല്ല ഭംഗിയായി ഒന്ന് ചിരിച്ചു എന്നിട്ടും അവൾക് മനസിലാകാതെ നോക്കിയപ്പോ
” ഇവിടെഫ്ലാറ്റിലെ തുണി ഒക്കെ തേച്ചു കൊടുക്കുന്ന വേലു അണ്ണന്റെ മോന.. ഇവിടെ എല്ലാർക്കും വലിയ കാര്യവാ, ഇപ്പോളും എന്റെ കൂടെ കാണും നമ്മടെ ഫ്ലാറ്റിൽ ആയിരിക്കും അവൻ മിക്കപ്പോഴും.. ”
” ഇവന്റെ അമ്മയോ..? ”
എന്നൊരു ചോദ്യം വന്നപ്പോ ഉടനെ
” അവന്റെ അമ്മ രണ്ടു കൊല്ലം മുന്നെ ഒരു കാറിടിച്ചു മരിച്ചുപോയി.. നീ അവനോട് അതൊന്നും ചോദിക്കണ്ട കേട്ടോ ”
.
അവന് ഏറ്റവും പ്രിയം അവരെ ആയിരുന്നു അന്നവർ മരിച്ചപ്പോ ഈ പിഞ്ചു മനസ്സ് എന്തോരം വിഷമിച്ചുന്നു എനിക്കറിയാം.. അതിനവൾ ഇല്ലെന്ന് ചുമൽ കുച്ചി
“മതി പെട്ടി ചുമന്നത്… പിള്ളേരെ പിള്ളേരുടെ പണിയെടുത്താൽ മതി.. താടാ ചെക്കാ അത്..”
എന്തുകൊണ്ടോ അവൾ അവന്റെ കൈയിൽ നിന്നും ആ പെട്ടി തട്ടിവാങ്ങിയതും ചെക്കൻ എന്റെ മുഖത്തേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി..
” അണ്ണാ… അണ്ണികിട്ടേ സോല്ല് പെട്ടി കൊടുക്കസൊല്ല്… ”
അവന്റെ ചാട്ടവും പറിച്ചിലും എല്ലാം കണ്ടപ്പോ ആമിക്ക് ചിരി സഹിക്കാൻ വയ്യാ.
” ഇന്നാ എന്നാൽ ഇത് പിടിച്ചോ .. ഇനി പെട്ടി ചുമന്നില്ലയെന്നു വേണ്ട.. ”
ശേഷം കൈയിലെ ഹാൻഡ് ബാഗ് അവന്റെ കൈയിൽ കൊടുത്തു മറ്റേ ബാഗ് അവൾ എന്റെ കൈയിൽ തന്ന്.. അത് കൊള്ളാം നല്ലൊരു ഏർപ്പാടാ..
” അപ്പൊ അത്.. ”
” കുത്… നടക്കങ്ങോട്ട് ഇല്ലേൽ കിറിക്കെട്ടു കുത്തും പറഞ്ഞേക്കാം.. ”
എന്റെ കൈയിൽ ഇരുന്ന ബഗിലേക്ക് നോക്കി അവൻ ഒന്നുടെ ചോദിച്ചതും അവന് വേണ്ടതും എനിക്ക് വേണ്ടതും തന്ന്..പെട്ടി ചുമ്മകാൻ ഞാൻ ആരാടി നിന്റെ അടിമയോ എന്ന് ചോദിക്കാൻ തുടങ്ങിയതാ അപ്പോളായിരുന്നു കമന്ററി..
പിന്നൊരു നടത്തം ആയിരുന്നു അവളും അവനും എന്തെല്ലാമോ പറയുണ്ട് ചിലതൊന്നും കിട്ടതെ വരുമ്പോ പെണ്ണ് കൈയും മുഖവും ഇട്ടൊരു എക്സ്പ്രഷൻ ഉണ്ട് അത് കണ്ട് ചിരിയും കടിച്ചു പിടിച്ചുനടക്കുമ്പോ..ഫ്ള്ളോർ ആയപ്പോ ലിഫ്റ്റും തുറന്ന് റൂമിലോട്ട് നടക്കുമ്പോളാണ്, നമ്മടെ ഉഷാന്റിയും ചേച്ചിമാരും അവിടെ നിക്കണേ..
