അവൾ അയന – 1അടിപൊളി  

ഒരു പെണ്ണ് ഭർത്താവിൽ നിന്നും കഴിക്കാൻ ആഹാരം മാത്രമല്ല ആഗ്രഹിക്കുന്നത് ……… അവളെ മനസിലാക്കാനും അവളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനും അവനു കഴിയണം ……… അല്ലാതെ നിങ്ങളിനി ആരെ കെട്ടിയാലും എന്റെ അതെ സ്ഥിതി ആകും അവൾക്കും ……. അവൾ നിങ്ങളെ വിട്ടു പോകും ഇല്ലെങ്കിൽ ആരെങ്കിലുമൊക്കെ വിളിച്ചു കേറ്റും…….. എത്ര പണത്തിന്റെ മുകളിൽ പിടിച്ചു കയറ്റി കിടത്തിയാലും ഒരു പുരുഷന്റെ ചൂടറിഞ്ഞാൽ തന്നെ അവൾ നിങ്ങളെ കാർക്കിച്ചു തുപ്പി ചവിട്ടു കുട്ടയിലേക്ക് വലിച്ചെറിയും ……… നിങ്ങൾക്ക് എന്തിനാ വേറെ ഭാര്യ ……….

റിച്ചാർഡ് ദേഷ്യത്തോടെ അവളെ മർദിച്ചു …….. വീടിനുള്ളിൽ നിന്നും അവളെയും കുഞ്ഞിനേയും വലിച്ചു പുറത്താക്കി …….. അതിനിടയിൽ ഗീത ഓടിവന്നു കുഞ്ഞിനെ കയ്യിൽ വാങ്ങി വീട്ടിലേക്ക് അമീലിയെയും കൂട്ടി പോയി ……….. ഇതെല്ലം നോക്കി അയന അവിടെ നിൽപ്പുണ്ടായിരുന്നു ………..

അപ്പോൾ തന്നെ റിച്ചാർഡ് കാറുമെടുത്ത് പുറത്തേക്ക് പോയി ……….. തിരിച്ചു വന്നു എന്തെങ്കിലും പ്രെശ്നം ഉണ്ടാക്കുമോ എന്നാ ഭയം ഗീതക്കും അമീലിക്കും ഉണ്ടായിരുന്നു ……… അമീലി ആ വീട്ടിൽ താമസം ആരംഭിച്ചു ……… മരുമകളായിട്ടല്ല മകളായിട്ട് …….. ഗീതക്കും ജോസഫിനും അമീലിയെ നന്നേ ഇഷ്ടപ്പെട്ടു ……. അവളുടെ പെരുമാറ്റവും സ്നേഹവും അവളെ കുറച്ചുകൂടി ആ വീട്ടുകാരുമായി അടുപ്പിച്ചു …………

ഒരാഴ്ചക്ക് ശേഷം റിച്ചാർഡ് തിരിച്ചെത്തി …….. ഒരു ഇരുപത്തിയഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയും ഒപ്പം ഉണ്ടായിരുന്നു ……….. സിയാ എന്നായിരുന്നു അവരുടെ പേര് ………… അയന വീട്ടിൽ വന്നപ്പോൾ ഗീത അതാരാണെന്ന് ചോദിച്ചു ……… റിച്ചാർഡ് സാർ ഭാര്യയായി കൊണ്ടുവന്ന സ്ത്രീ ആണെന്ന് അവൾ പറഞ്ഞു ……… അത് കേട്ടപ്പോൾ ഗീതക്ക് ആശ്വാസമായി ………. റിച്ചാർഡ് ഇനി ഒരു പ്രേശ്നത്തിനും വരില്ലല്ലോ എന്നോർത്ത് ………. കുറച്ചു ദിവസങ്ങൾക്ക് ശേഷം ജോഷിയും അമീലിയും കുഞ്ഞുമായി പൂനയിലേക്ക് പോയി ………..
അപ്പോഴും അയനയുടെ ജീവിതം നരകമായിക്കൊണ്ടിരുന്നു ………. അവരുടെ അടിയും ചീത്തവിളിയും അവളുടെ ജീവിതത്തെ കൂടുതൽ കഷ്ടതയിലേക്ക് മാറി ……….

