അവൾ അയന – 1അടിപൊളി  

വീട്ടിലെത്തിയ അയന കണ്ടത് ബസ്സ് സ്റ്റോപ്പിൽ വച്ച് കാണുന്ന ചെക്കൻ അവരുടെ വീട്ടിൽ നിന്ന് തെങ്ങിന് തളം വെട്ടുന്നതാണ്‌ …….. അവൻ അയനയെ സൂക്ഷിച്ചു നോക്കി ………..

അയന …….. അയ്യോ ഇതാരാ ……?????

അവൻ മറുപടി പറഞ്ഞു ……….. ഞാൻ അശ്വിൻ ……… സാറ് ഇവിടൊയൊക്കെ വൃത്തിയാക്കാൻ എന്നോട് പറഞ്ഞിരുന്നു …….. ഇപ്പോഴാ സമയം കിട്ടിയത് ………. എനിക്കറിയാമായിരുന്നു കുട്ടി ഇവിടുള്ളതാണെന്ന് ……. പിന്നെ കുടിക്കാൻ ഇത്തിരി വെള്ളം തരാമോ ……. നല്ല ദാഹം ………

അയന അടുക്കളയിലേക്ക് ചെന്ന് ഒരു വലിയ ഗ്ളസ്സിൽ വെള്ളവുമായി പെട്ടെന്ന് വന്നു

അശ്വിൻ ……… എനിക്കറിയാം കേട്ടോ ഇവിടുള്ളവരെ ……. അപ്പുറത്തെ ചെറുക്കന്റെ കൂടെ പോയ ചേച്ചിയെയും നന്നായി അറിയാം ……….. തന്നെ എടുത്തു വളർത്തുന്നതാണെന്നും ……..തന്നെ ഇവിടിട്ട് ദ്രോഹിക്കുന്നതും ……എല്ലാം അറിയാം …….. ഇയാൾക്ക് എഞ്ചിനീറിങ് അഡ്മിഷൻ കിട്ടി അല്ലെ …….. ഞാൻ കണ്ടു ആ കോളേജിനകത്തേക്ക് കയറി പോകുന്നത് ……… എനിക്കും പഠിക്കണമെന്നുണ്ടായിരുന്നു ……..പക്ഷെ അതിന് കഴിഞ്ഞില്ല …….. ആദ്യം അച്ഛൻ പോയി അതിനു പിന്നാലെ അമ്മയ്ക്കും അസുഖമായി പിന്നെ ഞാൻ പണിക്ക് ഇറങ്ങാതെ വഴിയില്ലെന്നായി ………. ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ആഗ്രഹമുണ്ട് കേട്ടോ ……….

ഒന്നും ചോദിക്കാതെ ഇത്രയും പറഞ്ഞപ്പോൾ തന്നെ അയനക്ക് ഏതുപോലെ തോന്നി ………..

അശ്വിൻ ……… എന്താ കുട്ടിയുടെ പേര് ………..??????

അയന ………..അയന ………….

അശ്വിൻ ……… അപ്പൊ ശരി …… ഇടക്കിടക്ക് വരണേ ……… വെള്ളം തീർന്നാൽ വേറെ ആരോടും ചോദിക്കാൻ പറ്റില്ല ……….. സാറിന്റെ രണ്ടാം ഭാര്യയോട് കുറെ പ്രാവശ്യം വെള്ളം ചോദിച്ചു അവർ മൈൻഡ് പോലും ചെയ്തില്ല …… കിളക്കാൻ വന്നതായാലും ഞാനും ഒരു മനുഷ്യനാണ് ………… അയനക്കെങ്കിലും ഇത്തിരി മനുഷ്യപ്പറ്റ് ഉണ്ടാകുമെന്ന് വിചാരിക്കുന്നു
അതെല്ലാം കേട്ട് ഞെട്ടി അയന അകത്തേക്ക് പോയി ………….

പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് അയന കോളേജിൽ പോകാൻ തുടങ്ങിയത് ……… ഇതിനിടയിൽ ജോസഫ് അയനക്ക് ഒരു നല്ല ഫോൺ വാങ്ങിക്കൊടുത്തു …. രാത്രി സിദ്ധു അയനയെ വിളിക്കും ……. അല്ലാതെ നേരിട്ട് കാണാനുള്ള വഴിയൊന്നും ഇല്ലാതായി …….. കാരണം സിദ്ധു ജോബിയുടെ വീട്ടിലേക്ക് ഇപ്പോൾ അധികമായി വരാറില്ല ……..

