” എടാ അതെ.. ”
ഫോണിൽ കൂടെ ഏട്ടത്തി ഉറക്കെ അലറി
” അഹ്… ഒരു സെക് ആരോ വന്ന് നോക്കട്ടെ. ”
എന്ന് ഞാൻ മറുപടി കൊടുത്തതും
” നോക്കാനൊന്നും ഇല്ല, അത് ലക്ഷ്മിയും മാളുവും ആണ് . ചെല്ല് ചെന്ന് കിട്ടാനുള്ളത് വാങ്ങിക്കോ..”
എന്നും പറഞ്ഞു ഏട്ടത്തി ഫോൺ കട്ടാക്കി, ഉംഫി.. വീണ്ടും ബെൽ മുഴങ്ങി ഒറ്റ സ്‌ട്രെച്ചിൽ അഞ്ചേണ്ണം സീൻ കോണ്ട്ര..
ലച്ചു എന്റെ കളിക്കുട്ടുകാരിയാണ് മാളു അവളുടെ അനിയത്തിയും,, കല്യാണത്തിനൊന്നും ഇല്ലായിരുന്നു.. ഞാൻ വിളിച്ചതും ഇല്ല എനിക്ക് അത്രക്ക് ഓർമ്മ ശക്തിയായകൊണ്ടേ….
അച്ഛൻ നടത്തിയത് കൊണ്ട… ഞാൻ എങ്ങാനും ആയിരുന്നു ഇത് നടത്തിയെങ്കിൽ സ്വന്തം തന്തയെ വരെ വിളിക്കാൻ ഞാൻ മറന്നുപോയേനെ..
രണ്ടും കല്പിച്ചു വാതിൽ തുറക്കാം. ധീരന് മരണം ഒന്നേ ഉള്ളു. കതക് തുറന്നതേ എടി സോറി എന്ന് പറഞ്ഞതെ ഓര്മയുള്ളു എന്നോതൊക്കെയോ വന്നെന്റെ നെഞ്ചിൽ പതിച്ചു… ഇവളുമാര് കല്ലാണോ ഇതിലൊക്കെ കുത്തി കെട്ടിയേക്കുന്നെ.. നെഞ്ചിൽ കിടന്ന പെട്ടി തള്ളി മാറ്റുമ്പോൾ ലക്ഷ്മി ചാടി എന്റെ നെഞ്ചിൽ കേറി ഇരുന്ന്, ഇതിലും ഭേദം ആ പെട്ടിയായിരുന്നു ഈ പട്ടിക്ക് എന്തൊരു വെയിറ്റ്.. ഹോ.
” അവന്റ സോറി.. ദേ പെണ്ണ് നില്കുന്നു ഇല്ലേൽ.. ”
” എടി ഞാൻ ഒന്ന് പറയട്ടെ… മാളുസേ മോളോന്നു പറയെടാ..”
” മിണ്ടണ്ട എന്നോട് ഇനി അങ്ങനെ വിളികേ വേണ്ട… എന്നോട് ഒരു വാക്ക് പറഞ്ഞോ ആരേലും ഇല്ലാലോ.. ഇപ്പോ വന്നേക്കുന്നു ”
കെറുവിച്ചു നിൽക്കുന്ന മാളൂനെ നോക്കി നെഞ്ചിൽ ഇരിക്കുന്ന ലക്ഷ്മിയെ നോക്കുമ്പോളും അവിടെ അതെ അവസ്ഥാ.. എന്നെ ജീവനാണെ അവർക്ക്, എനിക്കും.. പക്ഷെ മറന്നോയ്..