ജോബി പത്തം ക്‌ളാസും പ്ലസ് ടുവും തട്ടിയും മുട്ടിയും പാസ്സായി …….. അവൻ ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു ………. കോളേജിൽ പോയി തുടങ്ങിയതോടെ അവനു നല്ലൊരു ഫ്രണ്ടിനെയും കിട്ടി പേര് സിദ്ധാർഥ് ……… ജോബി അവന്റെ പേര് ചുരുക്കി സിദ്ധു എന്ന് വിളിച്ചു ……. കോളേജ് ഹോസ്റ്റലിലാണ് താമസം …….. ഭയങ്കര ആർട്ടിസ്റ് ആണ് …….. പടം വരയ്ക്കാൻ കഴിവുള്ളതുണ്ടാണ് ജോബിയും ആർക്കിടെക്ചർ മതിയെന്ന് വച്ചത് …….. മിക്ക ശനി ഞായർ ദിവസങ്ങളിൽ മിക്കവാറും ജോബിയോടൊപ്പം സിദ്ധുവും ജോബിയുടെ വീട്ടിൽ കാണും …… അവന്റെ അച്ഛനും അമ്മയും സ്റെറ്സിൽ (USA) ആണ് ……… ജോബിയുടെ റൂമിന്റെ ജന്നലിലൂടെ പുറത്തേക്ക് നോക്കിയാൽ അയന ഒരു തുണി അലക്കുന്ന കല്ലിൽ ഇരിക്കുന്നത് കാണാം ………. അയനയെ ദെത്തെടുത്തതാണെന്നും അവളുടെ കഷ്ടതകളും ജോബി സിദ്ധുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു ………… അയന തുണി അലക്കുന്ന കല്ലിൽ ഇരുന്നു അടികൊണ്ട സ്ഥലങ്ങൾ തടവുന്നതും ആകാശത്തേക്ക് നോക്കി കണ്ണുകൾ ഈറനണിയുന്നതു സിദ്ധുവിന്റെയും ജോബിയുടെയും പതിവ് കാഴ്ച ആയിരുന്നു ……. ഒരു ദിവസം ആ സീൻ മുക്കാൽ ഭാഗത്തോളം ജോബി വരച്ചുവച്ചു ……….. കുറച്ചു ദിവസമായിട്ടും ജോബി അത് പൂർണമാക്കാത്തതുകൊണ്ടു ബാക്കിയുള്ളത് സിദ്ധു ഫിനിഷ് ചെയ്തു …………. ……… കുറച്ചു കൂടി വലുതായി വരച്ചിരുന്നെങ്കിൽ അതിനു ചിലപ്പോൾ ജീവനുണ്ടാകുമായിരുന്നു …….. അത്രക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ആ ചിത്രത്തിന് ……….. അയനയുടെ ആ ചിത്രം

കുറച്ചു നാളുകൾക്ക് ശേഷം കോളേജിലെ വലിയൊരു ചുവരിൽ അയന ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കിയിരിക്കുന്ന രംഗം ആരോ വരച്ചിട്ടു ………….. അത് വരച്ചത് ചിലപ്പോൾ ജോബിയോ സിദ്ധുവോ ആയിരിക്കും………. അതിനടിയിൽ ഒരു കുറിപ്പും കുറിച്ചിട്ടു ………..

“ഇവൾ അയന ………. എന്നെങ്കിലും ഒരിക്കൽ ഇവൾ സൂര്യനെ പോലെ ഉദിച്ചുയരും……….. ആ നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം ”

