അവൾ അയന – 1അടിപൊളി  

ജോസഫ് ………. എടി അങ്ങനെ ഒന്നും ഇല്ല ………. ആ കറുത്ത മനുഷ്യൻ രാമലിംഗം കൂടെ വന്നത് രാജേന്ദ്രൻ മുതലാളി ……… രാമലിംഗത്തിന്റെ മോനും രാജേന്ദ്രൻ മുതലാളിയുടെ മോളും തമ്മിൽ പ്രേമത്തിൽ ആയിരുന്നു ………… ഇതൊന്നും ഇവർക്കറിയിലായിരുന്നു ……… ഇവരാണെങ്കിൽ എന്നും അടിയും വെട്ടും കുത്തും മൊക്കെ ആയിരുന്നു ……….. രാജേന്ദ്രൻ മുതലാളി ആ ചെക്കനെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ രാമലിംഗം ചെക്കനെ തമിഴ് നാട്ടിലേക്ക് മാറ്റി ……… ആ സമയം ഈ പെണ്ണ് അതായത് രാജേന്ദ്രൻ മുതലാളീടെ മോള് ഗർഭിണി ആയിരുന്നു ……… രാജലിംഗത്തിന്റെ മോൻ അപ്പോയെക്കും പരിപാടികളൊക്കെ ഒപ്പിച്ചുകഴിഞ്ഞിരുന്നു ……….. ഇവർക്ക് തമ്മിൽ ബദ്ധപ്പെടാൻ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ …….. അവൻ എവിടെയാണെന്ന് ആ പെണ്ണിന് അറിയില്ലായിരുന്നു …….. ഒരു കാരണവശാലും ആ ചെക്കനെ ഇങ്ങോട്ട് വരാൻ രാമലിംഗവും സമ്മതിച്ചില്ല ………… പാവം അയാൾക്ക് അറിയില്ലല്ലോ മക്കൾ ഓരോന്നും ഒപ്പിച്ചു വയ്ക്കുന്നത് …….. അവളെ ദൂരെ ഏതോ സ്ഥലത്തുകൊണ്ടു നിർത്തിയിരിക്കുവായിരുന്നു ……….. അങ്ങനെ ഈ പെണ്ണ് അവിടെത്തെ ഏതോ ആശുപത്രിയിൽ പ്രെസവിച്ചു ……….. ഇവളെ കൊന്നാൽ ആ കുട്ടിയുടെ തന്ത ആരെന്ന് പറയില്ല ………. വീണ്ടും അടിയും വെട്ടും കുത്തും ഒന്നും വേണ്ടാന്ന് കരുതിയാണ് അവൾ പറയാതിരുന്നത് ………. ഈ പെണ്ണിന്റെ ജീവിതം പോകുമെന്ന് വിചാരിച്ച് രാജേന്ദ്രൻ മൊതലാളി ആ പെൺകുഞ്ഞിനെ അവിടുണ്ടായിരുന്ന ഏതോ സ്ത്രീയുടെ കയ്യിൽ എവിടയെങ്കിലും ഉപേക്ഷിക്കാൻ കൊടുത്തുവിട്ടു ……….. ആ സ്ത്രീ ആരെന്ന് പോലും അയാൾക്ക് അറിയില്ല ……….. കുറച്ചു ദിവസം ആ ചെക്കൻ വന്നപ്പോഴാണ് ആ പെണ്ണ് ഉണ്ടായ സംഗതികളൊക്കെ അവനോട് പറയുന്നത് ………….. അവസാനം ആ ചെക്കൻ തന്തപ്പടിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് ആയാളും വിവരമറിഞ്ഞത് ………… ആ സമയത്തും ഒരു പേടിയും ഇല്ലാതെ അയാൾ രാജേന്ദ്രൻ മുതലളിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു ……….. അവസാനം ആ ചെക്കന്റേയും പെണ്ണിന്റെയും കല്യാണം അവർ രണ്ടു മുതലാളിമാരും ചേർന്ന് നടത്തികൊടുത്തു ………. പക്ഷെ പിന്നെ അവർക്കോ ആ കുടുംബത്തിലോ ഒരു കുഞ്ഞു ജനിച്ചില്ലാ ……… ഈ അടിയും വെട്ടും കുത്തുമൊക്കെ നടത്തി ഉണ്ടാക്കിയ കോടിക്കണക്കിന് സ്വാത്തുക്കൾ അനുഭവിക്കാൻ അടുത്ത തലമുറയിൽ ആരും ഇല്ലാതെ വളരെ വിഷമത്തോടെ ജീവിക്കുകയാണവർ ……….. അവിടെയൊക്കെ ഇവർ രണ്ടുപേരും കുറെ തിരക്കി നടന്നു ………. ഒരു ഫലവും ഉണ്ടായില്ല ……..അതാ അവർ എന്നെ കാണാൻ വന്നത് …… എങ്ങനെയെങ്കിലും അതിനെ കണ്ടുപിടിക്കാൻ എന്നോടവർ യാചിക്കുകയായിരുന്നു ……….. ഞാൻ ചോദിക്കുന്ന കാശ് അഡ്വാൻസായി അവർ താരമെന്ന പറഞ്ഞത് …………. ഞാൻ തിരക്കാമെന്ന് പറഞ്ഞു വിട്ടു ………. അല്ലാതെ ഞാൻ എന്ത് പറയാൻ ……… എനിക്ക് തോന്നുന്നില്ല ഇനി അതിനെ കണ്ടുപിടിക്കാൻ പറ്റുമെന്ന് ………. ഞാൻ പിന്നെ വാക്ക് കൊടുക്കാനൊന്നും പോയില്ല ………….
ഗീതാമ്മ …….. ഇല്ല ചേട്ടാ അങ്ങനെ പറയരുത് ചേട്ടൻ ആ കുഞ്ഞിനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുകൊടുക്കണം ………. ഞാൻ ഒരു ഉദാഹരണം പറഞ്ഞാൽ ദേഷ്യപ്പെടുമോ ……….