ഇപ്പൊ അയനക്ക് സിദ്ധുവിനോട് പ്രേമമൊക്കെ തോന്നിത്തുടങ്ങിയിരുന്നു ……… പക്ഷെ അവളത് പുറത്ത് കാട്ടിയില്ല ……..

കോളേജിലെ ഗേറ്റ് കടന്നു അയന കയറിയപ്പോൾ അവൾ ആ ചിത്രത്തിലേക്ക് നോക്കി ………. എങ്ങനെ യാകും ഈ പടം വരച്ചത് ……………. സിദ്ധു ഇടക്ക് ഇടക്ക് മുങ്ങിയാൽ പിന്നെ പത്തു പന്ത്രണ്ടു ദിവസം കഴിഞ്ഞേ പൊങ്ങാത്തുള്ളു …….. ഇതെവിടെ പോകുന്നതായിരിക്കും ……….. സിദ്ധു ചേട്ടന്റെ റെക്കോർഡ് ബുക്ക് സമ്മിറ്റ് ചെയ്യാനുള്ള സമയമായി ……… ഇങ്ങനെ പല കാര്യങ്ങളും ഓർത്തുകൊണ്ടവൾ ക്ലാസ്സിലേക്ക് കയറി ……… സിദ്ധുവിനെ കാണാതിരുന്നതിലുള്ള വിഷമവും ഒരു ബോറൻ സാറിന്റെ ക്ലാസും ആകെമൊത്തം ആ ദിവസം അവൾക്ക് വിരസമായി തോന്നി …….

ക്യാന്റീനിൽ പോയി ഒരു ചായ കുടിക്കാം എന്നുകരുതി അവൾ എണിറ്റു ……… കൂടെ അവളുടെ കുറച്ചു കൂട്ടുകാരും ഉണ്ടായിരുന്നു ……… അവർ ചായ കുടിച്ചുകൊണ്ടിരുന്ന സമയം സിദ്ധു അതുവഴി നടന്നു പോകുന്നത് കണ്ടു ………. ആകപ്പാടെ ക്ഷീണിച്ചു വല്ലാത്തൊരു കോലമായി……… കൂടെ ജോബിയും ഉണ്ടായിരുന്നു ………. ക്‌ളാസ്സു കഴിഞ്ഞവൾ പതിയെ ഗേറ്റിനടുത്തേക്ക് നടന്നു …… പുറകിൽ നിന്നും ഒരു വിളി അവൾ പ്രതീക്ഷിച്ചു ………. അല്പനേരത്തിനകം അവളുടെ മൊബൈൽ റിങ് ചെയ്തു ……….. ഫോൺ എടുത്തുനോക്കിയപ്പോൾ ജോബിയുടെ കാൾ ആയിരുന്നു ……. അയന ഫോൺ അറ്റൻഡ് ചെയ്തു ………..

അയന ……… ഹെലോ ………

മറുതലക്കൽ സിദ്ധുവിന്റെ ശബ്ദമായിരുന്നു ………….

അയന ……… ചേട്ടൻ ഇത് എവിടെപ്പോയി കിടക്കുകയായിരുന്നു ………. റെക്കോർഡ് സബ്മിറ്റ് ചെയ്യണ്ടേ …….. ഞാൻ എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട് പെട്ടെന്ന് വാ ………
സിദ്ധു ……… അത് നീ കയ്യിൽ വച്ചോ …… നാളെ സബ്മിറ്റ് ചെയ്യാം ……….

അയന …….. എവിടായിരുന്നു ???????

സിദ്ധു ……….. കൂലിപ്പണിക്ക് പോയതാടി …….ചിലവൊക്കെ ഇല്ലേ ?????? പിന്നെ കുറച്ചു കൂട്ടുകാർ കാശ് തന്നു സഹായിച്ചു ………. നിനക്ക് ഞാൻ കുറച്ചു സാധനം വാങ്ങി വച്ചിട്ടുണ്ട് …… നീ പോകല്ലേ …….. ഈ ജോബിയെ പറഞ്ഞു വിട്ടിട്ടു ഞാൻ ഇപ്പൊ വരം നീ ക്യാന്റീനിൽ ഇരുന്നോ /………

അയന വീണ്ടും ക്യാന്റീനിലേക്ക് നടന്നു ……. അൽപ്പ സമയത്തിനകം സിദ്ധുവിന്റെ ഫോൺ വന്നു …….. ഡീ നീ കോളേജിന് പുറത്തേക്ക് വാ ഞാൻ ഇവിടെ നിൽപ്പുണ്ട് ……….