അവൾ പത്താം ക്‌ളാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ………. ഒരു നല്ല പേനയും കുറച്ചു ബുക്കുകളും സിദ്ധു അയനക്കായി വാങ്ങി കൊടുത്തു……….. അവൾ സന്തോഷത്തോടെ ബുക്കുകളുടെ പേജുകൾ പെട്ടെന്ന് മറിച്ചു നോക്കി ആ ബുക്കിനകത്ത് കുറച്ചു കാശും അവൻ വച്ചിരുന്നു …………. കാശു കണ്ട അയന സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി …… ജോബി അടുത്തു നിന്നതിനാൽ കണ്ണുകൊണ്ടു അടച്ചു വയ്ക്കാൻ ആംഗ്യം കാണിച്ചു ………… സിദ്ധുവിന്റെ ഒരു കണ്ണ് എപ്പോയും ജോബിയുടെ വീട്ടിലെത്തിയാൽ അയനയെ തിരയുന്നത് പതിവായി ……….. അവന്റെ മനസ്സിൽ അവളുടെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു ………….
അങ്ങനെ വർഷങ്ങൾ കൂടി കടന്നുപോയി …………. അയനയും പ്ലസ് ടു കഴിഞ്ഞു ജോബിയുടെ കയ്യിൽ നിന്നും ബുക്കുകൾ കിട്ടുമെന്ന് കരുതി ……അവളും ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു ………. വേറെ ഒരു സഹായവും റിച്ചാർഡിന്റെയും ഭാര്യയുടെയും ഭാഗത്ത് നിന്ന് കിട്ടില്ലെന്ന്‌ അയനക്കും അറിയാമായിരുന്നു ………….

ആദ്യദിവസം കോളേജിൽ പോകാനായി അയന ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ……… ഒരാൾ ബീഡിയും വലിച്ച് അവളുടെ അടുത്തേക്ക് നടന്നു വരുന്നതവൾ ശ്രെദ്ധിച്ചു ………. അവൻ അവളുടെ മുന്നിലോടെ നടന്നുപോയി ……….. പോകുന്ന സമയത്ത് അയനയുടെ അടുത്തെത്തിയപ്പോൾ അവൻ അയനയോട് പറഞ്ഞു …….. നല്ല മുടിയും നല്ല കുട്ടിയും …കൊള്ളാം ……….. ഇതുപറഞ്ഞുകൊണ്ടാവൻ അയനയുടെ മുഖത്തുനോക്കി ചിരിച്ചു ………. അയനക്കും പെട്ടെന്നു ചിരിവന്നു ……… അവൾ ഒരിക്കലും അത് പ്രേതീക്ഷിച്ചില്ലാ …

ബസ്സിൽ കയറി പോകുന്ന സമയം അവൾ ചിന്തിച്ചു ……… ഇത്ര ചെറുപ്പത്തിലേ ആ ചെക്കൻ ബീഡിയോക്കെ വലിക്കുന്നുണ്ടല്ലോ ……….. ആഹ് ചിലപ്പോൾ വല്ല തല്ലിപ്പൊളിയും ആയിരിക്കും ………. വീണ്ടും അയനക്ക് സംശയം ഈ തല്ലിപ്പൊളി പിള്ളേരല്ലാതെ ജോബിച്ചേട്ടനും വലിക്കുന്നത് കണ്ടിട്ടുണ്ടല്ലോ ……… ജോബിച്ചേട്ടനും ഈ പ്രായമല്ലേ ഉള്ളു ……… അപ്പൊ ഈ പ്രായത്തിൽ ആയിരിക്കും സിഗരറ്റ് വലി തുടങ്ങുന്നത് ……….. ആഹ് എന്തോ ആകട്ടെ എനിക്കെന്താ ………….

കോളേജിൽ എത്തിയ അയനയെ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു ……….. അയന കടന്നു പോയ ഗേറ്റിന്റെ അടുത്തുള്ള ചുവരിൽ അയന അവളുടെ ആ വലിയ ചിത്രം കണ്ടു ………… അയന ആലോചിച്ചു ആരായിരിക്കും ഈ പടം ഇവിടെ വരച്ചത് ……… അതിന്റെ അടിയിൽ എഴുതി ഇട്ടിരുന്ന കുറിപ്പും അവൾ വായിച്ചു ……… അവൾ ക്ലസ്സിലേക്ക് കടന്നു ……… എല്ലാവരും അവളെ വലിയ അദ്‌ഭുതത്തോടെ നോക്കി …….. ഒരു പെൺകുട്ടി അവളെ പരിചയപ്പെട്ടു …..ഹായ് അയന ……. ഞാൻ കാർത്തിക ………

Leave a Reply

Your email address will not be published. Required fields are marked *