ജോസഫ് ……….. ഇല്ല നീ പറ ………….

ഗീതാമ്മ ……….. അമീലിയെ നമ്മൾ എന്തുകൊണ്ടാണ് ജോഷിയുടെ ഭാര്യയായി അംഗീകരിച്ച് വീട്ടിൽ കയറ്റിയത് …….. നമ്മളുടെ ഒരു കുഞ്ഞു അവളുടെ കയ്യിൽ ഉള്ളതുകൊണ്ടല്ലേ ………. അതിനെ റിച്ചാർഡ് എന്തെങ്കിലും ചെയ്യുമെന്ന് നമുക്കും ഭയമുണ്ടായിരുന്നില്ലേ ………… അതുപോലെ അവർക്കും ആ കുട്ടിയെ കിട്ടിയില്ലെങ്കിൽ ആ ഒരു കുടുംബം അടുത്ത തലമുറയില്ലാതെ അന്യംനിന്നുപോകില്ലേ ………….. ഒരു മകനുള്ളത് അവനും കുട്ടികളൊന്നും ഇല്ല …. പാവം

ജോസഫ് ഗീതമ്മയെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി

അയന വീട്ടിലെത്തി ……. കിളക്കുന്നതിന്റെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കി ……. അശ്വിനാണ് …… ഭയങ്കര പണിയില് ……… അടുത്ത് ഒരു പാത്രത്തിൽ വെള്ളമിരിക്കുന്നതുകണ്ടു ……. സിയാ ‘അമ്മ വെള്ളം കൊടുത്തുന്നു തോന്നുന്നു ………. അവൾ മുറിയിലേക്ക് നോക്കി ആരുമില്ല ……… സിയാ ‘അമ്മ പുറത്തുപോയെന്നു തോന്നുന്നു …… അവൾ അശ്വിന്റെ അടുത്തേക്ക് നടന്നു …………

അയന …….. യെന്ത സാറെ ……. ഇപ്പൊ ഭയങ്കര ഗൗരവത്തിലാണല്ലോ ?????? എന്തുപറ്റി ……..