അയന കോളേജിന് പുറത്തേക്ക് വന്നു ………… അയനയെ ബൈക്കിൽ കയറ്റി അവൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കൊണ്ടുപോയി …………….

വീട്ടിലെത്തിയ ഉടൻ അവളെ ഒന്ന് കെട്ടിപ്പിടിക്കണമെന്നൊക്കെ അവനുണ്ടായിരുന്നു ……… പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ജോബിയുടെ വീട്ടിൽ വച്ച് അവൾ വിളിക്കാതെ വിളിച്ചതാ കാമപ്രാന്തനെന്ന് …………………..

അയന ………. ആദ്യം എവിടായിരുന്നു അന്ന് പറ ………..

സിദ്ധു …….ഡീ ഞാൻ പണിക്ക് പോയതാ ……… കയ്യിൽ കാശൊന്നും ഇല്ലായിരുന്നു ………

അയന …….. എന്നിട്ടാണോ ഇത്രയും രൂപ കൊടുത്ത എനിക്ക് ഡ്രസ്സ് വാങ്ങി തന്നത് ……….

സിദ്ധു ……… ഇല്ലെടി അതെനിക്ക് ഗീതാമ്മ തരാമെന്നു പറഞ്ഞതാ ഞാൻ വേണ്ടെന്നു പറഞ്ഞു ……… നീ പേടിക്കയൊന്നും വേണ്ട കോഴ്സ് കഴിയാറായില്ലേ അപ്പൊ എവിടെങ്കിലും ജോലിക്ക് കയറിയാൽ ഇതുപോലെ ആരെയും പേടിക്കാതെ ജോലിക്കു പോകാമല്ലോ …….. ഇപ്പോഴത്തെ അവസ്ഥ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും കാണുമോന്നാ ………. അമേരിക്കക്കാരുടെ മകനല്ല ഞാൻ ………….

അയന ചിരിച്ചുകൊണ്ട് സിദ്ധുവിനെ നോക്കി ……… എന്നിട്ടവന്റെ ചെവിയിൽ പറഞ്ഞു …… പിന്നെ എനിക്ക് ആരുമില്ലാത്തതുകൊണ്ടു കൂലിപ്പണിക്കാരനായാലും എനിക്ക് പ്രേശ്നമൊന്നും ഇല്ല …….. ആർക്കിടെക്ട തന്നെ ആവണം എന്നില്ല കേട്ടോ ……..

സിദ്ധു ……. ഡീ നിനക്ക് ഞാൻ കുറച്ചു സ്വീറ്റ്‌സ് വാങ്ങി കൊണ്ട് വന്നിട്ടുണ്ട് ……… നീ അത് പെട്ടെന്ന് കഴിച്ചോ …….
സിദ്ധു അവൻ വാങ്ങിക്കൊണ്ടു വന്ന സ്വീറ്റ്‌സ് അവൾക്ക് നേരെ നീട്ടി ……. അയന അതിൽ ഒരെണ്ണം എടുത്ത് ആദ്യം സിദ്ധുവിന്റെ വായിൽ വച്ച് കൊടുത്തു അതുകഴിഞ്ഞു അതിന്റെ ബാക്കി അവൾ കഴിച്ചു ……… സിദ്ധുവിനും അത് സന്തോഷമായി ……….. സിദ്ധു ……. ഡി സമയം കുറെ ആയി …….. വാ നമുക്കിറങ്ങാം ……..

അവർ രണ്ടുപേരും ബൈക്കിൽ കയറി ….. സിദ്ധു അവളെ വീടിനടുത്താക്കി കൊടുത്തു ……. ഇറങ്ങാൻ നേരം അയന സിദ്ധുവിനോട് പറഞ്ഞു…….

Leave a Reply

Your email address will not be published. Required fields are marked *