” എടാ.. ഞാൻ ഒന്ന് പറയണത് രണ്ടുമോന്ന് കേൾക്കു എന്നിട്ട് തീരുമാനിക്ക്.. ”
എന്ന് പറഞ്ഞതും ലക്ഷ്മി ഞെഞ്ചിൽ നിന്നും എണ്ണിറ്റ് സോഫയിൽ ഇരുന്ന ദോശയിലേക്ക് അവളുടെ കണ്ണ് പോയതും എന്നെ ഒന്ന് തറപ്പിച്ചു നോക്കിട്ട് അതെടുക്കാൻ അവള് പോയി
. ” മാളൂട്ടി ഇങ്ങ് വന്നേ ഏട്ടൻ പറയട്ടെന്നെ …. ”
പിണങ്ങിയാൽ ഉണ്ണിയാർച്ചയേക്കാളും ഡെൻജർ ആണെന്നറിയാവുന്നത്കൊണ്ട് ഞാൻ ഒന്നതണുപ്പിക്കാൻ എന്നോണം ഒരു ശ്രമം, ഒന്നും മിണ്ടില്ല.. എന്തോ പറയാൻ വന്നതും അവളെ ഞാൻ എടുത്ത് പൊക്കി… പണ്ടും ഇങ്ങനയാണ് എന്തിനെകിലും അടിയുണ്ടാകുമ്പോ ഞാൻ എടുത്ത് പോക്കും അപ്പോ അവളുടെ കള്ള പിണക്കവും പോവും.. പിന്നെ ഇത്തിരി വ്യത്യാസം വെയ്റ്റ് കുടിട്ടുണ്ട്
” നിനക്ക് ഇത്തിരി വെയിറ്റ് കുടിട്ടുണ്ടോന്ന്.. ഒരു സംശയം.. ”
എടുത്ത് പൊക്കിട്ടും ഒരനക്കവും ഇല്ലാതെ കൈയും കെട്ടി നിൽക്കുന്ന അവളോട് ഞാൻ അത് പറഞ്ഞപ്പോ പെണ്ണ് ഒന്ന് ചിരിച്ചു പെട്ടെന്ന് അത് മറകുവേം ചെയ്ത്
” പിന്നെ ഡിഗ്രി ഫസ്റ്റ്ഇയർ പഠിക്കണ വലിയ പെണ്ണിനെ എടുത്ത് പൊക്കിട്ട് അവൻ പറയണ കെട്ടിലെ.. പോടാ മണ്ട… “.
” മണ്ടൻ നിന്റെ തന്ത ആക്രി ദാമോധാരൻ ”
ദോശ കേറ്റുന്ന അതിനെ നോക്കി അത് പറഞ്ഞു ഞാൻ മാളൂനെ താഴെ വെച്ചു പെണ്ണ് എന്നെ ചുറ്റി വരിഞ്ഞു അവളേം ചേർത്ത് പിടിച്ചു ലക്ഷ്മി ഇരിക്കുന്നടത്തോട്ട് ചെന്നതും, വായിലേക്ക് വെച്ച ദോശ അതെ പോലെ തിരിച്ചെടുത്തു എന്റെ വായിലേക്ക് വയ്ക്കുമ്പോ ഒരു മടിയും കൂടാതെ അത് വാങ്ങിച്ചു കഴിച്ചു.. ഇല്ലേൽ എന്നെ ജീവനോടെ കത്തിക്കും..
” നിന്റെ തന്ത വിശ്വനാഥൻ തന്നെയല്ലേ ഇപ്പോളും മാറ്റമൊന്നും ഇല്ലാലോ.. അപ്പോ കൂടുതൽ ഇങ്ങോട്ട് വരണ്ട.. ”
എന്ന് തിരിച്ചടിച്ചതും, വിശ്വനാഥൻ ഒപ്പിച്ച പരുപാടി മുഴുവൻ പറഞ്ഞു കൊടുത്തതും രണ്ടാളും താടിക്ക് കൈ കൊടുത്തിരുന്നു എന്നിട്ടൊരൊറ്റ ചിരിയും.
” അല്ല അതല്ല അളിയൻ എന്തിയെടി .. “.
ലക്ഷ്മിയുടെ ഹസ്ബൻഡ് പുള്ളി ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് ട്രിവാൻഡത്തു.. ഞങ്ങളു മച്ചാ മച്ചാ ബന്ധം ആണ് , ഞാൻ വീട്ടിൽ ഇല്ലാത്തതു കൊണ്ട് അങ്ങനെ കാണാറില്ല എങ്കിലും ഞനാണ് ഇവരുടെ പ്രമത്തിന് ചുക്കാൻ പിടിച്ചത്
” അങ്ങേർക്ക് ലീവില്ലടാ… അയ്യോ ഒരു മിനിറ്റെ.. ”