അശ്വിൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല അയനയെ മൈൻഡ് ചെയ്യാതെ അവൻ പണി തുടർന്നു …….. അയന തിരിഞ്ഞു നടക്കാൻ നേരം അവൻ ചോദിച്ചു അന്ന് ബൈക്കിൽ കൊണ്ടുപോയ പയ്യനുമായി ഇഷ്ടത്തലാണോ?

അയന ……. അതെന്റെ കൂടെ പഠിക്കുന്ന ഒരു ചേട്ടനാ ……. ഒരു പ്രോജക്ടിന്റെ ആവശ്യത്തിനായി പോയതാ ……. എന്തേ?…….

അശ്വിൻ ……… ഒന്നുമില്ല വെറുതെ ചോദിച്ചതാ ………..

അയന …….. കഴിച്ചോ ?

അശ്വിൻ ……… ഇല്ല …….. ഹോട്ടലിൽ പോയി കഴിക്കണം ……….

അയന ,…….. എനിക്ക് ‘അമ്മ ചോറു വച്ചിട്ടുണ്ട് ഷെയർ ചെയ്യാണോ ……….

അശ്വിൻ ……… വിരോധമില്ലെങ്കിൽ

അയന അശ്വിനുമായി അടുക്കള ഭാഗത്തുള്ള തിണ്ണയിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ …..അവൻ അയനയോട് പറഞ്ഞു ………. അച്ഛനും അമ്മയും ഇല്ലെങ്കിൽ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണല്ലേ ???? ഒരിക്കലും നല്ല ഭക്ഷണം കിട്ടില്ല ഡ്രസ്സ് കിട്ടില്ല ……..ആരുടെയും സ്നേഹവും കിട്ടില്ല ……..ഞാൻ ഒന്ന് ചോദിക്കട്ടെ ……. എന്നെ ഇഷ്ടമാണോ ….ഞാൻ തന്നെ കെട്ടിക്കോട്ടെ ………. വലിയ പഠിപ്പും വിവരവുമൊന്നുമില്ല ……. എന്തോ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് ……. നീ അനുഭവിച്ച കഷ്ടപാടുകളൊക്കെ എനിക്കറിയാം …….. ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം …….. അയനയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനിപ്പോൾ ഒരു തമാശപറഞ്ഞതായി വിചാരിച്ചാൽ മതി …… ഞാൻ ഇപ്പൊ സംസാരിക്കുന്നത് ഒരു ഭാവി ആർക്കിടെക്റ്റിനോട് ആണെന്നെനിക്കറിയാം ……. ചിലപ്പോൾ ഈ കാര്യം തന്നോട്ഒരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ …….. അതാ കിട്ടിയ ചാൻസിൽ ഞാനങ്ങു പറഞ്ഞത് ………. ആലോചിച്ചു തീരുമാനിച്ചാൽ മതി …….. നോ ആണെങ്കിൽ പറയേണ്ട ……… എനിക്ക് സഹിക്കാൻ ചിലപ്പോൾ പറ്റില്ല ……… നോ ആണെന്നെനിക്കറിയാം …… എന്നാലും പറഞ്ഞപ്പോൾ വലിയൊരു ആശ്വാസം ………. പിന്നെ ഒരു കാര്യം കൂടി എന്റെ കയ്യിൽ ഒരുപാട് സമ്പത്യം ഒന്നുമില്ല എല്ലാം കൂടി നുള്ളിപറക്കിയെടുത്തൽ ഒരു ആറായിരം രൂപ കാണും …….. അത്രേ ഉള്ളു …………
അയന ……….. അതെന്തേ എന്നോട് ഇഷ്ടം തോന്നാൻ ………..

അശ്വിൻ ……. നീയെന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പുണ്ട് …….. അനാഥരായി ജനിച്ചവർക്കേ സ്നേഹത്തിന്റെ വിലയറിയൂ ………

അയന ………. പിന്നെ ഒരു കാലത്ത് എന്നെ വേണ്ടായിരുന്നു എന്ന് തോന്നിയാൽ എന്ത് ചെയ്യും …….. ഞാൻ വീണ്ടും അനാഥയായില്ലേ ???

Leave a Reply

Your email address will not be published. Required fields are marked *